സ്മാര്‍ട്ട്‌ഫോണ്‍ എങ്ങനെ പൊട്ടിത്തെറിക്കുന്നു? അതിനു പിന്നിലെ കാരണങ്ങള്‍?


സ്മാര്‍ട്ട്‌ഫോണ്‍ കൈയ്യില്‍ ഇല്ലാത്ത സമയം വളരെ കുറവാണ്. ഉറങ്ങുന്ന സമയം മാത്രമായിരിക്കും സ്മാര്‍ട്ട്‌ഫോണ്‍ നിങ്ങള്‍ മാറ്റി വയ്ക്കുന്നത്, എന്നാല്‍ അതും നങ്ങളുടെ അടുത്ത് തന്നെ ഉണ്ടാകും.

Advertisement

ഹുവായ് മേറ്റ് പത്താം സീരീസ് സ്മാര്‍ട്ട്‌ഫോണുകള്‍ എത്തി!

മൊബൈല്‍ ഫോണുകളിലെ റേഡിയേഷനെ കുറിച്ചായിരുന്നു ആദ്യം എല്ലാ വര്‍ക്കും പേടി, എന്നാല്‍ ഇപ്പോളിതാ മൊബൈല്‍ പൊട്ടിത്തെറിയും വന്നു തുടങ്ങിയിട്ടുണ്ട്. ഗാലക്‌സി എസ്7 ഫോണുകള്‍ പൊട്ടിത്തെറിച്ചതോടു കൂടി എല്ലാവരും വളരെ ഭയത്തിലാണ്.

Advertisement

എന്നാല്‍ ഗാലക്‌സി എസ്7 മാത്രമല്ല പൊട്ടിത്തെറിച്ചിരിക്കുന്നത്. മറ്റു പല ഫോണുകളും ഇതിനൊരു ഉദാഹരണമാണ്.

സ്മാര്‍ട്ട്‌ഫോണ്‍ പൊട്ടിത്തെറിയുടെ പ്രധാന കാരണങ്ങള്‍ ഇവിടെ പറയാം..

മൊബൈല്‍ ഫോണുകളുടെ വലുപ്പം

പണ്ടത്തെ മൊബൈല്‍ ഫോണുകളുടെ വലുപ്പം നിങ്ങള്‍ ഓര്‍ക്കുന്നുണ്ടോ? പണ്ടത്തെ മൊബൈല്‍ ഫോണുകളുടെ വലുപ്പം ഒരു coclexed ഫോണിന്റെ വലുപ്പമായിരുന്നു. ഇന്നത്തെ ഫോണുകള്‍ വളരെ മെലിഞ്ഞതാണ്. ഈ സൈസില്‍ ഫോണുകള്‍ എത്താന്‍ ബാറ്ററിയും വലിയൊരു കാരണമാണ്. പഴയ കാലത്ത് നിക്കല്‍ കാഡ്മിയം, നിക്കല്‍ മെറ്റല്‍ ഹൈഡ്രയ്ഡ് ബാറ്ററികളുടെ സ്ഥാനത്ത് ഇപ്പോള്‍ ലിഥിയം അയോണ്‍ ബാറ്ററികളാണ് നല്‍കിയിരിക്കുന്നത്. നിര്‍മ്മാണ സമയത്ത് ഏതെങ്കിലും ഘട്ടത്തില്‍ സംഭവിക്കുന്ന ഇത്തരം തകരാര്‍ സ്മാര്‍ട്ട്‌ഫോണ്‍ പൊട്ടിത്തെറിയിലേക്ക് നയിക്കുന്നു.

ഫോണ്‍ ബാറ്ററി എങ്ങനെ ചൂടാകുന്നു?

ബാറ്ററിക്കുളളിലെ രാസപ്രവര്‍ത്തനത്തിന്റെ ഭാഗമായാണ് ഫോണ്‍ ബാറ്ററി ചൂടാകുന്നത്. ഫോണ്‍ ഉപയോഗക്കുമ്പോള്‍ നിങ്ങള്‍ക്കു തന്നെ മനസ്സിലാകില്ലേ, ഫോണ്‍ ചൂടാകുന്നു എന്ന്. എന്നാല്‍ ഇത്തരം ചൂട് വര്‍ദ്ധിക്കുന്നത് ഒരു ചെയിന്‍ റിയാക്ഷന്‍ പോലെയാണ്. ഈ പ്രക്രിയയെ പറയുന്നതാണ് 'തെര്‍മല്‍ റണ്‍ എവേ' . ഇതിന്റെ ഭാഗമായി ചൂട് ക്രമാതീതമായി കൂടും. ഇതിന്റെ ഭലമായി ബാറ്ററി തീപിടിക്കുകയോ പൊട്ടിത്തെറിക്കുകയോ ചെയ്യാം. ബാറ്ററിക്ക് ചാര്‍ജ്ജിങ്ങ് മേണ്ടി നല്‍കുന്ന ഇന്‍പുട്ട് വോള്‍ട്ടേജിന്റേയോ കറണ്ടിന്റേയോ നിയന്ത്രണമില്ലായ്മയും അമിത കറണ്ട് സൃഷ്ടിക്കാനും ചൂടു കൂടാനും കാരണം ആയേക്കാം.

ഫോണ്‍ എങ്ങനെ പൊട്ടിത്തെറിക്കുന്നു?

വിവിധ സെല്ലുകള്‍ ചേരുമ്പോഴാണ് അതിനെ ഒരു ബാറ്ററി എന്നു പറയുന്നത്. നിശ്ചിത വോള്‍ട്ടേജ് കിട്ടുന്നതിന് സാധാരണ ബാറ്ററിക്കുളളില്‍ സെല്ലുകളെ ശ്രേണിയില്‍ ബന്ധിപ്പിച്ചിരിക്കുന്നു. ഓരോ സെല്ലിലും പോസിറ്റീവ് ഇലക്ട്രോഡുകളും നെഗറ്റീവ് ഇലക്ട്രോഡുകളും ഉണ്ട്. ഈ ഇലക്ട്രോഡുകള്‍ സെപ്പറേറ്ററുകള്‍ ഉപയോഗിച്ച് പരസ്പരം കൂട്ടിമുട്ടാതെ സംരക്ഷിച്ചിട്ടുണ്ട്.

ഫാസ്റ്റ് ചാര്‍ജ്ജിങ്ങ് നല്ലതാണോ?

ഇപ്പോഴത്തെ ബാറ്ററി ലിഥിയം അയോണ്‍ കൊണ്ടാണ് ഉണ്ടാക്കിയിരിക്കുന്നത്. ബാറ്ററിയുയെ വേഗത്തിലുളള ചാര്‍ജ്ജിങ്ങ് ലിഥിയം അയോണ്‍ ബാറ്ററിയില്‍ പ്രശ്‌നങ്ങള്‍ സൃഷ്ടിച്ചേക്കാം. മൊബൈല്‍ ഫോണുകളുടെ ലിഥിയം അയോണ്‍ ബാറ്ററിയില്‍ ഗ്രാഫൈറ്റും, ലിഥിയം കൊബാള്‍ട്ട് ഓക്‌സൈഡുമാണ് ഇലക്ട്രോഡുകള്‍. ഇതില്‍ ഗ്രാഫൈറ്റാണ് നെഗറ്റീവ് ഇലകട്രോഡ്, ലിഫിയം സാള്‍ട്ടായിരിക്കും ഇലക്ട്രോലൈറ്റ്. ഡിസ്ച്ചാര്‍ജ്ജിങ്ങ് സമയത്ത് പോസിറ്റീവ് ലിഫിയം അയോണുകള്‍ നെഗറ്റീവ് ഇലക്ട്രോഡുകളില്‍ നിന്നും പോസിറ്റീവ് ഇലക്ടോഡില്‍ എത്തുകയും ചാര്‍ജ്ജിങ്ങ് വേളയില്‍ ഈ ലിഥിയം അയോണുകള്‍ പോസിറ്റീവ് ഇലകട്രോഡില്‍ നിന്ന് നെഗറ്റീവ് ഇലകട്രോഡില്‍ എത്തുകയും ചെയ്യുന്നു.

വേഗത്തില്‍ ചാര്‍ജ്ജിങ്ങ് നടക്കുമ്പോള്‍ കൂടുതല്‍ ലിഥിയം അയോണുകള്‍ സ്വതന്ത്രമാകും. ചെറുഖനത്തിലുളള ഫൈബര്‍ ഘടനയിലേക്ക് അത് മാറുന്നു. ക്രമേണ ഇലക്ട്രോഡുള്‍ക്കിടയിലെ സെപ്പറേറ്ററുകള്‍ സുഷിരങ്ങള്‍ സൃഷ്ടിച്ച് ഷോര്‍ട്ട് സര്‍ക്ക്യൂട്ടിനു കാരണമാകുന്നു. ഇത് ചാര്‍ജ്ജ് ചെയ്യുന്ന സമയത്ത് സംഭവിച്ചാലും ഫോണ്‍ ഉപയോഗിക്കുന്ന സമയത്ത് സംഭവിച്ചാലും, തെര്‍മല്‍ റണ്‍ എവേ സംജാതമായി അപകടം സംഭവിച്ചേക്കാം. അതിനാല്‍ ഫാസ്റ്റ് ചാര്‍ജ്ജിങ്ങ് അത്ര നല്ലതല്ല.

 

Best Mobiles in India

English Summary

Every now and again we hear unfortunate stories about gadget batteries catching fire and even exploding,sometimes causing harm to the unsuspecting user.