കൃത്യമായ റിസല്‍ട്ട് ലഭിക്കാന്‍ സഹായിക്കുന്ന ഗൂഗിളിന്റെ പത്ത് സേര്‍ച്ച് ട്രിക്കുകള്‍


അറിയാത്ത വിഷയങ്ങള്‍ തിരയുന്നതിന് ഇന്ന് ആവസാന വാക്കാണ് ഗൂഗിള്‍. പഠനത്തിനും മറ്റ് ആവശ്യങ്ങള്‍ക്കുമായി ഇന്ന് ഗൂഗിളിംഗ് പതിവാണ്. പല വിദ്യാഭ്യാസ സ്ഥാപനങ്ങളിലും ക്ലാസുകളില്‍ ഇന്റര്‍നെറ്റ് ഉപയോഗിച്ച് ഗൂഗിളിംഗിലൂടെ നേരിട്ടുതന്നെ ക്ലാസുകളെടുക്കുന്നു. എന്നാല്‍ ഇന്റര്‍നെറ്റ് സേര്‍ച്ചിംഗ് നടത്തുന്നതിനും ചില കുറുക്കുവഴികളുണ്ട്.

Advertisement

ലക്ഷക്കണക്കിനു പേരാണ് ഒരേസമയം ഗൂഗിളില്‍ സേര്‍ച്ചിംഗ് നടത്തുന്നത്. വഴി തെരയാന്‍, സിനിമ റഫറന്‍സ്, പ്രോഡക്ടുകളുടെ വിലവിവരം തേടാന്‍ എന്നിങ്ങനെ സേര്‍ച്ചിങ്ങിനു പരിധികളില്ല. സേര്‍ജി ബ്രിനും ലാറി പേജും സ്ഥാപിച്ച ഗൂഗിള്‍ സേര്‍ച്ച് എഞ്ചിന്‍ ഉപയോഗിച്ച് സേര്‍ച്ചിംഗ് നടത്തുമ്പോള്‍ കൃത്യമായ റിസല്‍ട്ടു ലഭിക്കാന്‍ സഹായിക്കുന്ന പത്തു കുറുക്കുവഴികള്‍ പരിചയപ്പെടുത്തുകയാണ് ഇന്നത്തെ എഴുത്തിലൂടെ.

Advertisement

സിംപിള്‍ ഷോര്‍ട്ട്കട്ട് കീവേര്‍ഡ്‌സ്

വാക്കുകളുടെ ഉപയോഗം സേര്‍ച്ചിംഗില്‍ വലിയ പങ്കുവഹിക്കുന്നുണ്ട്. ഗൂഗിളിംഗ് സമയത്ത് കഴിവതും സിംപിളും ചെറുതുമായ കീവേര്‍ഡുകള്‍ ഉപയോഗിക്കണം. ഇത് കൃത്യമായ റിസല്‍ട്ടു ലഭ്യമാക്കാന്‍ നിങ്ങളെ സഹായിക്കും.

പംങ്ചുവേഷനും അക്ഷരങ്ങളും

വാക്കുകള്‍ ടൈപ്പ് ചെയ്യുമ്പോള്‍തന്നെ അക്ഷരങ്ങള്‍ കൃത്യമായി നല്‍കാന്‍ ഗൂഗിള്‍ ശ്രമിക്കാറുണ്ട്. എല്ലാപേരും സേര്‍ച്ച് ചെയ്യുന്ന വിഷയമാണ് നിങ്ങളും ഗൂഗിള്‍ ചെയ്യാന്‍ ശ്രമിക്കുന്നതെങ്കില്‍ ഗൂഗിള്‍ ഇത് ആദ്യമെതന്നെ നിങ്ങള്‍ക്കായി സേര്‍ച്ച് ബോക്‌സില്‍ ഓട്ടോമാറ്റിക്കായി നല്‍കും. അതിനാല്‍തന്നെ പംങ്ചുവേഷനും അക്ഷരങ്ങളും തെറ്റുമെന്ന പേടിവേണ്ട.

'vs' ഉപയോഗിച്ചുള്ള താരതമ്യം

'്‌'െ ഉപയോഗിച്ചുള്ള താരതമ്യം ഗൂഗിള്‍ സേര്‍ച്ചിംഗിന് ഏറെ സഹായകമാവുന്നുണ്ട്. ഉദ്ദാഹരണത്തിന് Rice vs Wheat എന്ന് വളരെ ലളിതമായി ടൈപ്പ് ചെയ്താല്‍ മതി രണ്ട് വസ്തുക്കളും തമ്മിലുള്ള താരതമ്യം ലഭ്യമാകും.

Advertisement

വെബ് ഹിസ്റ്ററി തിരയല്‍

നിങ്ങള്‍ ഓരോ സമയവും തിരയുന്ന യു.ആര്‍.എല്‍ വിവരങ്ങള്‍ ഗൂഗിള്‍ ഹിസ്റ്ററിയില്‍ സൂക്ഷിക്കുന്നുണ്ട്. ഏതു സമയത്തു വേണമെങ്കിലും ഇതുപയോഗിച്ച് നേരത്തെ കയറിയ യു.ആര്‍.എലില്‍ കയറാനാകും.

കൃത്യമായി ഫ്രയിസ്

ഒരു വാക്കിന്റെ കൃത്യമായ ഫ്രയിസ് നിങ്ങള്‍ക്ക് ആവശ്യമുണ്ടെങ്കില്‍ ആ വാക്കിനോടു ചേര്‍ന്ന് ക്വട്ടേഷന്‍ മാര്‍ക്കു കൂടി നല്‍കിയാല്‍ മതിയാകും. ഇതിലൂടെ കൃത്യമായ റിസല്‍ട്ട് ലഭിക്കും.

ന്യൂസ് ആര്‍ക്കൈവ്

ഏകദേശം 100 വര്‍ഷങ്ങള്‍ മുന്‍പുള്ള വിവരങ്ങള്‍ ഗൂഗിളിലുണ്ട്. അതില്‍ പലതും കൃത്യമായ ആധികാരികതയുള്ളതാണ്. പ്രധാനപ്പെട്ട പത്രങ്ങളില്‍ പ്രസിദ്ധീകരിക്കപ്പെട്ട വാര്‍ത്തകളും ഇക്കൂട്ടത്തിലുണ്ട്.


ബാരല്‍ റോള്‍

ഗൂഗിളില്‍ സേര്‍ച്ച് ചെയ്യുന്ന സമയത്ത് ബാരല്‍ റോള്‍ ചെയ്യുന്നത് നല്ലതാണ്. സേര്‍ച്ച് കൂടുതല്‍ സുതാര്യമാക്കാന്‍ ഇത് നിങ്ങളെ സഹായിക്കും.

Advertisement

സിംപിള്‍ പ്രിസൈസ് സേര്‍ച്ച്

കൃത്യമായ വാക്ക് ഉപയോഗിച്ചു സെര്‍ച്ച് ചെയ്താല്‍ ഗൂഗിള്‍ നിങ്ങള്‍ക്ക് കൃത്യമായ റിസല്‍ട്ട് നല്‍കുമെന്നതില്‍ സംശയമില്ല. വാക്ക് കൃത്യമല്ലെങ്കില്‍ റിസല്‍ട്ടും വ്യത്യസ്തമായിരിക്കും.

എല്ലാം സിംപിളാണ്

ഗൂഗിള്‍ ഉപയോഗം വളരെ സിംപിളാണ്. ഒരു പ്രദേശത്തെ കുറിച്ച് സെര്‍ച്ച് ചെയ്യാന്‍ വെറും പിന്‍കോഡ് മാത്രം മതിയാകും.

കാപ്പിറ്റലൈസിംഗ് ഒഴിവാക്കുക


സേര്‍ച്ചിംഗ് സമയത്ത് കാപ്പിറ്റല്‍ ലെറ്ററില്‍ വാക്കുകള്‍ ഉപയോഗിക്കാതിരിക്കാന്‍ ശ്രദ്ധിക്കുക. ഇത് റിസല്‍ട്ട് കൃത്യമായി നല്‍കാന്‍ നിങ്ങളെ സഹായിക്കും.

Best Mobiles in India

English Summary

10 simple Google Search tricks to get the right results: Use Google like a Pro