മോഷണം പോയ സ്മാര്‍ട്ട്‌ഫോണ്‍ കണ്ടുപിടിക്കുന്നത് എങ്ങനെ?


വിലകൊടുത്ത് വാങ്ങിയ സ്മാര്‍ട്ട്‌ഫോണ്‍ മോഷണം പോവുകയോ നഷ്ടപ്പെടുകയോ ചെയ്യുമ്പോഴുണ്ടാകുന്ന വിഷമം പറഞ്ഞറിയിക്കേണ്ട കാര്യമില്ല. ഫോണിന്റെ വിലയോ അതിലുള്ള വ്യക്തിവിവരങ്ങളോ ആകും വിഷമിത്തിന് കാരണം. എന്നാല്‍ ചില കാര്യങ്ങള്‍ ശ്രദ്ധിച്ചാല്‍ നഷ്ടപ്പെട്ടുപോയ അല്ലെങ്കില്‍ മോഷ്ടിക്കപ്പെട്ട ഫോണ്‍ കണ്ടുപിടിക്കാന്‍ കഴിയും. അതിന് എന്താണ് ചെയ്യേണ്ടതെന്ന് പരിശോധിക്കാം.

Advertisement

ഭക്ഷണശാലകള്‍, ബാറുകള്‍, പൊതുഗതാഗത സംവിധാനങ്ങള്‍ എന്നിവയിലാണ് മോഷണങ്ങള്‍ കൂടുതലായി നടക്കുന്നത്. പല വിദ്യകളിലൂടെ കള്ളന്മാര്‍ ഫോണുകള്‍ കൈക്കലാക്കും. മോഷണവിവരം നിങ്ങള്‍ മനസ്സിലാക്കുമ്പോഴേക്കും അവര്‍ രക്ഷപ്പെടും.

Advertisement

സ്മാര്‍ട്ട്‌ഫോണ്‍ കണ്ടെത്തുന്നത് എങ്ങനെ?

മോഷണം പോയ സ്മാര്‍ട്ട്‌ഫോണ്‍ കണ്ടെത്താനുള്ള നിരവധി മാര്‍ഗ്ഗങ്ങള്‍ ആന്‍ഡ്രോയ്ഡ് നല്‍കുന്നുണ്ട്. ഗൂഗിളിന്റെ ഫൈന്‍ഡ് മൈ ഡിവൈസ് ആണ് ഇതില്‍ ഏറ്റവും മികച്ചത്. ഡെസ്‌ക്ടോപ്പ് വെബ്‌സൈറ്റ്, ആപ്പ് എന്നിവ വഴി ഈ സേവനം പ്രയോജനപ്പെടുത്താം. ഫോണ്‍ കണ്ടെത്താന്‍ ഇതിലൂടെ കഴിഞ്ഞില്ലെങ്കില്‍ പോലീസില്‍ പരാതി നല്‍കുക.

ഫോണ്‍ കണ്ടെത്താന്‍ സ്മാര്‍ട്ട് വാച്ചും

സ്മാര്‍ട്ട് വാച്ചുമായി ബന്ധപ്പെടുത്തിയിട്ടുള്ള മൊബൈല്‍ ഫോണ്‍ അനായാസം കണ്ടെത്താന്‍ സാധിക്കും. ഗൂഗിള്‍ അസിസ്റ്റന്റ് പ്രവര്‍ത്തനക്ഷമമാക്കി ഫൈന്‍ഡ് മൈ ഫോണ്‍ എന്ന് പറയുക. ഫോണ്‍ സൈലന്റില്‍ ആണെങ്കില്‍ പോലും ശബ്ദിക്കാന്‍ തുടങ്ങും. വോയ്‌സ് കമാന്‍ഡിലൂടെ അല്ലാതെയും ഫോണിന്റെ സ്ഥാനം കണ്ടുപിടിക്കാന്‍ സ്മാര്‍ട്ട് വാച്ച് സഹായിക്കും. ഇതിന് OS മെനുവിന്റെ സഹായം തേടുക.

ബ്ലൂടൂത്ത് വഴിയാണ് ബന്ധപ്പിച്ചിരിക്കുന്നതെങ്കില്‍ ഇതു കൊണ്ട് കാര്യമായ പ്രയോജനം കിട്ടണമെന്നില്ല. അല്ലെങ്കില്‍ മോഷ്ടാവ് സമീപത്ത് തന്നെ ഉണ്ടായിരിക്കണം.

വ്യക്തി വിവരങ്ങള്‍ മായ്ച്ചുകളയുക

ഫോണ്‍ തിരികെ കിട്ടുകയില്ലെന്ന് ഉറപ്പായിക്കഴിഞ്ഞാല്‍ പിന്നെ ചെയ്യാന്‍ കഴിയുന്നത് വ്യക്തി വിവരങ്ങള്‍ പൂര്‍ണ്ണമായും ഫോണില്‍ നിന്ന് മായ്ച്ചുകളയുകയാണ്. ഫൈന്‍ഡ് മൈ ഡിവൈസ് ഉപയോഗിച്ച് റിമോട്ടായി വിവരങ്ങള്‍ മായ്ക്കാനാകും. നിമിഷങ്ങള്‍ കൊണ്ട് ഫോണ്‍ റീസെറ്റ് ചെയ്താണ് ഇത് സാധ്യമാക്കുന്നത്. പിന്നീട് ഇത് പഴയപടിയാക്കാന്‍ കഴിയുകയില്ലെന്ന കാര്യം ഓര്‍ക്കുക.

ഫോണ്‍ നഷ്ടപ്പെട്ട വിവരം പോലീസില്‍ അറിയിക്കുക

ഫോണ്‍ നഷ്ടമായിയെന്ന് ഉറപ്പായാലുടന്‍ വിവരം പോലീസില്‍ അറിയിക്കുക. ഇന്‍ഷ്വറന്‍സ് ഉണ്ടെങ്കില്‍ നഷ്ടപരിഹാരം ലഭിക്കാന്‍ ഇത് അത്യാവശ്യമാണ്. ഇനിപ്പറയുന്ന കാര്യങ്ങള്‍ പോലീസിന് കൈമാറുക.

സ്മാര്‍ട്ട്‌ഫോണിന്റെ 15 അക്ക ഐഎംഇഐ നമ്പര്‍ പോലീസില്‍ നല്‍കണം. ഇത് ഫോണിന്റെ കവറില്‍ ഉണ്ടാകും. സെറ്റിംഗ്‌സിലെ എബൗട്ട് മെനുവില്‍ നിന്ന് ഇത് എഴുതി സൂക്ഷിക്കുന്നത് നല്ലതാണ്.

സ്മാര്‍ട്ട്‌ഫോണ്‍ കമ്പനി, മോഡല്‍, നിറം

ഫോണ്‍ നമ്പറും സേവനദാതാവിന്റെ പേരും

മോഷണം നടന്ന സ്ഥലം, തീയതി, സമയം

പോലീസില്‍ പരാതി നല്‍കിയതിന് ശേഷം ഇന്‍ഷ്വറന്‍സ് കമ്പനിയെയും വിവരമറിയിക്കുക.

സിം കാര്‍ഡ് പ്രവര്‍ത്തനരഹിതമാക്കുക

മോഷണം പോയ സ്മാര്‍ട്ട്‌ഫോണിലെ സിം കാര്‍ഡ് ദുരപയോഗം ചെയ്യുന്നത് തടയുന്നതിനായി എത്രയും വേഗം സിം കാര്‍ഡ് ബ്ലോക്ക് ചെയ്യുക. സേവനദാതാവിനെ മോഷണവിവരം അറിയിച്ചാല്‍ ഉടന്‍ അവര്‍ തുടര്‍നടപടി സ്വീകരിക്കും. ഈ സിം കാര്‍ഡിന്റെ ഡ്യൂപ്ലിക്കേറ്റ് എടുത്ത് നിങ്ങള്‍ക്ക് തുടര്‍ന്നും ഉപയോഗിക്കാവുന്നതാണ്.

സ്മാര്‍ട്ട്‌ഫോണ്‍ സുരക്ഷിതമാക്കുന്നതിന്റെ ആദ്യപടിയായി ഫൈന്‍ഡ് മൈ ഡിവൈസ് സജ്ജമാക്കുക. ലോക്ക് സ്‌ക്രീന്‍ പാസ്‌കോഡ് അല്ലെങ്കില്‍ ഫിംഗര്‍പ്രിന്റ് സ്‌കാനര്‍ ഉപയോഗിച്ച് ഇത് ചെയ്യാന്‍ കഴിയും.

Best Mobiles in India

English Summary

What to do if your smartphone gets stolen