വെള്ളം കയറിയ ബാറ്ററി അഴിക്കാൻ പറ്റാത്ത ഫോൺ എങ്ങനെ വൃത്തിയാക്കാം?


ദുരിതാശ്വാസ ക്യാമ്പുകളിൽ നിന്നും ആളുകൾ പതിയെ വീടുകളിലേക്ക് മടങ്ങിക്കൊണ്ടിരിക്കുകയാണല്ലോ. ഈയവസരത്തിൽ പലരുടെയും വീടുകളിൽ കാണുന്ന കാഴ്ചകൾ പലപ്പോഴും നമ്മുടെ മനസ്സിനെ പിടിച്ചുകുലുക്കുന്നവ തന്നെയാണ്. പലയിടങ്ങളിലും വീട് മാത്രമേയുള്ളൂ.. ചിലയിടങ്ങളിൽ ജീവിതകാലമിത്രയും അധ്വാനിച്ചുണ്ടാക്കി വാങ്ങിക്കൂട്ടിയ സാധനങ്ങൾ അത്രയും നശിച്ചു കിടക്കുന്ന കാഴ്ച.. എന്നുതുടങ്ങി പറയാൻ തുടങ്ങിയാൽ ഓരോ സ്ഥലങ്ങളിലെയും ദുരിതം പറഞ്ഞറിയിക്കാൻ പറ്റാത്തതാണ്. നമ്മിൽ പലരും അത് ഇപ്പോൾ അനുഭവിച്ചുകൊണ്ടിരിക്കുകയും ചെയ്യുന്നു.

Advertisement

ബാറ്ററി അഴിച്ചുമാറ്റാൻ പറ്റാത്ത ഫോൺ വെള്ളത്തിൽ വീണാൽ എങ്ങനെ വൃത്തിയാക്കാം?

ഇവിടെ നമുക്ക് നഷ്ടപ്പെട്ടെന്ന് തോന്നിയ ചിലതെങ്കിലും അല്പമൊന്ന് പരിശ്രമിച്ചാൽ വേഗം ശരിയാക്കാൻ സാധിക്കും. അതിൽ നമ്മുടെ നിത്യോപയോഗ ഉപാധികളായ വെള്ളം കേറിയ വാഹനവും വെള്ളം കേറിയ ഫോണുകളും ശരിയാക്കാൻ ആദ്യം ശ്രമിക്കുന്നത് എന്തുകൊണ്ടും ഉചിതമായിരിക്കും. കാരണം ഫോണിലൂടെയും വാഹനത്തിലൂടെയുമാണ് നമ്മുടെ ഇപ്പോഴുള്ള അവസ്ഥയിൽ എല്ലാ പ്രവർത്തനങ്ങളും വേഗം ചെയ്യാൻ സാധിക്കുക. അതിൽ ഫോണിൽ കയറിയ വെള്ളം, പ്രത്യേകിച്ച് ബാറ്ററി അഴിച്ചുമാറ്റാൻ പറ്റാത്ത ഫോണിൽ കയറിയ വെള്ളം എങ്ങനെ നീക്കാം എന്നും പരമാവധി നമുക്ക് തന്നെ പറ്റും വിധം ഫോൺ ശരിയാക്കാൻ പറ്റും എന്നും നോക്കാം.

Advertisement
എന്തൊക്കെ സാധനങ്ങള്‍ ആവശ്യമാണ്?

. നനഞ്ഞ ഫോണ്‍
. പേപ്പര്‍ ടൗവ്വല്‍
. 99+% ISO റമ്പിങ്ങ് ആള്‍ക്കഹോള്‍ (Alcohol)
. സിലിക്ക ജെല്‍ പാക്‌സ്
. സിപ്‌ലോക്ക് ബാഗ് ഇല്ലെങ്കില്‍ മറ്റേതെങ്കിലും എയര്‍ടൈറ്റ് കണ്ടൈനര്‍.

സ്‌റ്റെപ്പ് 1

ഫോണില്‍ വെളളം പോയാല്‍ എത്രയും പെട്ടന്നു തന്നെ ടേണ്‍-ഓഫ് ചെയ്യുക. അതായത് പവര്‍ ബട്ടണ്‍ അഞ്ച് സെക്കന്‍ഡ് ഹോള്‍ഡ് ചെയ്ത് ഡിവൈസ് ടേണ്‍ ഓഫ് ചെയ്യുക. 'ഫോഴ്‌സ് ഷട്ട് ഡൗണ്‍' ഒരിക്കലും ചെയ്യരുത്.

സ്‌റ്റെപ്പ് 2

നിങ്ങളുടെ ഉപകരണം ഡിഅസംബ്ലിങ് ചെയ്യുക. നിങ്ങളുടെ ഉപകരണം പൂര്‍ണ്ണമായും ഓഫ് ആയതിനു ശേഷം (സ്ലീപ്പ് മോഡില്‍ മാത്രം അല്ല), ബ്രൂട്ട് ഫോഴ്‌സ് പ്രയോഗിക്കാതെ നിങ്ങള്‍ക്കാവശ്യമായതെല്ലാം ഡിഅസംബ്ലിങ് ചെയ്യുക.

സ്റ്റെപ്പ് 3

നിങ്ങളുടെ സ്‌ക്രീന്‍ സമീപത്ത് ഏതെങ്കിലും ദ്രാവകമോ ഈര്‍പ്പമോ എന്തെങ്കിലും ഉണ്ടെങ്കില്‍ അതു മാറ്റുക എന്നതാണ് പ്രധാന കാര്യം. ഈ പ്രക്രിയ കഴിയുന്നതു വരെ ഫോണിന്റെ അപകട സാധ്യത കുറയ്ക്കാനായി സ്‌ക്രീന്‍ മുകളിലേക്ക് ഉയർത്തി വയ്ക്കുക.

സ്റ്റെപ്പ് 4

നിങ്ങളുടെ ഫോണ്‍ ഏതെങ്കിലും ഒരു ദ്രാവകത്തില്‍ വീണിട്ടുണ്ടെങ്കില്‍ അതില്‍ അവശിഷ്ടങ്ങള്‍ ഒന്നും തന്നെ ഇല്ലാ എന്ന് ഉറപ്പു വരുത്തുക.

സ്റ്റെപ്പ് 5

ടിഷ്യൂ പേപ്പര്‍ വച്ച് ഉണക്കുക. അടുത്ത ഘട്ടത്തിലേക്ക് പോകുന്നതിനു മുന്‍പ് ടിഷ്യൂ പേപ്പര്‍ ഉപയോഗിച്ച് ഫോണിന്റെ ഉപരിതലത്തിലുളള വെളളം നീക്കം ചെയ്യുക. എന്നാല്‍ മാത്രമേ അടുത്ത ഘട്ടങ്ങള്‍ കൂടുതല്‍ ഫലപ്രദമാകൂ.

സ്റ്റെപ്പ് 6

ഡ്രൈയിങ്ങ് ഏജന്റ് എടുക്കുക. നിങ്ങളുടെ ഉപകരണത്തില്‍ നിന്നും വെളളം മുഴുവന്‍ പോയെന്നും അതു വരണ്ടതായി എന്നും ഉറപ്പു വരുത്തുക. എല്ലാ ഈര്‍പ്പവും ആഗിരണം ചെയ്യുന്ന എന്തെങ്കിലും ഉണ്ടെങ്കില്‍ അത് ഉപയോഗിക്കേതാണ്.

സ്‌റ്റെപ്പ് 7

ഉപകരണം ഉണങ്ങുന്നതിനായി രണ്ട് തരത്തിലുളള ഡ്രൈയിങ്ങ് ഏജന്റ് ഉണ്ട്.

സിലിക്ക ജെല്‍ പാക്ക് - ഇതാണ് കൂടുതല്‍ ഉപയോഗിക്കുന്നത്. ഇതു വളരെ ഫലപ്രദവുമാണ്.

റൈസ് - സിലിക്കയെ പോലെ അത്ര ഫലപ്രദമല്ല.

സ്റ്റെപ്പ് 8

ഡിവൈസും സിലിക്കയും എയര്‍ടൈറ്റ് കണ്ടെയനറിന്റെ അകത്ത് ഒരുമിച്ച് വയ്ക്കുക. ഒരു സിപ്പോളിക് ബാഗോ അല്ലെങ്കില്‍ എയര്‍ടൈറ്റ് കണ്ടെനറിന്റേയോ അകത്ത് സിലിക്ക ജെല്ലും വെളളത്തില്‍ വീണ ഫോണും വയ്ക്കുക. ഇത് പൂര്‍ണ്ണമായും സീല്‍ ചെയ്തു എന്ന് ഉറപ്പു

സ്റ്റെപ്പ് 9


48 മണിക്കൂര്‍ കാത്തിരിക്കുക. വെളളം കയറിയ നിങ്ങളുടെ ഉപകരണത്തെ വീണ്ടെടുക്കാന്‍ നിങ്ങള്‍ ആഗ്രഹിക്കുന്നു എങ്കില്‍ വളരെയധികം ക്ഷമ വേണ്ടി വരും. ഇവിടെ ശ്രദ്ധിക്കുക്കേണ്ട മറ്റൊരു കാര്യം നിങ്ങളുടെ ഫോണിന്റെ സ്‌ക്രീന്‍ എല്ലായിപ്പോഴും മുളുലേക്ക് ഉയര്‍ന്നിരിക്കണം എന്നതാണ്.

Best Mobiles in India

English Summary

Water Damaged Non Removable Battery Fixing.