നിങ്ങളുടെ മൊബൈല്‍ ബില്‍ കുറയ്ക്കുന്നതിനുളള മാര്‍ഗ്ഗങ്ങള്‍...!


വര്‍ദ്ധിച്ച് വരുന്ന ടെലിഫോണ്‍ ബില്ലുകള്‍ എല്ലാവര്‍ക്കും തലവേദനയാണ്. ധാരാളം ഓഫറുകളും, പ്രമോഷന്‍ പ്രവര്‍ത്തനങ്ങളും സെല്‍ഫോണ്‍ കമ്പനികള്‍ നടത്തുന്നുണ്ടെങ്കിലും, സെല്‍ഫോണ്‍ ചാര്‍ജ് ഭാവിയിലും വര്‍ദ്ധിക്കാനാണ് സാധ്യത. മാസത്തെ സെല്‍ഫോണ്‍ വാടക നിങ്ങള്‍ക്ക് തലവേദനയായി അനുഭവപ്പെട്ട് തുടങ്ങിയെങ്കില്‍ അത് കുറയ്ക്കുന്നതിനുളള മാര്‍ഗ്ഗങ്ങളാണ് ഇവിടെ പരിശോധിക്കുന്നത്.

Advertisement

സേവനം സുഹൃത്തുക്കളുടെയിടയിലോ ബന്ധുക്കള്‍ക്കിടയിലോ പങ്കിട്ട് എടുക്കുക

Advertisement

നിങ്ങള്‍ മാത്രമാണ് നിങ്ങളുടെ മൊബൈല്‍ സേവന പ്ലാനില്‍ ഉളളതെങ്കില്‍ മാസ വാടക കൂടാനാണ് സാധ്യത. എന്നാല്‍ ഇത് പങ്കിട്ട് എടുക്കുകയാണെങ്കില്‍ പരിധിയില്ലാത്ത കോള്‍, ടെക്‌സ് സൗകര്യങ്ങള്‍ മൊബൈല്‍ കമ്പനികള്‍ നല്‍കുന്നുണ്ട്.

വോയിസ് കോള്‍ വിളിക്കുന്നതിനുളള ഇതര സേവനങ്ങള്‍

സ്‌കൈപ്, ഫേസ് ടൈം തുടങ്ങിയ വോയിസ് കോള്‍ ആപുകള്‍ ഉപയോഗിച്ച് നിങ്ങള്‍ക്ക് നിങ്ങളുടെ സുഹൃത്തുക്കളുമായും ബന്ധുക്കളുമായും ആശയവിനിമയം നടത്താവുന്നതാണ്. പക്ഷെ ഇങ്ങനെ ഉപയോഗിക്കുമ്പോള്‍ നിങ്ങള്‍ ഉപയോഗിക്കുന്ന ആപ്ലിക്കേഷന്‍ വിളിച്ച ആളുടെ സ്മാര്‍ട്ട്‌ഫോണിലും ഉണ്ടാകേണ്ടത് ആവശ്യമാണ്.

വിദ്യഭ്യാസ, വ്യാപാര ഡിസ്‌കൗണ്ടുകള്‍ നേടുക

Advertisement

സ്‌കൂള്‍ വിദ്യാര്‍ത്ഥികള്‍ക്കും വ്യാപാരികള്‍ക്കും ചില സെല്ലുലാര്‍ കമ്പനികള്‍ ഇളവുകള്‍ നല്‍കുന്നുണ്ട്. ഇത് പ്രധാനമായും പടിഞ്ഞാറന്‍ രാജ്യങ്ങളിലാണെങ്കിലും ഇന്ത്യയിലും സമീപ ഭാവിയില്‍ തന്നെ ഇത്തരം ഡിസ്‌കൗണ്ടുകള്‍ വ്യാപകമായി പ്രത്യക്ഷപ്പെടാനാണ് സാധ്യത.

വൈഫൈയില്‍ നിരന്തരം ബന്ധിക്കപ്പെട്ടിരിക്കുക

നിരന്തരം വൈഫൈയില്‍ ബന്ധിക്കപ്പെട്ടിരിക്കുന്നത് നിങ്ങളുടെ സ്മാര്‍ട്ട്‌ഫോണിലെ ഡാറ്റാ പ്ലാന്‍ ഗണ്യമായി കുറയ്ക്കുന്നതിന് സഹായിക്കും. നിങ്ങള്‍ ഓഫീസില്‍ ആയിരിക്കുമ്പോഴും, വഴി വക്കത്തെ ചായക്കടയില്‍ സമയം ചിലവഴിക്കുമ്പോഴും വൈഫൈ നെറ്റ്‌വര്‍ക്ക് ലഭ്യമാണോ എന്ന് നിരന്തരം പരിശോധിക്കാന്‍ ശ്രമിക്കുക.

ടെക്സ്റ്റ് ചെയ്യുന്നതിന് ഇതര സേവനങ്ങള്‍ ഉപയോഗിക്കുക

ഫേസ്ബുക്ക് മെസഞ്ചര്‍, വാട്ട്‌സ്ആപ് മുതലായവ ടെക്സ്റ്റ് ചെയ്യുന്നതിനുളള ഇതര മാര്‍ഗ്ഗങ്ങളാണ്. ആപ്പിളിന്റെ ഐമെസേജും, ഗൂഗിളിന്റെ ഹാങ്ഔട്ടും ഇതുപോലെ തന്നെ പരക്കെ പ്രചാരമുളള ഇന്‍സ്റ്റന്റ് ടെക്‌സ് മെസേജിങ് സേവനങ്ങളാണ്.

Best Mobiles in India

Advertisement

English Summary

Ways to Slash Your Cellphone Bill.