സ്മാർട്ട്ഫോണുകൾ കാരണം ക്യാൻസർ സംഭവിക്കുമോ? ഫോണിന്റെ SAR വാല്യൂ എങ്ങനെ അറിയാം?


ഫോണുകൾ കാരണം ക്യാൻസർ സംഭവിക്കുമോ? പ്രത്യേകിച്ച് സ്മാർട്ഫോണുകൾ കാരണമായി.. അവയിൽ നിന്നും വരുന്ന റേഡിയേഷൻ ക്യാൻസറിന് കാരണമാക്കുമോ? ഒരുപാട് പേർക്ക് ഇന്നും ചോദിച്ചു കൊണ്ടിരിക്കുന്ന ഒരു സംശയമാണിത്. ഇതിനെ കുറിച്ചാണ് ഇന്ന് ഇവിടെ പറയാൻ പോകുന്നത്. ഒപ്പം ഫോണിന്റെ SAR വാല്യൂ എങ്ങനെ കണ്ടെത്താം എന്നും നമുക്ക് നോക്കാം.

Advertisement

പഠനങ്ങൾ പറയുന്നത്

ഫോണുകളിൽ നിന്ന് റേഡിയേഷൻ പുറപ്പെടുന്നുണ്ട് എന്ന് ഏത് കുട്ടിക്കും അറിയാവുന്ന കാര്യമാണ്. എന്നാൽ ഇത് ക്യാൻസർ ഉണ്ടാക്കാൻ മാത്രം കെല്പുള്ളതാണോ എന്നതാണ് സംശയം. ഫോണുകൾ റേഡിയേഷൻ ഇങ്ങനെ തുടർച്ചയായി പുറപ്പെടുവിക്കുന്നത് നമ്മുടെ ശരീരത്തെ ബാധിച്ചേക്കും എന്ന സംശയം തന്നെയാണ് ഇതിന് പിന്നിൽ. എന്നാൽ പഠനങ്ങൾ പറയുന്നത് ഫോൺ റേഡിയേഷൻ ഒരാൾക്ക് ക്യാൻസർ ഉണ്ടാക്കാൻ മാത്രം ശക്തിയുള്ളതല്ല എന്നാണ്.

Advertisement
എന്തുകൊണ്ട്?

ഈ വിധത്തിൽ കാര്യമായ ക്യാൻസർ റിപ്പോർട്ടുകളൊന്നും തന്നെ നിലവിൽ ഫോൺ ഉപയോഗവുമായി ചേർത്ത് വന്നിട്ടില്ല. മാത്രമല്ല ശാസ്ത്രീയമായി നോക്കുകയാണെങ്കിൽ പോലും മൊബൈൽ ഫോണുകൾ പുറത്തുവിടുന്ന റേഡിയോ കിരണങ്ങൾ മനുഷ്യ ഡിഎൻഎയെ ഇല്ലാതാക്കാൻ മാത്രം ശക്തിയില്ലാത്തവയാണ്. പക്ഷെ ഇങ്ങനെയൊക്കെ ആണെങ്കിലും ഫോണുകൾ പുറപ്പെടുവിക്കുന്ന റേഡിയേഷന് ഒരു അളവും അതിന് ചില മാനദണ്ഡങ്ങളും എല്ലാം തന്നെയുണ്ട്. അതാണ് SAR വാല്യൂ.

എന്താണ് SAR വാല്യൂ?

ഓരോ ഇലകട്രോണിക് ഉപകരണവും ഒരു ചെറിയ അളവിലുളള നോണ്‍-അയോണിക് റേഡിയേഷന്‍ പുറപ്പെടുവിക്കുന്നുണ്ട്. ഒരു നിശ്ചിത സമയപരിധിക്കുളളില്‍ ശരീരം ആഗിരണം ചെയ്യുന്ന ഇതിനെയാണ് SAR വാല്യു അഥവാ (Specific Absorbtion Rate) എന്നു പറയുന്നത്. അമേരിക്കയിലെ ഫെഡറല്‍ കമ്മ്യൂണിക്കേഷന്‍സ് കമ്മീഷന്‍ (FCC) സ്മാര്‍ട്ട്‌ഫോണുകളുടെ SAR ലെവല്‍ സജ്ജീകരിച്ചിട്ടുണ്ട്. അതില്‍ 1.6 W/Kg SAR ലെവലുളള ഫോണുകളാണ് മികച്ചതെന്ന് വ്യക്തമാക്കുന്നു.

എങ്ങനെ നിങ്ങളുടെ ഫോണിന്റെ SAR വാല്യൂ കണ്ടെത്താം?

ഫോണിന്റെ SAR വാല്യു കണ്ടുപിടിക്കാൻ വലിയ ബുദ്ധിമുട്ട് ഒന്നും തന്നെയില്ല. ഫോണിന്റെ പിറകിൽ തന്നെ അത് കാണാം. ഇനി ഇല്ലെങ്കിൽ തന്നെ ഫോൺ കമ്പനിയുടെ വെബ്സൈറ്റിൽ നിങ്ങൾക്ക് അന്വേഷിച്ചാൽ കണ്ടെത്താൻ സാധിക്കും. ഓരോ കമ്പനിക്കും തങ്ങളുടെ ഓരോ ഫോണുകളുടെയും SAR വാല്യൂ എന്തുമാത്രം ഉണ്ടെന്ന് വ്യക്തമാക്കേണ്ട ബാധ്യത ഉണ്ട്. ഇത് ചെക്ക് ചെയാൻ മറ്റൊരു മാർഗ്ഗം കൂടെയുണ്ട്. അതാണ് ഏറ്റവും എളുപ്പം. ഫോണിൽ നിന്നും *#07# ഡയൽ ചെയ്യുക. അത്രയേ ഉള്ളൂ. നിങ്ങളുടെ ഫോൺ SAR വാല്യൂ നിങ്ങൾക്ക് കാണാൻ സാധിക്കും.

എത്ര SAR വാല്യൂ ആൺ നല്ലത്?

കുറവാണ് എപ്പോഴും നല്ലത്. 1.6 W/Kg നേക്കാൾ താഴെയുള്ള ഫോണുകളാണ് ഉചിതം. ഇന്നത്തെ കാലത്ത് പല ഫോണുകളുടെയും SAR വാല്യൂ 0.5 നും 0.6നും ഇടയിലായാണ് കാണാൻ സാധിക്കുന്നത്. അതിനാൽ ഈ വിഷയത്തിൽ അധികം പേടിക്കേണ്ട കാര്യവുമില്ല. അതുപോലെ മൊബൈൽ ഫോൺ ഉപയോഗം ക്യാൻസറിന് കാരണമാകുമോ എന്ന ആശങ്കയും ഇതോടെ തീർന്നില്ലേ.

ഫോൺ ബിൽ വന്നത് ഒരുകോടി മുപ്പത്തി അഞ്ചു ലക്ഷം രൂപ; യുവതിയെ ഞെട്ടിച്ച ആ ബില്ലിന്റെ കഥ!

Best Mobiles in India

English Summary

Will your phone give you cancer?