എന്തുകൊണ്ട് രാത്രിയാകുമ്പോൾ ഇന്റർനെറ്റിന്റെ വേഗത കുറയുന്നു? എങ്ങനെ പരിഹരിക്കാം?


രാത്രിയാകുമ്പോൾ ഇന്റർനെറ്റിന് വേഗത കുറയുന്നത് നമ്മൾ പലപ്പോഴും ശ്രദ്ധിച്ചിട്ടുണ്ടാകും. ഏറ്റവുമധികം ആളുകൾ ഇന്റർനെറ്റ് ഉപയോഗിക്കുന്ന സമയമായതിനാൽ ആണ് ഇത്തരത്തിൽ സംഭവിക്കുന്നത് എന്ന് നമുക്കറിയാം. എന്നാൽ ഇവിടെ ഈ പ്രശ്നം മാത്രമല്ല, മറ്റു ചില കാരണങ്ങൾ കൂടെ ഇതിന് പിന്നിലുണ്ട്. അത് എന്തൊക്കെയാണെന്നും എങ്ങനെ ഒരു പരിധി വരെ ഈ പ്രശ്നം മറികടന്ന് പരിഹരിക്കാം എന്നും നോക്കാം.

പ്രധാന കാരണങ്ങളിൽ ഒന്ന്

ഷെയേര്‍ഡ് ഇന്റര്‍നെറ്റ് കണക്ഷനാണ് ഉപയോഗിക്കുന്നതെങ്കില്‍ ഈ പ്രശ്‌നം നേരിടേണ്ടി വരുന്നതാണ്. സാധാരണ ആളുകള്‍ ഫ്രീയാകുന്നത് വൈകുന്നേരവും രാത്രി സമയങ്ങളിലുമാണ്, ഈ സമയമായിരിക്കും അവര്‍ കൂടുതലും ഇന്റര്‍നെറ്റ് ഉപയോഗിക്കുന്നത്. അങ്ങനെ സാധാരണ രീതിയില്‍ ഇതിന്റെ സ്പീഡ് കുറയാന്‍ സാധ്യത ഏറെയാണ്. ഈ സാഹചര്യത്തില്‍ നിങ്ങള്‍ മറ്റൊരു നെറ്റ്‌വര്‍ക്ക് ഉപയോഗിക്കുന്നതാണ് ഏറ്റവും നല്ലത്.

കാലാവസ്ഥയും കാരണമാകും

കേബിള്‍ കണക്ഷനു പകരം സാറ്റ്‌ലൈറ്റ് കണക്ഷനാണ് നിങ്ങള്‍ ഉപയോഗിക്കുന്നതെങ്കില്‍ കാലാവസ്ഥയിലെ മാറ്റങ്ങള്‍ സിഗ്നലിനെ ബാധിക്കുന്നതും അങ്ങനെ ഇന്റര്‍നെറ്റ് കണക്ഷന്റെ സ്പീഡ് കുറയുന്നതുമാണ്.

റൗട്ടറിന്റെ സ്ഥാനം മാറ്റിനോക്കാം

നമ്മുടെ വയര്‍ലെസ് റൗട്ടറിന്റെ സ്ഥാനം നമ്മള്‍ പലപ്പോഴും ശ്രദ്ധിക്കാറില്ല എന്നത് മറ്റൊരു വസ്തുതയാണ്. ഇത് ശരിയായ സ്ഥാനത്തു വച്ചാല്‍ സിഗ്നലിന്റെ ശക്തി ഉയര്‍ത്താന്‍ സാധിക്കും. അതിനാല്‍ റൗട്ടർ കമ്പ്യൂട്ടറിന്റെ അടുത്ത് വയ്ക്കാന്‍ പ്രത്യേകം ശ്രദ്ധിക്കണം. എപ്പോഴും ഇത് ഉയര്‍ന്ന ഘട്ടത്തില്‍ വയ്ക്കാന്‍ ശ്രമിക്കുക. ഒരു ഇലക്ട്രോണിക് ഉപകരണങ്ങളും മെറ്റല്‍ വസ്തുക്കളും റൗട്ടറിന്റെ അടുത്ത് വയ്ക്കാതിരിക്കാന്‍ പ്രത്യേകം ശ്രദ്ധിക്കുക.

റൗട്ടർ മാറ്റാൻ ആയോ എന്ന് നോക്കുക

നിത്യേനയെന്നോണം പുതിയ കണ്ടുപിടിത്തങ്ങളും സാങ്കേതികവിദ്യകളും വന്നുകൊണ്ടേയിരിക്കുകയാണ്. ഇതിനിടയിൽ കൂടെ നമ്മുടെ റൗട്ടറിന്റെ കാര്യവും ശ്രദ്ധിക്കേണ്ടതുണ്ട്. റൗട്ടർ അധികം പഴയതാണോ അല്ലയോ എന്ന് നോക്കി മനസ്സിലാക്കുക. ആവശ്യമെങ്കിൽ മാറ്റുക.

എങ്ങനെ ഹോട്ടലുകളിലും മറ്റുമൊക്കെ സ്ഥാപിച്ച ഒളിക്യാമറകൾ എളുപ്പം കണ്ടുപിടിക്കാം??

Most Read Articles
Best Mobiles in India

Have a great day!
Read more...

English Summary

Why Internet Speed is Down in Night Time.