സ്വതന്ത്ര ഇന്ത്യയിലുണ്ടായ സയന്‍സ്/ടെക്ക് രംഗത്തെ മികച്ച 20 ചുവടുവയ്പ്പുകള്‍


ഇന്ത്യ ഏതാനും മാസങ്ങള്‍ക്കു മുന്‍പാണ് 72ാം സ്വാതന്ത്ര്യദിനം ഭാരതം ആഘോഷിച്ചത്. ഈ ഏഴു പതിറ്റാണ്ടിനിടെ വലിയ മാറ്റങ്ങളാണ് ടെക്ക് രംഗത്തുണ്ടായത്. പുതിയ മൊബൈലുകള്‍, ഗാഡ്ജറ്റുകള്‍, 4ജിയുടെ വരവ്, എന്നിങ്ങനെ നീളുന്നു നിര. ഐ.റ്റി രംഗം പതിന്മടങ്ങ് വളര്‍ച്ച കാഴ്ചവെച്ചു. ഇന്ത്യ സ്വാതന്ത്ര്യം നേടിയതിനു ശേഷമുള്ള ഈ രംഗങ്ങളിലെ പ്രധാന പുരോഗതികള്‍ വിലയിരുത്തുകയാണ് എഴുത്തിലൂടെ.

ഐ.ഐ.റ്റി ഖരക്പൂര്‍

ഭാരതത്തിലെ ആദ്യ ഇന്ത്യന്‍ ഇന്‍സ്റ്റിറ്റ്യൂട്ട് ഓഫ് ടെക്ക്‌നോളജി (ഐ.ഐ.റ്റി) പശ്ചിമ ബംഗാളിലെ ഖരക്പൂരില്‍ സ്ഥാപിച്ചു. 1951 ലായിരുന്നു ഇത്.

ന്യൂക്ലിയര്‍ എനര്‍ജി റിസര്‍ച്ച്

1954ല്‍ ന്യൂക്ലിയര്‍ എനര്‍ജി റിസര്‍ച്ചിനായി അറ്റോമിക് എനര്‍ജി കമ്മീഷന്‍ സ്ഥാപിച്ചു. ട്രോംബെയിലായിരുന്നു സ്ഥാപിച്ചത്. 1967ല്‍ ഇതിന്റെ പേര് ഭാഭാ അറ്റോമിക് റിസര്‍ച്ച് സെന്‍ര്‍ എന്നാക്കി.

ഡി.ആര്‍.ഡി.ഒ

പ്രതിരോധ രംഗം കൂടുതല്‍ ശക്തമാക്കുന്നതിന്റെ ഭാഗമായി 1958ല്‍ ഡിഫന്‍സ് റിസര്‍ച്ച് ഡെവലപ്പ്‌മെന്റ് ഓര്‍ഗനൈസേഷന്‍ )ി.ആര്‍.ഡി.ഒ) ആരംഭിച്ചു.

ടെലിവിഷന്‍ പ്രോഗ്രാമിംഗ്

1959ല്‍ ലിമിറ്റഡ് ഡ്യൂറേഷന്‍ പ്രോഗ്രാമിംഗ് ആരംഭിച്ചു.

ആദ്യ ഡിജിറ്റല്‍ കംപ്യൂട്ടര്‍

1959ല്‍ ടാറ്റ ഇന്‍സ്റ്റിറ്റ്യൂട്ട് ഓഫ് ഫണ്ടമെന്റല്‍ റിസര്‍ച്ച് TIFR ഓട്ടോമാറ്റിക് കംപ്യൂട്ടറിനെ അവതരിപ്പിച്ചു. ഇന്ത്യയിലെ ആദ്യ ഡിജിറ്റല്‍ കംപ്യൂട്ടറാണിത്.

പഞ്ച്ഡ് കാര്‍ഡ് സര്‍വീസ്

1968ല്‍ ഇന്ത്യയില്‍ ആദ്യ പഞ്ച്ഡ് കാര്‍ഡ് സര്‍വീസ് ആരംഭിച്ചു. ടാറ്റ് കണ്‍സള്‍ട്ടന്‍സി സര്‍വീസസായിരുന്നു ഇതിനുപിന്നില്‍.

ഐ.എസ്.ആര്‍.ഒ

1969 ലായിരുന്നു ഇന്ത്യന്‍ ബഹിരാകാശ രംഗം ശക്തിപ്പെടുത്തുന്നതിന്റെ ഭാഗമായി ഐ.എസ്.ആര്‍.ഒ ആരംഭിച്ചത്.

ഇലക്ട്രോണിക്‌സ് രംഗം

ഇലക്ട്രോണിക്‌സ്, കംപ്യൂട്ടിംഗ് രംഗം കൂടുതല്‍ സുതാര്യമാക്കുന്നതിനായി ഇലക്ട്രോണികസ് വകുപ്പ് രൂപീകരിച്ചു. 1970 ലായിരുന്നു രൂപീകരണം.

ന്യൂക്ലിയാര്‍ ബോംബ്

1974ല്‍ രാജ്യത്തെ ആദ്യ ന്യൂക്ലിയാര്‍ ബോംബ് പരീക്ഷണം നടന്നു. രാജസ്ഥാനിലെ പൊഖ്‌റാനായിരുന്നു പരീക്ഷണസ്ഥലം.

ഐ.ബി.എം

വിപ്രോ, എച്ച്.സി.എല്‍ തുടങ്ങിയ സ്വകാര്യ കമ്പനികളെ ഇന്ത്യയിലേക്ക് ആകര്‍ഷിക്കാനുള്ള നടപടികളുണ്ടായി. മിനി കംപ്യൂട്ടര്‍ പോളിസി പ്രഖ്യാപിച്ചു. 1978 ലായിരുന്നു ഇത്.

ഇന്‍ഫോസിസ്

ഐ.റ്റി വ്യവസായം മെച്ചപ്പെടുത്തുന്നതിന്റെ ഭാഗമായി 1981ല്‍ ഇന്‍ഫോസിസ് ഇന്ത്യയിലെത്തുന്നു.

കംപ്യൂട്ടര്‍ റിസര്‍വേഷന്‍

ഇന്ത്യന്‍ റെയില്‍വെ ആദ്യമായി കംപ്യൂട്ടര്‍ സീറ്റ് റിസര്‍വേഷന്‍ സംവിധാനം ആരംഭിച്ചു. വര്‍ഷം1986.

കംപ്യൂട്ടറുകള്‍ട്ട് ഇംപോര്‍ട്ട് ഡ്യൂട്ടി ഒഴിവാക്കി

സോഫ്റ്റ്-വെയര്‍ കയറ്റുമതിക്ക് ആവശ്യമായ കംപ്യൂട്ടറുകള്‍ക്ക് ഇംപോര്‍ട്ട് ഡ്യൂട്ടി ഒഴിവാക്കി. 10 വര്‍ഷത്തേയ്ക്ക് ടാക്‌സ് സൗജന്യവുമാക്കി. 1991ലായിരുന്നു ഈ തീരുമാനം.

ചന്ദ്രയാന്‍-1

2008ല്‍ ഇന്ത്യ ചന്ദ്രയാന്‍-1 വിക്ഷേപിച്ചു.

മംഗള്‍യാന്‍

2013ല്‍ ഇന്ത്യ മംഗള്‍യാന്‍ വിക്ഷേപിച്ചു. ഭാരതത്തിന്റെ ആദ്യ മാര്‍സ് ഓര്‍ബിറ്റര്‍ മിഷനായിരുന്നു ഇത്.

ഇലക്ട്രോണിക്‌സ് വകുപ്പിനെ വേര്‍പെടുത്തി

2016ല്‍ ഇലക്ട്രോണിക്‌സ് ആന്റ്് കമ്മ്യൂണിക്കേഷന്‍സ് വകുപ്പില്‍ നിന്നും ഇലക്ട്രോണിക്‌സ് ആന്റ് ഇന്‍ഫര്‍മേഷന്‍ വകുപ്പിനെ വേര്‍പെടുത്തി സ്വതന്ത്രമാക്കി.

രാകേഷ് ശര്‍മ്മ ബഹിരാകാശത്തെത്തി

ഇന്ത്യക്കാരനായ രാകേഷ് ശര്‍മ രാജ്യത്തിന്റെ യശസ് വാനോളമുയര്‍ത്തിയ വര്‍ഷമായിരുന്നു 1984. ബഹിരാകാശത്തെത്തിയ ആദ്യ ഇന്ത്യക്കാരനെന്ന ഖ്യാദിയാണ് രാകേഷ് ശര്‍മ സ്വന്തമാക്കിയത്.

പരം 8000

ഇന്ത്യയുടെ ആദ്യ സൂപ്പര്‍ കംപ്യൂട്ടറായ പരം 8000 നെ അവതരിപ്പിച്ചു.

മൊബൈല്‍ ഫോണ്‍ സേവനം

1995ല്‍ ഇന്ത്യയില്‍ മൊബൈല്‍ സേവനം ആരംഭിച്ചു. പശ്ചിമബംഗാള്‍ മുഖ്യമന്ത്രി ജ്യോതി ബസു ആദ്യ കോള്‍ വിളിച്ച് ഉദ്ഘാടനം ചെയ്തു.

Most Read Articles
Best Mobiles in India
Read More About: news technology

Have a great day!
Read more...

English Summary

20 biggest tech milestones of independent India