വേൾഡ് വൈഡ് വെബിന്റെ നീണ്ട 30 വർഷങ്ങൾ; രസകരമായ 20 കാര്യങ്ങൾ അടുത്തറിയാം


സാങ്കേതിക രംഗത്ത് വലിയ മാറ്റങ്ങളാണ് കഴിഞ്ഞ മൂന്നു പതിറ്റാണ്ടുകളിൽ ഉണ്ടായത്. ഇന്റർനെറ്റിന്റെ ലോകം പുത്തൻ സവിശേഷതകൾ ആർജിച്ചു. കൃതൃമബുദ്ധിയുടെ സഹായം പരമാവധി ഉപയോഗപ്പെടുത്തി. 1989 മാർച്ച് 12നായിരുന്നു വേൾഡ് വൈഡ് വെബിന്റെ തുടക്കം.

വേൾഡ് വൈഡ് വെബ് ഇന്നേക്കത് മൂന്നു പതിറ്റാണ്ടു പിന്നിടുകയാണ്. ഇന്റർനെറ്റ് രംഗത്ത് വലിയ വിപ്ലവമാണ് വേൾഡ് വൈഡ് വെബ് സൃഷ്ടിച്ചത്. വേൾഡ് വൈഡ് വെബിനെ സംബന്ധിക്കുന്ന ആരും ശ്രദ്ധിക്കാത്തതായ അഥവാ അറിയാത്തതായ രസകരമായ 20 കാര്യങ്ങൾ അടുത്തറിയാൻ സഹായിക്കുകയാണ് ഈ എഴുത്തിലൂടെ. തുടർന്നു വായിക്കൂ...

ടിം ബെർണേഴ്‌സ് ലീ

1989 മാർച്ചിൽ ബ്രിട്ടീഷ് എഞ്ചിനീയറും ശാസ്ത്രജ്ഞനുമായ ടിം ബെർണേഴ്‌സ് ലീയാണ് വേൾഡ് വൈഡ് വെബ് എന്ന ആശയം മുന്നോട്ടുവെയ്ക്കുന്നത്.

റോബട്ട് ചലിയാവു

ബെൽജിയൻ ഇൻഫോമാറ്റിക്്‌സ് എഞ്ചിനീയറും കംപ്യൂട്ടർ സയന്റിസ്റ്റുമായ റോബട്ട് ചലിയാവുവുമായി ചേർന്നാണ് www ന് ബെർണേഴ്‌സ് ലീ തുടക്കമിടുന്നത്.

ആദ്യ ഒഫീഷ്യൽ സെർവർ

ആദ്യ ഒഫീഷ്യൽ സെർവർ റോബട്ട് ചലിയായവുവിന്റെ പേരിലായിരുന്നു. അപ്രതീക്ഷിതമായിട്ടായിരുന്നു സംഭവം.

പ്രോഗ്രാം കോഡ്

വേൾഡ് വൈഡ് വെബിന്റെ പ്രോഗ്രാം കോഡ് രേഖപ്പെടുത്തിയിരുന്നത് സ്റ്റീവ് ജോബ്‌സ് കണ്ടുപിടിച്ച NetX ലായിരുന്നു.

ആവേശകരമായ പ്രതികരണം

ടിം ബെർണേഴ്‌സ് ലീയുടെ www എന്ന ആശയം ഏവരും ഏറ്റെടുത്തു. ആവേശകരമായ പ്രതികരണമാണ് വിഷയത്തിലുണ്ടായത്.

1993

1993 ലായിരുന്നു വേൾഡ് വൈഡ് വെബ് എന്ന ബൃഹത് സംരംഭം ഏവർക്കും ലഭ്യമായിത്തുടങ്ങിയത്.

ആദ്യം ലഭിച്ചിരുന്നത്

ഊർജതന്ത്രജ്ഞർക്കായിരുന്നു ആദ്യഘട്ടത്തിൽ വേൾഡ് വൈഡ് വെബ് ലഭ്യമാക്കിയിരുന്നത്. ശേഷമത് പൊതുജനങ്ങൾക്കും ലഭ്യമാക്കി.

ആദ്യ വെബ്‌സൈറ്റ്

http:/info.cern.ch/ ഇതായിരുന്നു വേൾഡ് വൈഡ് വെബ് പുറത്തിറക്കിയ ആദ്യ വെബ്‌സൈറ്റ്. 1991 ആഗസ്റ്റ് ആറിനായിരുന്നു സംഭവം.

ആദ്യ ഫോട്ടോ

1992 ലായിരുന്നു ആദ്യ ഫോട്ടോ വെബിൽ അപ്ലോഡ് ചെയ്തത്. സെർണിന്റെ ഇൻ ഹൗസ് ബാന്റായ ലെസ് ഹൊറിബിൾസ് സെർണറ്റ്‌സിന്റെ ഫോട്ടോയായിരുന്നു ഇത്.

ഇന്റർനെറ്റ് സർഫിംഗ്

ഇന്റർനെറ്റ് സർഫിംഗ് എന്ന പേര് പ്രസിദ്ധമാക്കിയത് ജീൻ ആർമർ പോൾ എന്ന വ്യക്തിയായിരുന്നു. 1992 ലായിരുന്നു ഇത്.

ചൈന മുന്നിൽ

ഏറ്റവും കൂടുതൽ ഇന്റർനെറ്റ് സർഫർമാരുള്ളത് ചൈനക്കാണ്. ഇന്ത്യയും യു.എസുമാണ് യഥാക്രമം രണ്ടും മൂന്നും സ്ഥാനത്ത്.

ആദ്യ വിവരം

ആദ്യ വെബ്‌പേജിൽ ഉൾക്കൊള്ളിച്ചിരുന്ന വിവരം വേൾഡ് വൈഡ് വെബിനെക്കുറിച്ചായിരുന്നു.

ഉപകരണങ്ങൾ

നിലവിൽ ലോകത്തുള്ള മനുഷ്യ ജനസംഘ്യയെക്കാൾ ഉപകരണങ്ങളാണ് ഇന്ന് ഇന്റർനെറ്റിൽ ഒരേസമയം കണക്ട് ചെയ്യപ്പെടുന്നതെന്നറിയുക.

ഏറ്റവും വലിയ കമ്മ്യൂണിക്കേഷൻ മാധ്യമം

എക്കാലത്തെയും ഏറ്റവും വലിയ ഗ്രോയിംഗ് കമ്മ്യൂണിക്കേഷൻ മാധ്യമമാണ് വേൾഡ് വൈഡ് വെബ് എന്ന ബൃഹത് ശൃംഘല. 50 മില്ല്യൺ ഉപയോക്താക്കളിലേക്കെത്താൻ വേണ്ടിവന്നത് വെറും നാലു വർഷം മാത്രമാണ്.

ലൈവ് വെബ്‌സൈറ്റുകൾ

ഇന്ന് ലോകത്താകെ 1.6 ബില്ല്യൺ ലൈവ് ബെബ്‌സൈറ്റുകളാണ് www മായി ബന്ധപ്പെടുത്തി പ്രവർത്തിക്കുന്നത്.

ഭാവി സംവിധാനങ്ങൾ

സ്മാർട്ട്‌ഫോൺ, ടെക്ക്‌നോളജി അടക്കം ഭാവിയിൽ ഉണ്ടാകാനിരിക്കുന്ന വലിയ കണ്ടുപിടിത്തങ്ങളുടെയെല്ലാം അടിത്തറ www തന്നെയാണ്.

ടോപ്പ് 5

ഗൂഗിൾ, യൂട്യൂബ്, ഫേസ്ബുക്ക്, ബൈഡു, വിക്കിപീഡിയ എന്നിവയാണ് ലോകത്ത് ഏറ്റവും കൂടുതൽപേർ തെരയുന്ന പോർട്ടലുകൾ. അലക്‌സയുടെ റാങ്കിംഗ് പ്രകാരമാണിത്.

മുൻ പേരുകൾ

വേൾഡ് വൈഡ് വെബ് എന്ന പേര് നൽകുന്നതിനു മുൻപ് മെഷ്, മൈൻ ഓഫ് ഇൻഫർമേഷൻ, ഇൻഫർമേഷൻ മൈൻ തുടങ്ങിയ പേരുകൾ നൽകാമെന്നാണ് അണിയറയിൽ പ്രവർത്തിക്കുന്നവർ നിർദേശിച്ചിരുന്നത്. പിന്നീടാണ് പേരുമാറിയത്.

ആർക്കി

ലോകത്തിലെ ആദ്യ ഇന്റർനെറ്റ് സെർച്ച് എഞ്ചിന്റെ പേര് ആർക്കി എന്നാണ്. ആർക്കൈവ് എന്ന ഇംഗ്ലീഷ് പേരിൽ നിന്നാണ് ഈ പേരു ലഭിച്ചത്.

ട്രിവിയർ പീസ്

വേൾഡ് വൈഡ് വെബിന്റെ ഉപജ്ഞാതാവായ ബിൽഗേറ്റ്‌സ് ട്രിവിയൽ പ്ലേസ് ഓഫ് സോഫ്റ്റ്-വെയർ എന്നാണ് ഇന്റർനെറ്റ് ബ്രൗസറിനെ വിശേഷിപ്പിച്ചിരുന്നത്.

ലോകത്തിലെ ആദ്യത്തെ 'ജെറ്റ് സ്യൂട്ട്' പേറ്റന്റ് സ്വന്തമാക്കി ബ്രിട്ടീഷ് കമ്പനി

Most Read Articles
Best Mobiles in India
Read More About: news technology internet facts

Have a great day!
Read more...

English Summary

30 years of World Wide Web: 20 interesting facts you didn't know about the 'Internet'