കമ്പ്യൂട്ടര്‍ കീ ബോര്‍ഡിലെ ചില കീകള്‍ പ്രവര്‍ത്തിക്കാതായാല്‍ എന്ത് ചെയ്യും ?



കീബോര്‍ഡിലെ ചില കീകള്‍ പെട്ടെന്ന് പ്രവര്‍ത്തിക്കാതായാല്‍ എന്ത് ചെയ്യും? പുതിയ കീബോര്‍ഡ് വാങ്ങുക എന്നതു തന്നെയായിരിക്കും മറുപടിയല്ലേ.. അതെ, അത് തന്നെ ചെയ്യേണ്ടി വരും. പക്ഷെ അത് വരെ ഉപയോഗിക്കണ്ടേ ? ചെയ്തുകൊണ്ടിരുന്ന ജോലി പൂര്‍ത്തിയാക്കണ്ടേ? വേണം. അപ്പോള്‍ അതിനുള്ള വഴി നോക്കാം.

ഓ എസ് കെ അഥവാ ഓണ്‍ സ്‌ക്രീന്‍ കീബോര്‍ഡ് ഉപയോഗിക്കുക എന്നതാണ് മാര്‍ഗം. മോണിട്ടറില്‍ കാണാവുന്ന ഒരു സാങ്കല്‍പിക കീബോര്‍ഡാണ് ഈ സംഭവം. പ്രവര്‍ത്തനരഹിതമായ കീകള്‍ക്ക് പകരം ഇതിലെ കീകള്‍ ഉപയോഗിക്കാം.

Advertisement

എങ്ങനെയെന്ന് പറഞ്ഞു തരാം.

1. സ്റ്റാര്‍ട്ട് മെനുവില്‍ നിന്ന് Run തിരഞ്ഞെടുക്കുക. അല്ലെങ്കില്‍ വിന്‍ഡോസ്+ R അമര്‍ത്തുക. (ഇനി R കീയാണ് നിശ്ചലമെങ്കിലോ എന്ന് ചോദിക്കാതിരിക്കാനാണ് രണ്ട് വഴി പറഞ്ഞത്.)

Advertisement


2. റണ്‍ ജാലകം തുറന്നാലുടന്‍ അതില്‍ osk എന്ന് ടൈപ്പ് ചെയ്യുക.


3. OK അടിച്ച് കഴിഞ്ഞാലുടന്‍ ഓണ്‍ സ്‌ക്രീന്‍ കീബോര്‍ഡ് പ്രത്യക്ഷപ്പെടും.


4. വേണ്ട കീകളില്‍ മൗസ് പോയിന്റര്‍ കൊണ്ട് ക്ലിക്ക് ചെയ്യേണ്ടി വരും കേട്ടോ....

5. ഉപയോഗം കഴിഞ്ഞാല്‍ എളുപ്പത്തില്‍ ക്ലോസും ചെയ്യാം

പരിപാടി കൊള്ളാം, അല്ലേ..?

എന്നാലും പുതിയ കീബോര്‍ഡ് വാങ്ങുന്ന കാര്യം മറക്കല്ലേ...

Best Mobiles in India

Advertisement