വാട്ട്‌സ്ആപിന്റെ പുതിയ പതിപ്പിലുളള പ്രധാന സവിശേഷതകള്‍....!


വാട്ട്‌സ്ആപ് പുതുതായി അവതരിപ്പിച്ച പതിപ്പാണ് വാട്ട്‌സ്ആപ് പ്ലസ്. പിന്‍ഗാമിയിലില്ലാത്ത പല സവിശേഷതകളും പുതിയ പതിപ്പില്‍ ഉള്‍ക്കൊളളിച്ചിട്ടുണ്ട്.

Advertisement

പരക്കെ ഇതിന്റെ ഉപയോഗം തുടങ്ങിയിട്ടില്ലെങ്കിലും വാട്ട്‌സ്ആപിന്റെ ഔദ്യോഗിക വെബ്‌സൈറ്റില്‍ പുതിയ പതിപ്പ് ലഭ്യമാണ്. ഇത് നിങ്ങള്‍ ഡൗണ്‍ലോഡ് ചെയ്യുന്നതിന് മുന്‍പായി വാട്ട്‌സ്ആപ് പ്ലസില്‍ ഉള്‍പ്പെടുത്തിയിരിക്കുന്ന പുതിയ സവിശേഷതകള്‍ എന്തൊക്കെയാണെന്ന് പരിശോധിക്കുകയാണ് ചുവടെ.

Advertisement

1

നിലവിലെ പതിപ്പില്‍ വാള്‍പേപ്പറുകളാണ് ലഭ്യമായിരുന്നതെങ്കില്‍, വാട്ട്‌സ്ആപ് പ്ലസില്‍ 700-ലധികം തീമുകള്‍ ഉള്‍പ്പെടുത്തിയിരിക്കുന്നു. നിങ്ങളുടെ സ്‌ക്രീനിന്റെ നിറങ്ങളും ഫോണ്ടുകളും മാറ്റി ഇഷ്ടാനുസൃതമാക്കാന്‍ ഈ തീമുകള്‍ ഉപകരിക്കും.

2

ഗൂഗിള്‍ ഹാങ്ഔട്ടിലേത് പോലെ ധാരാളം ഇമോട്ടികോണുകള്‍ നിങ്ങള്‍ക്ക് വാട്ട്‌സ്ആപ് പ്ലസില്‍ പ്രതീക്ഷിക്കാവുന്നതാണ്.

3

ഉപയോക്താക്കള്‍ക്ക് അവരുടെ ഓണ്‍ലൈന്‍ സ്റ്റാറ്റസ് മറയ്ക്കാനുളള ക്രമീകരണം വാട്ട്‌സ്ആപ് പ്ലസില്‍ ഉണ്ടാകും.

4

ഹെഡര്‍, ഐക്കണുകളുടെ വലിപ്പവും നിറവും, ചാറ്റിലെ ടെക്സ്റ്റുകളുടേയും ഇമേജുകളുടേയും വലിപ്പം എന്നിവ ഉപയോക്താക്കളുടെ ഇഷ്ടത്തിനനുസരിച്ച് മാറ്റാവുന്ന സെറ്റിങുകള്‍ പുതിയ പതിപ്പില്‍ ഉണ്ടാകും.

5

50 എംബിയില്‍ കൂടുതലുളള ഫയലുകള്‍ പുതിയ പതിപ്പില്‍ ഷയര്‍ ചെയ്യാനാകും. ഇതുവഴി ഉപയോക്താക്കള്‍ക്ക് വീഡിയോകളും, പാട്ടുകളും അതിന്റെ വലിപ്പത്തെക്കുറിച്ച് വേവലാതിയില്ലാതെ ഷയര്‍ ചെയ്യാവുന്നതാണ്. വാട്ട്‌സ്ആപ് പ്ലസിലൂടെ ഷയര്‍ ചെയ്യാവുന്ന ഫയലുകളുടെ ഉയര്‍ന്ന പരിധി ഇതുവരെ കമ്പനി വ്യക്തമാക്കിയിട്ടില്ല.

Best Mobiles in India

English Summary

WhatsApp Plus In The Works? Top 5 Features That Do Not Exist In The Current Version.