വാട്ട്‌സാപ്പ് ഗ്രൂപ്പുകള്‍ സൃഷ്ടിക്കാതെ തന്നെ ഒന്നിലധികം കോണ്‍ടാക്റ്റുകള്‍ക്ക് ഒരേ സമയം എങ്ങനെ സന്ദേശം അയക്കാം?


ഫേസ്ബുക്ക് ഏറ്റെടുത്തതിനു ശേഷം നിരന്തരമായ മാറ്റങ്ങള്‍ക്ക് വിധേയമായിക്കൊണ്ടിരിക്കുകയാണ് വാട്ട്‌സാപ്പ്. അതില്‍ ഏറ്റവും ഒടുവിലത്തേതാണ് വാട്ട്‌സാപ്പ് ഗ്രൂപ്പ് വീഡിയോ കോള്‍ സംവിധാനം.

Advertisement

ഇതിനു മുന്‍പ് ഞങ്ങള്‍ വാട്ട്‌സാപ്പിനെ കുറിച്ച് ഒട്ടനവധി ടിപ്‌സുകള്‍ നല്‍കിയിരുന്നു. എന്നാല്‍ ഇന്നത്തെ ടിപ്‌സ് ഏറെ പ്രത്യേകതയുളളതാണ്. അതായത് വാട്ട്‌സാപ്പ് ഗ്രൂപ്പുകള്‍ സൃഷ്ടിക്കാതെ തന്നെ ഒന്നിലധികം കോണ്‍ടാക്റ്റുകള്‍ക്ക് ഒരേ സമയം എങ്ങനെ സന്ദേശം അയക്കാം, എന്നതിനെ കുറിച്ചാണ്. ഇതിനെ പറയുന്ന പേരാണ് ബ്രോഡ്കാസ്റ്റ് ലിസ്റ്റ്‌സ് (Broadcast Lists).

Advertisement

ബ്രോഡ്കാസ്റ്റ് ലിസ്റ്റ്‌സ് എങ്ങനെ വാട്ട്‌സാപ്പില്‍ ഉപയോഗിക്കാം?

ആദ്യം നിങ്ങള്‍ ഒരു ബ്രോഡ്കാസ്റ്റ് ലിസ്റ്റ്‌സ് സൃഷ്ടിക്കുക. അതിലൂടെ നിങ്ങള്‍ക്ക് ഒരേ സമയം 256 ആളുകളിലേക്ക് സന്ദേശം അയക്കാവുന്നതാണ്. എന്നാല്‍ നിങ്ങളുടെ ഫോണ്‍ ബുക്കിലേക്ക് അവരുടെ നമ്പര്‍ സേവ് ചെയ്തിട്ടുണ്ടെന്നും ഉറപ്പു വരുത്തണം. ആന്‍ഡ്രോയിഡ് ഐഒഎസ് ഫോണുകളില്‍ വ്യത്യസ്ഥ രീതിയിലാണ് ഇത് ഉപയോഗിക്കേണ്ടത്.

ആന്‍ഡ്രോയിഡ് ഫോണില്‍ (Android Phone)

സ്‌റ്റെപ്പ് 1: ആദ്യം നിങ്ങളുടെ ഫോണില്‍ വാട്ട്‌സാപ്പ് തുറന്ന് ആപ്പ് വിന്‍ഡോയുടെ മുകളില്‍ സജ്ജീകരിച്ചിട്ടുളള ചാറ്റ്‌സ് ടാബില്‍ ക്ലിക്ക് ചെയ്യുക.

സ്‌റ്റെപ്പ് 2: അടുത്തതായി പ്രധാന സ്‌ക്രീനിനു മുകളില്‍ വലതു കോണില്‍ കാണുന്ന മൂന്നു ലംബമായ ഡോട്ടുകള്‍ ടാപ്പു ചെയ്യുക.

Advertisement

സ്‌റ്റെപ്പ് 3: ഇപ്പോള്‍ പുതിയ ബ്രോഡ്കാസ്റ്റ് തിരഞ്ഞെടുക്കുക എന്ന ഓപ്ഷന്‍ കാണാം.

സ്‌റ്റെപ്പ് 4: അതിനു ശേഷം ബ്രോഡ്കാസ്റ്റ് ലിസ്റ്റില്‍ ചേര്‍ക്കേണ്ട ലിസ്റ്റ് തിരഞ്ഞെടുക്കുക.

സ്‌റ്റെപ്പ് 5: ഇതു ചെയ്തു കഴിഞ്ഞാല്‍ ചുവടെ വലതു മൂലയില്‍ കാണുന്ന പച്ച ടിക്ക് ടാപ്പു ചെയ്യുക. അപ്പോള്‍ നിങ്ങളുടെ ലിസ്റ്റ് തയ്യാറാകും.

എങ്ങനെ ആവശ്യമില്ലാത്ത ആപ്പുകൾ ഫോണിൽ നിന്നും ഒഴിവാക്കാം?

ഐഒഎസ് ഫോണില്‍ (iOS Phone)

സ്‌റ്റെപ്പ് 1: ആദ്യം നിങ്ങളുടെ ഫോണില്‍ വാട്ട്‌സാപ്പ് തുറന്ന് ആപ്പ് വിന്‍ഡോയുടെ മുകളില്‍ സജ്ജീകരിച്ചിട്ടുളള ചാറ്റ്‌സ് ടാബില്‍ ക്ലിക്ക് ചെയ്യുക.

സ്‌റ്റെപ്പ് 2: ഇനി ആപ്പിന്റെ ഹോം സ്‌ക്രീനിന്റെ ചുവടെ കാണുന്ന ചാറ്റ് ടാബില്‍ ക്ലിക്ക് ചെയ്യുക.

Advertisement

സ്‌റ്റെപ്പ് 3: ഇതു ചെയ്തു കഴിഞ്ഞാല്‍ മുകളില്‍ വലതു കോണില്‍ കാണുന്ന 'ബ്രോഡ്കാസ്റ്റ് ലിസ്റ്റ്‌സ്' എന്ന ഓപ്ഷനില്‍ ക്ലിക്ക് ചെയ്യുക.

സ്‌റ്റെപ്പ് 4: ഇനി പുതിയ ലിസ്റ്റ് തിരഞ്ഞെടുക്കുക. അതിനായി നിങ്ങളുടെ കോണ്‍ടാക്റ്റുകളുടെ അടുത്തായി കാണുന്ന ചെക്ക്‌ബോക്‌സുകളില്‍ അടയാളപ്പെടുത്തുക. ഇത്രയും ചെയ്തു കഴിഞ്ഞാല്‍ ലിസ്റ്റ് തയ്യാറാണ്.

Best Mobiles in India

English Summary

Without Creating A Group How To Send Messages To Multiple Users On Whatsapp