കമ്പ്യൂട്ടറിലും ആന്‍ഡ്രോയിഡിലും ഗൂഗിള്‍ ഡ്രൈവ് ഫയലുകള്‍ എങ്ങനെ ഓഫ്‌ലൈനായി ഉപയോഗിക്കാം?


ഗൂഗിള്‍ ഡൈവിനെ കുറിച്ച് അറിയാത്തവരായി ആരും ഉണ്ടാകില്ല. എന്നാല്‍ അതില്‍ നിങ്ങള്‍ അറിയാത്ത പല ട്രിക്‌സുകളും ഒളിഞ്ഞിരിപ്പുണ്ട്. ഗൂഗിള്‍ അവതരിപ്പിച്ച ഒരു ഓണ്‍ലൈന്‍ ബാക്കപ്പ്, സിങ്കിംഗ് സേവനമാണ് ഗൂഗിള്‍ ഡ്രൈവ്. ഉപയോക്താക്കള്‍ക്ക് എല്ലാ വിധത്തിലുമുളള ഫയലുകള്‍ ശേഖരിച്ചു വയ്ക്കാന്‍ ഗൂഗിള്‍ ഡ്രൈവില്‍ സൗകര്യമുണ്ട്.ഇപ്പോള്‍ ഗൂഗിള്‍ തങ്ങളുടെ ഉപയോക്താക്കള്‍ക്ക് ഓഫ്‌ലൈനില്‍ ഫയലുകള്‍ ആക്‌സസ് ചെയ്യാനുളള സൗകര്യം നല്‍കിയിരിക്കുകയാണ്. അതായത് നിങ്ങള്‍ ഒരു വൈ-ഫൈ അല്ലെങ്കില്‍ മൊബൈല്‍ ഡേറ്റ കണക്ട് ചെയ്തിട്ടില്ലെങ്കിലും ഗൂഗിള്‍ ഫയലുകളായ ഗൂഗിള്‍ ഡോക്‌സ്, ഗൂഗിള്‍ ഷീറ്റ്‌സ്, ഗൂഗിള്‍ സ്ലൈഡ്‌സ് എന്നിവ എഡിറ്റ് ചെയ്യാനും അതു പോലെ കാണാനും സാധിക്കും.

അത് എങ്ങനെയാണെന്നു നോക്കാം,

ലാപ്‌ടോപ്പില്‍/ ഡെസ്‌ക്‌ടോപ്പില്‍

സ്‌റ്റെപ്പ് 1: ആദ്യം ഇന്റര്‍നെറ്റ് കണക്ട് ചെയ്യുക

സ്‌റ്റെപ്പ് 2: അടുത്തതായി ഒരു സാധാരണ വിന്‍ഡോയില്‍ ഗൂഗിള്‍ ക്രോം ബ്രൗസര്‍ തുറക്കുക. Incognito mode ഉപയോഗിക്കാതിരിക്കാന്‍ പ്രത്യേകം ശ്രദ്ധിക്കുക.

സ്‌റ്റെപ്പ് 3: ഇനി ഗൂഗിള്‍ ഡോക്‌സ് ഓഫ്‌ലൈന്‍ ക്രോം എക്‌സ്റ്റന്‍ഷന്‍ ഇന്‍സ്‌റ്റോള്‍ ചെയ്ത് പ്രാപ്തമാക്കുക. കൂടാതെ ഫയലുകള്‍ സേവ് ചെയ്യാനായി മതിയായ ഇടവും സൃഷ്ടിക്കുക.

നിങ്ങളുടെ ഗൂഗിള്‍ ഡ്രൈവ് ഫയലുകള്‍ ഓഫ്‌ലൈനായി തുറക്കുന്നു-

സ്റ്റെപ്പ് 1: ക്രോം തുറക്കുക. ക്രോം സൈന്‍-ഇന്‍ ചെയ്തിട്ടില്ലെങ്കില്‍ സൈന്‍-ഇന്‍ ചെയ്യുക.

സ്റ്റെപ്പ് 2: അതിനു ശേഷം 'drive.google.com/drive/settings ലേക്കു പോകുക.

സ്റ്റെപ്പ് 3: കമ്പ്യൂട്ടറിലുളള 'Sync ഗൂഗിള്‍ ഡോക്‌സ്, ഷീറ്റ്‌സ്, സ്ലൈഡ്‌സ്, ഡ്രോയിംഗ് ഫയല്‍സ് എന്നിവയുടെ അടുത്തുളള ബോക്‌സ് പരിശോധിക്കുക. എന്നാല്‍ നിങ്ങള്‍ക്ക്‌ ഓഫ്‌ലൈനായി എഡിറ്റ് ചെയ്യാന്‍ കഴിയും.

ആന്‍ഡ്രോയിഡില്‍ എങ്ങനെ?

സ്റ്റെപ്പ് 1: ആദ്യം ഗൂഗിള്‍ ഡ്രൈവ് ആപ്പ് നിങ്ങളുടെ സ്മാര്‍ട്ട്‌ഫോണില്‍ തുറക്കുക.

സ്റ്റെപ്പ് 2: അടുത്തതായി ഓഫ്‌ലൈനായി സേവ് ചെയ്യാന്‍ ആഗ്രഹിക്കുന്ന ഫയലില്‍ ക്ലിക്ക് ചെയ്യുക, തുടര്‍ന്ന് വെര്‍ട്ടിക്കല്‍-എലിപ്‌സിസ് ഐക്കണില്‍ ടാപ്പ് ചെയ്യുക.

സ്റ്റെപ്പ് 3: ഇനി ഓഫ്‌ലൈനായി ഫയല്‍ സേവ് ചെയ്യാനായി 'Available offline' ല്‍ ടാപ്പ് ചെയ്യുക.

ഓഫ്‌ലൈന്‍ ആക്‌സസിനായി സേവ് ചെയ്യേണ്ട ഫയല്‍ കണ്ടെത്തുക

സ്റ്റെപ്പ് 1: ഡ്രൈവ്, ഡോക്‌സ്, ഷീറ്റ്‌സ് അല്ലെങ്കില്‍ സ്ലൈഡ്‌സ് ആപ്പ് തുറക്കുക.

സ്റ്റെപ്പ് 2: മെനുവില്‍ ടാപ്പ് ചെയ്ത് ശേഷം ഓഫ്‌ലൈനിലും.

ഒരു കമ്പ്യൂട്ടറില്‍ നിന്നും ഫയലുകള്‍ ഓഫ്‌ലൈനായി പ്രവര്‍ത്തിക്കാന്‍ Backup & Sync ഇന്‍സ്‌റ്റോള്‍ ചെയ്യുക. ഇപ്പോള്‍ നിങ്ങളുടെ ഫയലുകള്‍ ബാക്കപ്പ് ചെയ്ത് മാക്കില്‍ അല്ലെങ്കില്‍ വിന്‍ഡോസ് കമ്പ്യൂട്ടറില്‍ സമന്വയിപ്പിക്കും.

ഒരു പക്ഷേ നിങ്ങള്‍ വര്‍ക്ക് അല്ലെങ്കില്‍ സ്‌കൂള്‍ വഴി ഗൂഗിള്‍ അക്കൗണ്ട് ഉപയോഗിക്കുകയാണെങ്കില്‍ ഗ്രൈവ് ഫയല്‍ സ്ട്രീമിനു പകരം Backup & Sync ഉപയോഗിക്കേണ്ടതുണ്ട്.

ഇന്ത്യയിൽ മൂന്നിൽ ഒന്ന് പേരും സ്മാർട്ഫോണിന് അടിമപ്പെട്ടവരാണെന്ന് പഠനറിപ്പോർട്ട്!

Most Read Articles
Best Mobiles in India
Read More About: computer android technology

Have a great day!
Read more...

English Summary

With This Method You Can Use Google Drive Files Offline On Your Computer And Android