ഫോൺ നഷ്ടമായാൽ ആദ്യം ചെയ്യേണ്ട 3 കാര്യങ്ങൾ! ഫോൺ നഷ്ടമാകും മുമ്പ് ചെയ്തുവെക്കേണ്ട 3 കാര്യങ്ങൾ!


ഇന്ന് സ്മാര്‍ട്ട്‌ഫോണുകള്‍ നഷ്ടപ്പെടുന്നത് സ്ഥിരം ഒരു സംഭവമാണ്. ഈ നഷ്ടപ്പെട്ട ഫോണുകളിലെ ഡാറ്റകള്‍ മറ്റൊരാളുടെ കൈയ്യില്‍ കിട്ടിയാല്‍ അത് ദുരുപയോഗം ചെയ്യാനുളള സാധ്യത അതിലും കൂടുതലാണ്. അതിനാൽ ഇതിനെതിരെ ഇപ്പോഴും മുൻകരുതലുകൾ എടുത്തുവെക്കാൻ നമ്മൾ ബാധ്യസ്ഥരുമാണ്.

Advertisement

ഈ ഒരു പ്രശ്‌നം തടയുന്നതിനുളള എളുപ്പവും സുരക്ഷിതവുമായ മാര്‍ഗ്ഗമാണ് ഇന്നു ഞാന്‍ ഇവിടെ പറയാന്‍ പോകുന്നത്. നമുക്ക് നോക്കാം, നഷ്ടപ്പെട്ട ഫോണിലെ ഡാറ്റകള്‍ എങ്ങനെ നിങ്ങള്‍ക്ക് ഡിലീറ്റ് ചെയ്യാമെന്ന്. ഇതിനു മുമ്പ് ആദ്യമേ നിങ്ങളുടെ ഏതൊരു സ്മാർട്ഫോണിലും ചെയ്തുവെക്കേണ്ട കാര്യങ്ങളുണ്ട്.

Advertisement

നിങ്ങളുടെ ഫോണില്‍ ആദ്യം ചെയ്തു വയ്‌ക്കേണ്ടത്

1. ആദ്യം നിങ്ങളുടെ ഗൂഗിള്‍ അക്കൗണ്ട് ഉപയോഗിച്ച് നിങ്ങളുടെ ഫോണ്‍ ലോഗിന്‍ ചെയ്യുക.

2. അതിനു ശേഷം Google settings> Security> Android device manager എന്നു ചെയ്യുക.

3. തുടര്‍ന്ന് Remotely locate this device, Allow remote lock and erase data എന്നിവ ടിക്ക് ചെയ്തു വയ്ക്കുക.

ഇനി നിങ്ങളുടേത് പഴയ ഫോണാണെങ്കില്‍

നിങ്ങളുടെ ഫോണ്‍ പഴയതാണെങ്കില്‍ ആ ഉപകരണത്തിലും Find my deviceന്റെ (Android Device Manager) പഴയ പതിപ്പ് ഉപയോഗിച്ച് ഈ ഘട്ടങ്ങള്‍ പാലിക്കുക.

1. 'Allow remote lock and erase' ഓണ്‍ ആക്കിയോ എന്ന് ഉറപ്പു വരുത്തുക.

2. Device manager, Remotely locate this device എന്നിവ ഇനേബിള്‍ ചെയ്‌തോ എന്ന് ഉറപ്പു വരുത്തുക

ചെയ്യുമ്പോള്‍ ഫോണ്‍ നഷ്ടപ്പെട്ടില്ല എന്ന് ഉറപ്പു വരുത്തുക

Find my device എന്നതിലൂടെ നിങ്ങള്‍ കാണാതായ ഫോണിനെ അഞ്ച് മിനിറ്റ് റിംഗ് ചെയ്യിപ്പിക്കാം. ഇത് നിങ്ങളുടെ ഫോണ്‍ തറയില്‍ വീണെങ്കിലോ കാറില്‍ വച്ചു മറന്നലോ ഇങ്ങനെയുളള സന്ദര്‍ഭങ്ങളില്‍ ഇതു നല്ലൊരു മാര്‍ഗ്ഗമാണ്.

നഷ്ടമായ ശേഷം ചെയ്യേണ്ടത്

ഇവയെല്ലാം ചെയ്തതിനു ശേഷം ഫോണ്‍ നഷ്ടമാവുകാണെങ്കില്‍ നിങ്ങള്‍ ചെയ്യേണ്ടത് നിങ്ങളുടെ കമ്പ്യൂട്ടറില്‍ www.google.com> Find my mobile എന്ന് സെര്‍ച്ച് ചെയ്യുക. ഇതിലൂടെ നിങ്ങളുടെ നഷ്ടപ്പെട്ട ഫോണിലെ ഡേറ്റകള്‍ ഡിലീറ്റ് ചെയ്യുകയോ, ലോക്ക് ചെയ്യുകയോ, അലാം അടിപ്പിക്കുയോ ചെയ്യാം

ഡാറ്റകള്‍ എങ്ങനെ മായ്ച്ചു കളയാം?

ഫോണ്‍ നഷ്ടപ്പെട്ടാല്‍ 'Find my device' എന്ന മാര്‍ഗ്ഗത്തിലൂടെ കണ്ടു പിടിക്കാം അല്ലെങ്കില്‍ ഡാറ്റകള്‍ ഡിലീറ്റ് ചെയ്യാമെന്ന് നേരത്തെ പറഞ്ഞിരുന്നു. രണ്ടു വഴികളിലൂടെ 'Find my device' ആക്‌സസ് ചെയ്യാം. അതായത് മറ്റൊരു ആന്‍ഡ്രോയിഡ് ഡിവൈസില്‍ 'Find my device app' ഉപയോഗിച്ച് അല്ലെങ്കില്‍ വെബ്‌സൈറ്റിലൂടെ.

ഒരിക്കല്‍ ലോഗിന്‍ ചെയ്തു കഴിഞ്ഞാല്‍ Find my device എന്നതിലൂടെ നിങ്ങളുടെ ഉപകരണം കണ്ടു പിടിക്കാം. ഫോണ്‍ ഓണാണെങ്കില്‍ സിഗ്നല്‍ ലഭിക്കുകയും മാപ്പിലൂടെ ലൊക്കേഷന്‍ ലഭിക്കുകയും ചെയ്യും. അവിടെയാകും നിങ്ങള്‍ക്ക് മൂന്നു ഓപ്ഷനുകള്‍ കാണാം. അതായത് Ring it, Lock it or remotely wipe it എന്നിങ്ങനെ. ഉപകരണത്തില്‍ സിഗ്നല്‍ ലഭിക്കുന്നില്ലെങ്കില്‍, ഫോണ്‍ ഓണായ ശേഷം വൈ-ഫൈ അല്ലെങ്കില്‍ സെല്ലുലാര്‍ നെറ്റ്വര്‍ക്ക് കണക്ട് ചെയ്യുമ്പോള്‍ ഈ ഉപകരണത്തിന്റെ ലൊക്കേഷന്‍ റിപ്പോര്‍ട്ടു ചെയ്യും.

 

ലോക്ക് സ്‌ക്രീന്‍ മാറ്റാം

ഫോണ്‍ നഷ്ടപ്പെടുകയാണെങ്കില്‍ ലോക്ക് സ്‌ക്രീനില്‍ നിങ്ങള്‍ക്കു മാറ്റം വരുത്താം. ഫോണ്‍ ഓണായി കഴിഞ്ഞ ശേഷം നിങ്ങളുടെ സന്ദേശം 'Give Me My Phone' എന്ന് പ്രദര്‍ശിപ്പിക്കപ്പെടും.

ഓപ്പോയുടെ അത്ഭുതഫോൺ എത്തി; അതിമനോഹരം; സവിശേഷതകൾ ഗംഭീരം!!

ഒരാവശ്യവുമില്ലാതെ വെറുതെ ഫോണിൽ നിന്ന് നെറ്റ് തീരുന്ന പ്രശ്നം എങ്ങനെ ഇല്ലാതാക്കാം?

വാട്ട്‌സാപ്പും ഫേസ്ബുക്കും തന്നെ നല്ലൊരു ശതമാനം ഡാറ്റ എടുക്കുമ്പോൾ

വാട്ട്‌സാപ്പും ഫേസ്ബുക്കും മാത്രം ഉപയോഗിക്കുമ്പോഴും ആന്‍ഡ്രോയിഡ് ഫോണിലെ ഡാറ്റ വളരെ പെട്ടന്നു തന്നെ കഴിയുന്നു. ഇതിന് പ്രധാന പ്രതിവിധി എന്നു പറയുന്നത് ഇവയിൽ ഫേസ്ബുക്ക് ലൈറ്റ് വേർഷൻ ഉപയോഗിക്കുക, ഡാറ്റ സെർവർ ഓൺ ചെയ്യുക, രാത്രികാലങ്ങളില്‍ മൊബൈല്‍ ഡാറ്റ ഓഫ് ആക്കി വയ്ക്കുക എന്നതൊക്കെയാണ്. എന്നാല്‍ ഇതു കൂടാതെ വരുന്ന മറ്റു ചില മികച്ച മാർഗ്ഗങ്ങൾ ഞങ്ങള്‍ ഇവിടെ പറയുകയാണ്.

വൈഫൈയില്‍ ആപ്ലിക്കേഷനുകള്‍ അപ്‌ഡേറ്റ് ചെയ്യുക

ഒരു ഇന്റര്‍നെറ്റ് കണക്ഷന്‍ ഉണ്ടെങ്കില്‍ ആന്‍ഡ്രോയിഡ് ആപ്ലിക്കേഷനുകള്‍ സ്വമേധയ അപ്‌ഡേറ്റ് ചെയ്യും. ഇത് പ്രക്രിയ വളരെയധികം ഡാറ്റ ഉപയോഗിക്കുന്നു. ഇതു നിങ്ങള്‍ക്കു തന്നെ നിയന്ത്രിക്കാവുന്നതാണ്. നിങ്ങള്‍ ഒരു വൈഫൈ നെറ്റ്വര്‍ക്ക് ഉപയോഗിക്കുമ്പോള്‍ മാത്രം അപ്‌ഡേറ്റ് ചെയ്യാന്‍ അനുവദിക്കുക. അതിനായി ആദ്യം പ്ലേ സ്‌റ്റോര്‍> സെറ്റിംഗ്‌സ്, ജനറല്‍, ഓട്ടോ അപ്‌ഡേറ്റ് ആപ്‌സ്> ഓട്ടോ അപ്‌ഡേറ്റ്‌സ് ആപ്പ് ഓവര്‍ വൈഫൈ ഒളളി എന്നു ചെയ്യുക.

വാട്ട്‌സാപ്പിലെ മീഡിയ ഓട്ടോ ഡൗണ്‍ലോഡ്

പ്രതിദിനം വാട്ട്‌സാപ്പ് ചാറ്റ്‌ബോക്‌സില്‍ ടണ്‍ കണക്കിന് വീഡിയോകളും ചിത്രങ്ങളുമാണ് എത്തുന്നത്. എന്നാല്‍ ഇതൊക്കെ മൊബൈല്‍ ഡാറ്റയിലാണ് ഡൗണ്‍ലോഡ് ചെയ്യുന്നതെങ്കില്‍ ഒറ്റ ദിവസം കൊണ്ടു തന്നെ ഡാറ്റ കഴിയുന്നു. അതിനായി ഓട്ടോമാറ്റിക് വീഡിയോ ഇമേജ് ഡൗണ്‍ലോഡ് ചെയ്യുന്നത് അപ്രാപ്തമാക്കി ഇടുക. അതിനായി വാട്ട്‌സാപ്പ് സെറ്റിങ്ങ്‌സ്> ചാറ്റ്‌സ് ആന്റ് കോള്‍സ്> മീഡിയ ഓട്ടോ ഡൗണ്‍ലോഡ്> ഡിസേബിള്‍ ഓട്ടോ ഡൗണ്‍ലോഡ് എന്ന് ചെയ്യുക.

ബ്രൗസറില്‍ ഡാറ്റ സേവര്‍ ഉപയോഗിക്കുക

ഗൂഗിള്‍ ക്രോമിന് ഡാറ്റ ഉപയോഗം കുറയ്ക്കാനുളള കഴിവുണ്ടെന്ന് നിങ്ങള്‍ക്കറിയാമോ? അതേ, ഈ വ്യാപകമായ വെബ്ബ്രൗസറിന് ധാരാളം കാര്യങ്ങള്‍ ചെയ്യാന്‍ കഴിയും. വെബ്‌സൈറ്റ് തുറന്ന് ഡാറ്റ സേവ് ചെയ്യാന്‍ കഴിയും. ക്രോമിലാണ് ഡാറ്റ സേവര്‍ ഉപയോഗിക്കുന്നതെങ്കില്‍ ഇങ്ങനെ ചെയ്യുക. ക്രോം സെറ്റിംഗ്‌സ്> ഡാറ്റ സേവര്‍> ടേണ്‍ ഓണ്‍. ഈ മോഡില്‍ നിങ്ങള്‍ ഗൂഗിളിന്റെ സെര്‍വ്വറുകളില്‍ ഏതെങ്കിലും വെബ് പേജ് സന്ദര്‍ശിക്കുമ്പോള്‍ ഡൗണ്‍ലോഡ് ചെയ്ത ഡാറ്റയുടെ അളവ് കുറയ്ക്കുന്നു.

ഏതൊരാൾക്കും ഫോണിൽ വേഗത്തിൽ ടൈപ്പ് ചെയാനായിതാ 6 പൊടിക്കൈകൾ

കസ്റ്റം കീബോര്‍ഡ് ആപ്പ് ഉപയോഗിക്കാം

സ്‌റ്റോക്ക് കീബോര്‍ഡ് ആപ്പില്‍ ധാരാളം സവിശേഷതകളുണ്ട്, അതില്‍ യാതൊരു സംശയവും വേണ്ട. എന്നാല്‍ മൂന്നാം കക്ഷി ആപ്ലിക്കേനുകളും വേഗത്തില്‍ ടൈപ്പ് ചെയ്യാന്‍ നിങ്ങളെ അനുവദിക്കുന്നു. ഈ ആപ്പില്‍ മെച്ചപ്പെട്ട് ടൈപ്പിംഗ് ഇന്റര്‍ഫേസ് ഉളളതിനാല്‍ കീബോര്‍ഡില്‍ എല്ലായിടത്തും നിങ്ങളുടെ വിരല്‍ എത്തിച്ചേരുകയും ചെയ്യും. ടൈപ്പിംഗ് എളുപ്പമുളളതും കാര്യക്ഷമവുമാക്കുന്നതുമായ ഏറ്റവും മികച്ച ടെപ്പിംഗ് കീബോര്‍ഡ് ഈ ആപ്ലിക്കേഷന്‍ നല്‍കുന്നു. ഇതു നിങ്ങള്‍ക്കു പരീക്ഷിക്കാവുന്നതാണ്.

കീബോര്‍ഡ് ആപ്പിന്റെ പ്രഡിക്ഷന്‍ ഫീച്ചര്‍ ഉപയോഗിക്കാം

പ്രഡിക്ഷന്‍ ഫീച്ചര്‍ ടൈപ്പിംഗ് സ്പീഡ് കൂട്ടാന്‍ ഏറ്റവും മികച്ചതാണ്. നിങ്ങള്‍ വാക്കുകള്‍ ടൈപ്പ് ചെയ്യുമ്പോള്‍ വേഗത്തില്‍ അവ തിരഞ്ഞെടുത്ത് നിങ്ങളുടെ ടൈപ്പിംഗ് സ്പീഡ് വര്‍ദ്ധിപ്പിക്കും. ഇത് നിങ്ങള്‍ക്ക് ആന്‍ഡ്രോയിഡ് ഉപകരണങ്ങളില്‍ ടൈപ്പ് ചെയ്യാന്‍ മികച്ചതാണ്.

സ്വയിപ്പ് ഉപയോഗിക്കാം

സ്വയിപ്പ് ടൂ ടൈപ്പ് എന്ന ഓപ്ഷന്‍ സ്വിഫ്റ്റ്കീ ബോര്‍ഡ് ആപ്പില്‍ ഉണ്ടായിരിക്കും. ആദ്യം നിങ്ങളുടെ സ്വയിപ്പ് ജെസ്റ്ററുകളെ സ്വീകരിക്കുന്ന ഓപ്ഷന്‍ ടൈപ്പ് ചെയ്യുക, തുടര്‍ന്ന് അതിനായി സജ്ജമാക്കാന്‍ ആഗ്രഹിക്കുന്ന വാക്കുകളും, അതു സൂക്ഷിക്കപ്പെടുമ്പോള്‍ നിങ്ങള്‍ ടൈപ്പ് ചെയ്യുന്ന സമയങ്ങളില്‍ പെട്ടന്ന് ആക്‌സസ് ചെയ്യാന്‍ കഴിയും.

ഗൂഗിള്‍ വോയിസ് ടൈപ്പിംഗ് ഉപയോഗിക്കാം

ഇത് ഏറ്റവും മികച്ച ഒന്നാണ്. നിങ്ങള്‍ ടൈപ്പ് ചെയ്യാന്‍ ആഗ്രഹിക്കുന്ന കാര്യങ്ങള്‍ ഗൂഗിള്‍ വോയിസില്‍ പറഞ്ഞാല്‍ അതേ കാര്യം എഴുതാന്‍ ഉപകരണം അനുവദിക്കുന്നു. ഇത് വളരെ രസവും എളുപ്പവുമാണ്. ഒരു അളവുവരെ നിങ്ങളുടെ ടൈപ്പിംഗ് സ്പീഡ് വര്‍ദ്ധിപ്പിക്കാം.

മിന്നും കീബോര്‍ഡ് ഉപയോഗിക്കാം

'Little Keyboard For Big Fingers' എന്നാണ് ഇതിനു പറയുന്ന മറ്റൊരു പേര്. നിങ്ങളെ അതിശയിപ്പിക്കുന്ന രീതിയിലാണ് ഇതിലെ ടൈപ്പിംഗ് സ്പീഡ്. ഇതിലൂടെ നിങ്ങളുടെ ആന്‍ഡ്രോയിഡ് ടെപ്പിംഗ് സ്പീഡ് മോണിറ്റര്‍ ചെയ്യുകയും ചെയ്യാം.

ജിബോര്‍ഡ്

ജിബോര്‍ഡിനെ നേരത്തെ പറഞ്ഞിരുന്നത് ഗൂഗിള്‍ കീബോര്‍ഡ് എന്നായിരുന്നു. നിരവധി മികച്ച സവിശേഷതകള്‍ ഉളളതിനാല്‍ ഏറെ പേരും ഉപയോഗിക്കുന്ന ഒന്നാണ് ഇത്.

ലോകത്തിൽ ഏറ്റവുമധികം ആളുകൾ ഉപയോഗിക്കുന്ന 100 പാസ്‌വേർഡുകൾ! | Top 100 most

ചിരി പരത്തുന്ന ഒപ്പം ഗൗരവത്തോടെ കാണേണ്ട പാസ്‌വേർഡുകൾ

ലോകത്ത് ഇന്ന് ഏറ്റവുമധികം ആളുകൾ ഉപയോഗിക്കുന്ന പാസ്സ്‌വേർഡ്‌ ഏതെന്ന് കേട്ടാൽ തീർച്ചയായും നിങ്ങൾ ചിരിക്കും. ഒന്നാം സ്ഥാനത്തുള്ളതും രണ്ടാം സ്ഥാനത്തുള്ളതും തുടങ്ങി ലിസ്റ്റിലെ ഓരോ പാസ്സ്‌വേർഡുകളും രസകരവും അതിശയകരവുമാണ്. ലോകത്ത് ഏറ്റവുമധികം ആളുകൾ ഉപയോഗിക്കുന്ന 100 പാസ്സ്‌വേർഡുകളുടെ ലിസ്റ്റ് ആണ് കമ്പനി പുറത്തുവിട്ടിരുന്നത്. അവ ഓരോന്നും ഏതൊക്കെയാണെന്ന് നോക്കാം.

123456.. ഇതിലും മനോഹരമായ പാസ്സ്‌വേർഡ്‌ വേറെയില്ല!

ലിസ്റ്റിലുള്ള ആദ്യ പാസ്‌വേഡ് തന്നെ നോക്കൂ.. 1 2 3 4 5 6. ഇതിലും മനോഹരമായ ഒരു പാസ്സ്‌വേർഡ്‌ മറ്റെവിടെയും നമുക്ക് കാണാൻ കഴിയില്ല. ഏതൊരാൾക്കും വെറുതെ ഒന്ന് ടൈപ്പ് ചെയ്തുനോക്കിയാൽ കിട്ടാവുന്ന പാസ്‌വേഡ്. അതിന് പിറകിലായി password, 12345678, qwerty, 1 2 3 4 5, 123456789.. എന്നിങ്ങനെ ലിസ്റ്റ് നീളുന്നു.

എളുപ്പം ഓർത്തെടുക്കാൻ ഇങ്ങനെ സെറ്റ് ചെയ്യുമ്പോൾ

എളുപ്പം ഓർത്തെടുക്കാൻ വേണ്ടിയാണ് ആളുകൾ ഇത്തരം പാസ്‌വേർഡുകൾ ഉപയോഗിക്കുന്നത് എങ്കിലും ഇതുകൊണ്ട് നമുക്കുണ്ടായേക്കാവുന്ന പ്രശ്നങ്ങൾ വളരെ ഗുരുതരമായിരിക്കും. അതിനാൽ ഓർത്തെടുക്കാൻ പറ്റുന്ന പാസ്സ്‌വേർഡുകൾ എങ്ങനെ ഉണ്ടാക്കാം എന്നും നമ്മൾ നോക്കേണ്ടതുണ്ട്.

ഒരു പാസ്സ്‌വേർഡ്‌ ഉണ്ടാക്കുമ്പോൾ ശ്രദ്ധിക്കേണ്ട 7 കാര്യങ്ങൾ

പലപ്പോഴും ഓര്‍ത്തിരിക്കാന്‍ പ്രയാസമായിരിക്കുമെങ്കിലും ഇത്തരം പാസ്‌വേഡുകള്‍ ഒരുക്കേണ്ടത് ഇന്നത്തെ കാലത്ത് അത്യാവശ്യമാണ് എന്നതിനാൽ സുരക്ഷിതമായ പാസ്‌വേഡുകള്‍ ഉണ്ടാക്കാനുള്ള 7 മാര്‍ഗങ്ങള്‍ ചുവടെ കൊടുക്കുന്നു.

അക്ഷരങ്ങളുടെ എണ്ണത്തിലുമുണ്ട് കാര്യം

നിലവിൽ സാധാരണ ഓണ്‍ലൈന്‍ അക്കൗണ്ടുകളില്‍ പാസ്‌വേഡിന് ചുരുങ്ങിയത് 8 കാരക്റ്ററുകളെങ്കിലും ഉണ്ടാവണമെന്ന് നിര്‍മന്ധമുണ്ട്. പക്ഷെ 14 കാരക്റ്ററുകള്‍ വരെയുള്ള പാസ്‌വേഡുകള്‍ കൂടുതല്‍ സുരക്ഷിതമാണ്. വെബ്സൈറ്റുകള്‍ അനുവദിക്കുമെങ്കില്‍ 25 കാരക്റ്ററുകള്‍ വരെ കൊടുക്കാം. സാധാരണ നിലയില്‍ ഇത്തരം അക്കൗണ്ടുകള്‍ ഹാക് ചെയ്യാന്‍ കഴിയില്ല എന്നതാണ് കാരണം.

ഇടകലർത്തി നൽകുക

പാസ്‌വേഡ് ഉണ്ടാക്കുമ്പോൾ അക്കങ്ങളും അക്ഷരങ്ങളും അടയാളങ്ങളുമെല്ലാം ഇടകലര്‍ത്തിയുള്ള പാസ്‌വേഡുകള്‍ നിര്‍മിക്കുക എന്നതാണ് മറ്റൊരു മാര്‍ഗം. കൂടെ ചെറിയക്ഷരവും വലിയക്ഷരവും ഇടകലര്‍ത്തി കൊടുക്കുകയും ചെയ്യണം.

നല്ല വാക്കുകൾ ഒഴിവാക്കുക

പൊതുവേ ഡിക്ഷണറിയില്‍ കാണുന്ന നല്ല വാക്കുകള്‍ പരമാവധി ഒഴിവാക്കുകയാണ് നല്ലത്. ഇത്തരം വാക്കുകള്‍ക്കിടയില്‍ അക്കങ്ങളോ അടയാളങ്ങളോ നല്‍കിയാലും ഹാക്‌ചെയ്യാന്‍ എളുപ്പമാണ് എന്നതാണ് കാരണം.

അക്ഷരങ്ങൾക്ക് പകരം അടയാളങ്ങൾ

അതുപോലെ പാസ്‌വേഡില്‍ അക്ഷരങ്ങള്‍ വരുന്ന സ്ഥലങ്ങളില്‍ സമാനമായ അക്കങ്ങളോ അടയാളങ്ങളോ നല്‍കുന്നതും നല്ല ഒരു ഓപ്ഷൻ ആണ്. ഒരു ഉദാഹരണത്തിണ് 'S' എന്ന ഇംഗ്ലീഷ് അക്ഷരം വരുന്നിടത്ത് 5ഉം എസ് എന്ന അക്ഷരം വരുന്നിടത്ത് ഡോളര്‍ അടയാളവും നല്‍കുക.

വീട്ടുപേര് സ്ഥലപ്പേര് എന്നിവ നൽകരുത്

ഒരു കാരണവശാലും വീട്ടുപേര്, സ്ഥലപ്പേര്, കമ്പനിയുടെ പേര് തുടങ്ങിയവ ഒരിക്കലും പാസ്‌വേഡായി നല്‍കരുത്. അതുപോലെ നിങ്ങളുടെ അടുത്ത ബന്ധുക്കളുടെയോ സുഹൃത്തുക്കളുടെയോ പേരും ഒഴിവാക്കേണ്ടതാണ്. ഇതോടൊപ്പം പരിചിതമായ മറ്റുവാക്കുകളും പാസ്‌വേഡായി ഉപയോഗിക്കരുത് എന്ന് ഓർമ്മപ്പെടുത്തട്ടെ.

എല്ലാ അക്കൗണ്ടുകൾക്കും ഒരേ പാസ്‌വേഡ് പാടില്ല

നിങ്ങളുടെ വിവിധ അക്കൗണ്ടുകള്‍ക്ക് ഒരേ പാസ്‌വേഡുകള്‍ നല്‍കരുത്. അത് തീർത്തും മണ്ടത്തരം ആണ്. ജി മെയില്‍ അക്കൗണ്ട്, ഫേസ്ബുക്, ട്വിറ്റര്‍ തുടങ്ങിയവയ്‌ക്കെല്ലാം വേറെ വേറെ പാസ്‌വേഡ് നൽകുന്നതാണ് നല്ലത്.

ഫോൺ വഴിയുള്ള ലോഗിൻ സമ്മതിക്കൽ സംവിധാനങ്ങൾ ഉപയോഗപ്പെടുത്തുക

ഇന്ന് ജിമെയില്‍ ഉള്‍പ്പെടെ പല സര്‍വീസുകളും ഇരട്ടപാസ്‌വേഡ് സംവിധാനം അനുവദിക്കുന്നുണ്ട്. ആദ്യമായി ഒരു സിസ്റ്റത്തില്‍ നിന്ന് അക്കൗണ്ടില്‍ ലോഗ് ഇന്‍ ചെയ്യുമ്പോള്‍ നിങ്ങളുടെ റജിസ്‌ട്രേഡ് ഫോണ്‍ നമ്പറിലേക്ക് ഒരു കോഡ് അയച്ചുതരും ഇവ. ഈ കോഡ് എന്റര്‍ ചെയ്താല്‍ മാത്രമേ അക്കൗണ്ട് തുറക്കാന്‍ സാധിക്കുകയുള്ളൂ. ഇതും പാസ്‌വേഡ് സുരക്ഷ കൂട്ടും.

ഒരു ഉദാഹരണം

ഉദാഹരണം 6817 എന്നൊരു നാലക്ക നമ്പർ ആണ് എടുത്തത് എന്ന് സങ്കല്പിക്കുക. തീർത്തും നിങ്ങളോട് യാതൊരു ബന്ധവുമില്ലാത്ത ഒരു നമ്പർ. അതിലേക്ക് ഉദാഹരണത്തിന് നിങ്ങളുടെ പഴയകാല പ്രിയ സിനിമകളിലൊന്ന് chithram എന്ന് കൂട്ടിയപ്പോൾ chithram6817 കിട്ടി. ഇതിന്റെ ആദ്യ അക്ഷരം വലുതാക്കുക. Chithram6817. ഇതിലേക്ക് സിംബലുകൾ ചേർക്കുക. Chithram@6817. പാസ്സ്‌വേർഡ്‌ തയാർ. ലളിതമായ ഓർമിക്കാൻ എളുപ്പമുള്ള എന്നാൽ നിങ്ങളുമായി യാതൊരു ബന്ധവും പ്രത്യക്ഷത്തിൽ ഇല്ലാത്തതുമായ ഒരു പാസ്സ്‌വേർഡ് ഇങ്ങനെ ഉണ്ടാക്കാം.

പാസ്സ്‌വേർഡ് മാനേജർ എന്ന എളുപ്പമുള്ള മാർഗ്ഗം

നല്ലൊരു പാസ്സ്‌വേർഡ് ഉണ്ടാക്കുക എന്ന കാര്യം വരുമ്പോൾ ഏതൊരാൾക്കും ഏറ്റവും എളുപ്പത്തിൽ ലളിതമായി തന്നെ ചെയ്യാവുന്ന മറ്റൊരു കാര്യമാണ് നല്ലൊരു പാസ്സ്‌വേർഡ് മാനേജർ ഉപയോഗിക്കുക എന്നത്. നിലവിൽ ഒട്ടനവധി പാസ്സ്‌വേർഡ് മാനേജറുകൾ എല്ലാ പ്ലാറ്റ്ഫോമുകളിലും ലഭ്യവുമാണ്. Dashlane അത്തരത്തിൽ നല്ലൊരു പാസ്സ്‌വേർഡ് മാനേജർ ആണ്. നിങ്ങളുടെ ഇഷ്ടാനുസരണം ഇവ ഉപയോഗിച്ച് നല്ല സ്ട്രോങ്ങ് പാസ്സ്‌വേർഡുകൾ ഉണ്ടാക്കാം.

Best Mobiles in India

English Summary

What You Should Do When You Lost Your Smartphone.