യുഎസ്ബി 3.0 പോർട്ടുമായി ബന്ധിപ്പിച്ചാൽ ഫോൺ വേഗം ചാർജ്ജ് കയറുമോ?


ഫോൺ ചാർജ്‌ജിങ്ങുമായി ബന്ധപ്പെട്ട് പലതരത്തിലുള്ള സംശയങ്ങളും ആശയക്കുഴപ്പങ്ങളും പലർക്കും പലപ്പോഴും ഉണ്ടാകാറുള്ളതാണ്. പഴയ ചാർജ്ജറിൽ ഉപയോഗിക്കാമോ, മറ്റു ഫോണുകളുടെ ചാർജർ ഉപയോഗിക്കാമോ, ലോക്കൽ ചാർജർ ഉപയോഗിക്കാമോ, സ്പീഡ് ചാർജർ പിന്തുണയില്ലാതെ ഫോണിൽ അതുപയോഗിക്കാമോ എന്ന് തുടങ്ങി സംശയങ്ങൾക്ക് യാതൊരു പഞ്ഞവുമില്ല.

ഈ കൂട്ടത്തിൽ ചിലർക്കെങ്കിലും തോന്നിയേക്കാവുന്ന ഒരു സംശയമാണ് യുഎസ്ബി 3.0 പോർട്ടിൽ ബന്ധിപ്പിച്ച് ചാർജ്ജ് ചെയ്‌താൽ വേഗത്തിൽ ചാർജ്ജ് കയറുമോ എന്നത്. പല ആളുകളും ഇങ്ങനെ കരുതുന്നവരുമാണ്. എന്താണ് ഇതിന്റെ സത്യം? യുഎസ്ബി 3.0 പോർട്ട് വേഗത്തിൽ ചാർജ്ജ് കയറുന്നതിന് ശരിക്കും സഹായിക്കുമോ.. നമുക്ക് നോക്കാം.

ഇന്ന് ലോകത്ത് ഏറ്റവുമധികം ആളുകൾ ഉപയോഗിക്കുന്ന ഏറെ ഉപകാരങ്ങളുള്ള പോർട്ട് ആണ് യുഎസ്ബി. ഫോണിലേക്കും പിസിയിലേക്കും ടാബിലേക്കും തുടങ്ങി യുഎസ്ബി ഫാൻ വരെയുണ്ട് കാര്യങ്ങൾ. ഇവിടെ USB 2.0വിനേക്കാളും എന്തുകൊണ്ടും മെച്ചമുള്ളത് തന്നെയാണ് USB 3.0 അല്ലെങ്കിൽ USB 3.1 എന്നതിൽ യാതൊരു സംശയവുമില്ല. പക്ഷെ ഈയൊരു കാരണമാണ് പലരും USB 3.0 വഴിയുള്ള ചാർജിങ് വേഗം കൂടും എന്ന് ചിന്തിക്കാൻ കാരണം.

എന്തായാലും ഇനി ഈ ചോദ്യത്തിനുള്ള ഉത്തരം പറയാം. ഓരോ ഫോൺ മോഡലുകളും അവയുടെ ചാർജ്ജറുകളും അടിസ്ഥാനമാക്കിയായിരിക്കും അവയുടെ ചാർജ്ജിങ് വേഗത നിർണ്ണയിക്കപ്പെടുക. ഉദാഹരണത്തിന് 1.0 ആംപ് മാത്രം ചാർജ്ജ് കയറുന്ന ഒരു ഫോണിലേക്ക് 2 ആംപ് ചാർജർ ബന്ധിപ്പിച്ചാൽ എങ്ങനെയുണ്ടാകും. ചിലപ്പോൾ ഒന്നുകൂടെ വേഗത്തിൽ ചാർജ്ജ് കയറും, പക്ഷെ ഫോണിന് ദോഷമാണെന്ന് മാത്രം.

അതെ ആശയം തന്നെയാണ് ഇവിടെയും. USB 3.0 ആണെങ്കിലും കൂടെ ഫോൺ അത് പൂർണ്ണമായി പിന്തുണയ്ക്കുന്നില്ല എങ്കിൽ, അല്ലെങ്കിൽ ഭാഗികമായി മാത്രമേ പിന്തുണയ്ക്കുകയുള്ളൂ എങ്കിൽ സാരമായ മാറ്റങ്ങളൊന്നും പ്രതീക്ഷിക്കേണ്ടതില്ല. അതേസമയം പൂർണ്ണമായും USB 3.0 പിന്തുണയോട് കൂടിയ അതിവേഗ ചാർജ്ജിങ് സൗകര്യമുള്ള ഫോണുകളിൽ സ്ഥിരമായി ലഭിക്കുന്ന പോലെ മികച്ച വേഗതയിൽ ചാർജ്ജ് ചെയ്യാൻ സാധിക്കും.

ഇനി ലൈസൻസ് കയ്യിൽ കരുതേണ്ടതില്ല; ഡിജിലോക്കർ ആപ്പ് മതി! വിശദീകരണവുമായി ബെഹ്‌റ!

Most Read Articles
Best Mobiles in India

Have a great day!
Read more...

English Summary

Will Phone Charge Faster If Plug It Into A USB 3.0 Port.