നിങ്ങളുടെ ഐഫോണുകള്‍ മന്ദഗതിയിലാണോ? എങ്ങനെ അറിയാം?


പഴയ മോഡലിലെ ആപ്പിള്‍ ഫോണുകള്‍ പുതിയ മോഡലിലേക്ക് അപ്‌ഗ്രേഡ് ചെയ്യുന്നതിന് നിര്‍ബന്ധിതമാവുകയായിരുന്നു ഉപഭോക്താക്കളില്‍ പലരും. ഇതിനു മുന്‍പ് നിങ്ങള്‍ കണ്ടിരുന്നു, ഐഫോണ്‍ 6നുളളിലെ ബാറ്ററിയെ കുറിച്ച്.

അപ്രതീക്ഷിതമായി ഫോണ്‍ ഷട്ട് ആവുകയും ഫോണുകള്‍ ഓണാകാതിരിക്കുകയുമായിരുന്നു ഐഫോണ്‍ 6നുളളിലെ പ്രശ്‌നം. ഇതിന്റെ ഭാഗമായി ആപ്പിള്‍ ക്ഷമാപണം നടത്തുകയും ആപ്പിള്‍ ഫോണ്‍ ബാറ്ററി മാറ്റുന്നതിന് 6500 രൂപയില്‍ നിന്നും 2000 രൂപയും ടാക്‌സുമാക്കി വെട്ടിക്കുറയ്ക്കുകയും ചെയ്തിരുന്നു.

അതു പോലെ പുതിയ സവിശേഷതയുമായി എത്തിയ ഐഒഎസ് സോഫ്റ്റ്‌വയര്‍ അപ്‌ഡേറ്റ് ചെയ്യുമ്പോഴും ബാറ്ററി പ്രശ്‌നം ഉണ്ടാകുകയും ഫോണ്‍ സ്പീഡ് കുറയുകയും ചെയ്യുമെന്ന് കമ്പനി വ്യക്തമാക്കിയിട്ടുണ്ട്. ഈ പ്രശ്‌നം പരിഹരിക്കാനായി ഉപഭോക്താക്കള്‍ക്ക് ആപ്പ് സ്റ്റോറില്‍ നിന്നും 'Lirum Device Info' ആപ്പ് ഡൗണ്‍ലോഡ് ചെയ്യാം. ഇതൊരു പെയ്ഡ് ആപ്പാണ്, ഏകദേശം 190 രൂപയാകും. എന്നാല്‍ സൗജന്യമായി ഉപയോഗിക്കാവുന്ന ലൈറ്റ് വേര്‍ഷനും ഉണ്ട്.

ആപ്ലിക്കേഷന്‍ ഡൗണ്‍ലോഡ് ചെയ്തു കഴിഞ്ഞാല്‍ അതു തുറക്കുക, അപ്പോള്‍ നിങ്ങളോട് അറിയിപ്പുകള്‍ അയയ്ക്കാന്‍ അനുവാദം ചോദിക്കും. അനുമതികള്‍ അനുവദിക്കുകയോ നിരസിക്കുകയോ ചെയ്യാം. അടുത്തതായി ഹോം സ്‌ക്രീനില്‍, ഇടതു വശത്തു കാണുന്ന 'hamburger menu'ല്‍ ടാപ്പ് ചെയ്യുക. തുടര്‍ന്ന് 'this deice' തുടര്‍ന്ന് CPU ടാപ്പു ചെയ്യുക. ഇവിടെ നിങ്ങള്‍ക്ക് ചിപ്പ്‌സെറ്റ് വിശദാംശങ്ങളായ മോഡല്‍, കോര്‍സ്, നിര്‍മ്മാണ പ്രക്രിയ എന്നിവ കാണാം.

ഐഫോണുകള്‍ മന്ദഗതിയിലാണോ എന്നറിയാനുളള മാര്‍ഗ്ഗങ്ങള്‍ ഇവിടെ കൊടുക്കുന്നു.

ക്ലോക്ക് റീഡിംഗുകള്‍ താരതമ്യം ചെയ്യാം

നിങ്ങള്‍ക്ക് രണ്ട് ഓപ്ഷനുകള്‍ കാണാം- ഒന്ന് സിപിയു ആക്ച്വല്‍ ക്ലോക്ക് (CPU Actual Clock) നിങ്ങളുടെ ഉപകരണത്തിന്റെ നിലവിലെ സ്പീഡ് അറിയാം, മറ്റൊന്ന് CPU മാക്‌സിമം ക്ലോക്ക് (പരമാവധി സ്പീഡ് അറിയാം). ബിസിനസ് ഇന്‍സൈഡര്‍ ചൂണ്ടിക്കാട്ടുന്നത് ഇങ്ങനെയാണ്, രണ്ട് നമ്പറുകളും ഒരു പോലെയാണെങ്കില്‍ ഐഫോണ്‍ അതിന്റെ പീക്ക് പ്രകടനത്തില്‍ പ്രവര്‍ത്തിക്കുന്നു എന്നാണ്. എന്നാല്‍ രണ്ടു സംഖ്യകളും വ്യത്യസ്ഥമാണെങ്കില്‍ ഐഫോണിന്റെ പ്രകടനം അത്ര സുഖകരമല്ല എന്നാണ്.

ആപ്പിള്‍ ഐഫോണ്‍ 5എസ്

ഐഒഎസ് 11.1.2 ല്‍ റണ്‍ ചെയ്യുന്ന ഐഫോണ്‍ 5എസില്‍ ഈ ആപ്പ് പരീക്ഷിച്ചു നോക്കി. പീക്ക് സ്പീഡ് 1.4GHz ആണെന്നു മനസ്സിലാക്കാന്‍ കഴിഞ്ഞു. എന്നാല്‍ ഡിവൈസിന്റെ സിപിയുവിന്റെ ക്ലോക്ക് സ്പീഡ് 1.3GHz-ലേക്ക് കുറഞ്ഞു. ക്ലോക്ക് സ്പീഡ് 100MHz വ്യത്യാസം വളരെ പ്രതികൂലമായ പ്രഭാവം ഉണ്ടാക്കില്ല.

നിങ്ങളുടെ മരണം അറിയാന്‍ പുതിയ ടെക്‌നോളജി

ആപ്പിള്‍ ഐഫോണ്‍ 6, ഐഫോണ്‍ 6എസ്, ഐഫോണ്‍ SE

ഐഫോണ്‍ 6, 6 പ്ലസ് എന്നിവയുടെ പീക്ക് സ്പീഡ് 1.4GHz ഉും എന്നാല്‍ ഐഫോണ്‍ SEയ്ക്ക് 1.84GHz ഉും, ഐഫോണ്‍ 7നും 7പ്ലസിനും 2.3GHz ഉുമാണ്. ഈ ഫോണുകള്‍ എല്ലാം റണ്‍ ചെയ്യുന്നത് ഒന്നിങ്കില്‍ ഐഒഎസ് വേര്‍ഷന്‍ 10.2 അല്ലെങ്കില്‍ അതിനു താഴെയാണ്.

Most Read Articles
Best Mobiles in India
Read More About: iphone news how to tips and tricks

Have a great day!
Read more...

English Summary

Certain models including the iPhone 6, iPhone 6S, iPhone SE, iPhone 7 run into trouble when the iPhone tries to draw power from the battery in order to run the phone's processor.