IPL 2018 ലൈവായി കാണാന്‍ ജിയോയുടെ ക്രിക്കറ്റ് ഗോള്‍ഡ് പാസ് എങ്ങനെ നേടാം ?


റിലയന്‍സ് ജിയോ വരിക്കാരെ പിടിച്ചു നിര്‍ത്താന്‍ നിരവധി ഓഫറുകളാണ് അവതരിപ്പിക്കുന്നത്. ഏവര്‍ക്കും അറിയാം ഐപിഎല്‍ 2018 നടക്കുന്നത്. വളരെ ഏറെ മത്സരത്തോടെയാണ് IPL ലൈവ് കാണാനായി ടെലികോം കമ്പനികള്‍ ഓഫറുകള്‍ അവതരിപ്പിച്ചിരിക്കുന്നത്.

Advertisement

എത്രയൊക്കെ ഓഫറുകള്‍ കമ്പനി കൊണ്ടു വന്നിരുന്നാലും ജിയോ ആകും മുന്നില്‍ നില്‍ക്കുന്നതെന്ന് ഏവര്‍ക്കും അറിയാം. ജിയോ ഓഫറുകള്‍ നല്‍കിയിരിക്കുന്നത് 'ക്രിക്കറ്റ് ഗോള്‍ഡ് പാസ്' എന്ന പേരിലാണ്. അതില്‍ മികച്ച ആനുകൂല്യങ്ങളും ഉപയോക്താക്കള്‍ക്കുണ്ട്.

Advertisement

ജിയോ ക്രിക്കറ്റ് ഗോള്‍ഡ് പാസ് പലരും കേട്ടിട്ടുണ്ടാകും, എന്നാല്‍ ഇതെന്താണ്, എങ്ങനെ നേടാം എന്നുളളത് ഇപ്പോഴും പലര്‍ക്കും സംശയമായിരിക്കും. അത്തരക്കാര്‍ക്ക് ഈ ലേഖനം വളരെ ഏറെ സഹായകരമാകും.

എന്താണ് ജിയോ ക്രിക്കറ്റ് ഗോള്‍ഡ് പാസ്?

ജിയോ ക്രിക്കറ്റ് ഗോള്‍ഡ് പാസിന്റെ വില 251 രൂപയാണ്. ഇതില്‍ 102 ജിബി ഡാറ്റ 51 ദിവസത്തെ വാലിഡിറ്റിയില്‍ ലഭിക്കുന്നു. ഇതോടൊപ്പം ഐപിഎല്‍ ക്രിക്കറ്റിനെ വരവേൽക്കാൻ കോടികളുടെ സമ്മാനങ്ങളും ജിയോ ഒരുക്കിയിട്ടുണ്ട്.

ഈ പ്ലാനില്‍ പ്രതിദിനം 2ജിബി ഹൈസ്പീഡ് ഡാറ്റയാണ് നല്‍കുന്നത്. ലിമിറ്റ് കഴിഞ്ഞാല്‍ 64kbps സ്പീഡായിരിക്കും ലഭിക്കുന്നത്. ഒന്ന് ഓര്‍ക്കുക, ഈ പ്ലാനില്‍ ഡാറ്റ മാത്രമേയുളളൂ. മറ്റു സേവനങ്ങളായ കോളുകള്‍, എസ്എംഎസ് ഒന്നും തന്നെ ഉണ്ടായിരിക്കുന്നതല്ല.

Advertisement

ഇതു കൂടാതെ 1.5ജിബി ആഡ്-ഓണ്‍ പാക്കും നിങ്ങള്‍ക്കു തിരഞ്ഞെടുക്കാം. അങ്ങനെ മൊത്തത്തില്‍ 3.5ജിബി ഡാറ്റ പ്രതിദിനം ലഭിക്കുന്നു.

ജിയോ 251 രൂപ പായ്ക്ക് എങ്ങനെ വാങ്ങാം?

സ്റ്റെപ്പ് 1: http:/www.jio.com/en-in/4g-plans എന്ന വെബ്‌സൈറ്റില്‍ സന്ദര്‍ശിക്കുക. 251 രൂപ ഉള്‍പ്പെടെയുളള എല്ലാ പായ്ക്കുകളും നിങ്ങള്‍ക്കിവിടെ ലിസ്റ്റ് ചെയ്തിട്ടുണ്ടാകും. കൂടാതെ മൈജിയോ ആപ്പ് വഴിയും നിങ്ങള്‍ക്കിതു തുടരാവുന്നതാണ്.

സ്റ്റെപ്പ് 2: നിങ്ങള്‍ പ്ലാന്‍ റീച്ചാര്‍ജ്ജ് ചെയ്യാന്‍ തീരുമാനിച്ചാല്‍, അടുത്തതായി നിങ്ങളുടെ ജിയോ മൊബൈല്‍ നമ്പര്‍ ചോദിക്കുന്നതാണ്. ഇനി അതില്‍ കാണുന്ന നിര്‍ദ്ദേശങ്ങള്‍ പാലിക്കുക.

സ്റ്റെപ്പ് 3: ഇനി ഐപിഎല്‍ ഓണ്‍ലൈനായി കാണാന്‍ JioTV App ഇന്‍സ്‌റ്റോള്‍ ചെയ്യുക. ഇത് നിങ്ങളെ ഹോട്ട്‌സ്റ്റാര്‍ ആപ്ലിക്കേഷന്‍ സൗണ്‍ലോഡ് ചെയ്യാന്‍ പ്രേരിപ്പിക്കും. അവിടെ നിങ്ങളെ ലൈവ് മത്സരങ്ങള്‍ കാണാനായി നിര്‍ദ്ദേശിക്കുന്നു.

Advertisement

വൺപ്ലസ് വാൾപേപ്പറുകൾ എന്തുകൊണ്ട് ആളുകൾ ഇത്രയധികം ഇഷ്ടപ്പെടുന്നു എന്നറിയാമോ?

Best Mobiles in India

English Summary

What Is Jio Cricket Gold Pass And How To Buy This To Watch IPL 2018 live