ഈ 7 പേര്‍ മണിക്കൂറുകള്‍ക്കുളളില്‍ ഇന്റര്‍നെറ്റിലൂടെ ലോകപ്രശസ്ഥരായി


ലോകമെമ്പാടും തിരിച്ചറിയുന്ന ഒരു സെലിബ്രിറ്റി വ്യക്തിയാകാൻ ആഗ്രഹിക്കുന്നവരാണ് നമ്മളില്‍ ഏറെ പേരും. എന്നാല്‍ ഒരു നിമിഷം കൊണ്ട് ജീവിതം മാറിമറിയുന്നു എന്നു പറയുന്നത് വിശ്വസിക്കാന്‍ കഴിയാത്തതു തന്നെ.

Advertisement

ചില ദിവസങ്ങളില്‍ എല്ലാ മാധ്യമങ്ങളിലും ഒരു വ്യക്തിയെ കുറിച്ചായിരിക്കും വാര്‍ത്ത. അങ്ങനെ അവര്‍ ലോകപ്രശസ്ഥരാകുന്നു.

Advertisement

ഒരു നിമിഷം കൊണ്ട് ഇന്റര്‍നെറ്റിലൂടെ പ്രശസ്ഥരായ വ്യക്തികളെ ഇന്നു ഞങ്ങള്‍ ഇവിടെ പരിചയപ്പെടുത്തുന്നു.

പ്രിയ വാരിയര്‍

'ഒരു അഡാര്‍ ലൗ' എന്ന മലയാള സിനിമയില്‍ 30 സെക്കന്‍ഡ് മാത്രമാണ് പ്രിയ വാരിയര്‍ അഭിനയിച്ചത്. ഒരൊറ്റ ഗാനത്തോടെ ഇന്ത്യ മുഴുവന്‍ ആരാധകരുളള താരമായി മാറിയിരിക്കുകയാണ് പ്രിയ വാരിയര്‍. ദേശീയ മാധ്യമങ്ങളിലും സമൂഹ മാധ്യമങ്ങളിലുമെല്ലാം ഇപ്പോള്‍ പ്രിയയാണ് താരം.

സൈമ ഹുസൈന്‍ മിര്‍

റായ്‌സിനെ പ്രചരിപ്പിക്കുന്ന സമയത്ത് ഷരൂഖ് ഖാന്‍ തന്റെ ഔദ്യോഗക പ്രേജിര്‍ ഈ ചിത്രം പോസ്റ്റ് ചെയ്തു. ഇത് അദ്ദേഹമോ അദ്ദേഹത്തിന്റെ സിനിമയോ വഴിയല്ല, അദ്ദേഹത്തിന്റെ ഈ സെല്‍ഫി സിംബയോസിസ് ഇന്‍സ്റ്റിറ്റ്യൂട്ട് ഓഫ് ഡിസൈനാണ് വൈറലാക്കിയത്. ആദ്യത്തെ റോയില്‍ നില്‍ക്കുന്ന ആ പെണ്‍കുട്ടി പെട്ടന്നു തന്നെ 'olive top girl' ആകുകയും ചെയ്തു. ശ്രീനഗറില്‍ നിന്നുളള എസ്‌ഐഡിയിലെ മൂന്നാം വര്‍ഷ വിദ്യാര്‍ത്ഥിയാണ് സൈമ ഹുസൈന്‍.

അര്‍ഷാദ് ഖാന്‍

ഏതോ ഒരു ഫോട്ടോഗ്രാഫര്‍ കൗതുകത്തിന്റെ പുറത്തു പകര്‍ത്തിയ ചിത്രമാണ് അര്‍ഷാദ് ഖാന്‍ എന്ന ചെറുപ്പക്കാരനെ ലോകത്തിന്റെ ശ്രദ്ധയില്‍ കൊണ്ടു വന്നത്. ആ ഫോട്ടോഗ്രാഫര്‍ അര്‍ഷാദ് ഖാന്റെ ചിത്രം സോഷ്യല്‍ മീഡിയയില്‍ ഇട്ടു. ഇതു ശ്രദ്ധിച്ച പ്രശസ്ഥ പാകിസ്ഥാനി ഫോട്ടോഗ്രാഫര്‍ ജിയ അലി അര്‍ഷാദിനെ തേടി ഇസ്ലാലമാബാദിലെ സണ്‍ഡേ ബസാറില്‍ എത്തി. വെളുത്ത നീണ്ടു മെലിഞ്ഞ നീലക്കണ്ണോടു കൂടിയ ആ ചെറുപ്പക്കാരന്റെ ചിത്രങ്ങള്‍ അദ്ദേഹം പകര്‍ത്തി. ഇപ്പോള്‍ അര്‍ഷാദ് ഖാന്‍ മോഡലിംഗ് രംഗത്താണ്.

നേപ്പാളി തര്‍ക്കാരിവാലി

രൂപചന്ദ്ര മഹാജന്‍ എന്നയാളാണ് പെണ്‍കുട്ടിയുടെ ചിത്രം സോഷ്യല്‍മീഡിയയിലൂടെ പങ്കുവെച്ചത്. ഗൂര്‍ഖയ്ക്കും ചിത്വാനും ഇടയിലുള്ള തൂക്കുപാലത്തിന് സമീപം പച്ചക്കറി കച്ചവടം നടത്തുന്നതിനിടെയാണ് ഈ നേപ്പാളി സുന്ദരി രൂപചന്ദ്ര മഹാജന്‍റെ കാമറയില്‍ പതിഞ്ഞത്. രൂപചന്ദ്ര പോസ്റ്റ് ചെയ്ത് ഏതാനും നിമിഷങ്ങള്‍ക്കുള്ളില്‍തന്നെ ട്വിറ്ററും ഫേസ്ബുക്കും മറ്റു നവമാധ്യമങ്ങളും ഈ നേപ്പാളി സുന്ദരിയെ ഏറ്റെടുക്കുകയായിരുന്നു.

ഒറ്റയ്ക്ക് നടക്കാന്‍ പേടിയുളളവര്‍ക്ക് ഈ കൗമാരക്കാരി നിര്‍മ്മിച്ച ആപ്പിന്റെ പ്രവര്‍ത്തനമെങ്ങനെ?

ഡോക്ടർ മൈക്ക്

ന്യൂയോർക്ക് നഗരത്തെ അടിസ്ഥാനമാക്കിയ ഒരു ബോർഡ്-സർട്ടിഫൈഡ് ഫാമിലി മെഡിസിൻ ഡോക്ടർ, സെലിബ്രിറ്റി വ്യക്തിത്വവും പരോപകാരിയും ഡോക്ടർ മൈക്ക് എന്നറിയപ്പെടുന്ന മിഖായേൽ വർഷ്വ്സ്കി . ഇപ്പോൾ സോഷ്യൽ മീഡിയയിലെ ഡോക്ടർ മൈക്ക് ആണ്.

2.6 മില്ല്യന്‍ ഫോളോവറാണ് ഇന്‍സ്റ്റാഗ്രാമില്‍

ഒമര്‍ ബോര്‍ക്കന്‍ അല്‍ ഗാലാ

ഒമര്‍ ബോര്‍ക്കന്‍ അല്‍ ഗാലാ സൗദി അറേബ്യയിലെ ഏറ്റവും സുന്ദരനാണ്. 48 മണിക്കൂറിനുളളില്‍ 800,000 ഫോളോവേഴ്‌സാണ് ഒമര്‍ ബോര്‍ക്കന്‍ അല്‍ ഗാലായ്ക്കുളളത്.

മധുര ഹണി

ലണ്ടൻ ഒളിമ്പിക്സിന്റെ ഉദ്ഘാടന ചടങ്ങിൽ ഇന്ത്യൻ സംഘത്തോടൊപ്പം നടന്ന ചുവന്ന-നീല ഡ്രസ്‌ ധരിച്ച പെൺകുട്ടി "ഫോട്ടോബോംബ് പെൺകുട്ടി" എന്നറിയപ്പെട്ടു. ലണ്ടനിൽ താമസിച്ചിരുന്ന മധുര ഹണി എന്നായിരുന്നു അവളുടെ പേര് പിന്നീട് വെളിപ്പെടുത്തിയിരുന്നത്. അവരുടെ ഫോട്ടോകള്‍ വൈറലായതോടെ ഫേസ്ബുക്ക് അക്കൗണ്ട് ഡീആക്ടിവേറ്റ് ചെയ്തു.

Best Mobiles in India

English Summary

Her ew are giving some people who became famous overnight. You can’t deny the power of social media after going through this list.