ഇക്കാരണങ്ങളാല്‍ നിങ്ങള്‍ നിര്‍മ്മിതബുദ്ധിയെക്കുറിച്ച് അറിയണം


പുത്തന്‍ വൈദ്യുതി എന്നാണ് നിര്‍മ്മിതബുദ്ധി (ആര്‍ട്ടിഫിഷ്യല്‍ ഇന്റലിജന്റ്‌സ്) വിശേഷിപ്പിക്കപ്പെടുന്നത്. നമ്മുടെ എല്ലാവിധ പ്രവര്‍ത്തനങ്ങള്‍ക്കും ഊര്‍ജ്ജം പകരുന്നത് നിര്‍മ്മിതബുദ്ധിയായിരിക്കുമെന്നാണ് ഇതുകൊണ്ട് അര്‍ത്ഥമാക്കുന്നത്. തൊഴില്‍ ജീവിതത്തിലായാലും വ്യക്തി ജീവിതത്തിലായാലും ഇതുതന്നെയാകും സ്ഥിതി.

Advertisement

നിര്‍മ്മിതബുദ്ധി എങ്ങനെയാണ് പ്രവര്‍ത്തിക്കുന്നതെന്നും അതിന്റെ പ്രഭാവമെന്തെന്നും അറിഞ്ഞിരിക്കേണ്ടത് അത്യാവശ്യമാണ്. ഇതിന്റെ ഭാഗമായി നിര്‍മ്മിതബുദ്ധി അതിപ്രധാനമാകുന്നതിനുള്ള 9 കാരണങ്ങള്‍ പരിചയപ്പെടാം.

Advertisement

1

നിര്‍മ്മിതബുദ്ധി അടിസ്ഥാനമായ പുതിയ സാങ്കതേികവിദ്യകള്‍ അനുനിമിഷം ഉണ്ടായിക്കൊണ്ടിരിക്കുന്നു. ഇതിന്റെയൊക്കെ ഫലങ്ങള്‍ കൃത്യമായി മനസ്സിലാക്കിയിട്ടുള്ളവരുടെ എണ്ണം വളരെ കുറവാണ്.

2

ജീവിതത്തിന്റെ വിവിധ മേഖലകളില്‍ നിര്‍മ്മിതബുദ്ധി പിടിമുറുക്കുമ്പോള്‍ ഉണ്ടാവാനിടയുള്ള മാറ്റങ്ങള്‍ സങ്കല്‍പ്പാതീതമാണ്.

3.

വന്‍കിട കമ്പനികളായ ഗൂഗിള്‍ പോലും ശ്രദ്ധ നിര്‍മ്മിതബുദ്ധിയിലേക്ക് മാറ്റിയിരിക്കുന്നു. കമ്പനികളെല്ലാം ഈ മേഖലയില്‍ വന്‍തോതില്‍ നിക്ഷേപം നടത്തുകയാണ്. നിര്‍മ്മിതബുദ്ധിയുടെ പ്രാധാന്യം തന്നെയാണ് ഇത് കാണിക്കുന്നത്.

4.

നിര്‍മ്മിതബുദ്ധി അതിവേഗത്തില്‍ മുന്നോട്ടുപോകുമ്പോള്‍ ഡാറ്റാ സയന്റിസ്റ്റുമാര്‍, മെഷീന്‍ ലേണിംഗ് വിദഗ്ദ്ധര്‍, മറ്റ് സാങ്കേതികവിദഗ്ദ്ധര്‍ എന്നിവരുടെ ആവശ്യകത കൂടും.

5

വലതും ചെറുതുമായ കമ്പനികള്‍ക്ക് നിര്‍മ്മിതബുദ്ധി പ്രയോജനപ്പെടുത്താന്‍ കഴിയും. ശരിയായ ആദ്യമുപയോഗിക്കുന്നവരായിരിക്കും മികച്ച ഫലം നേടുന്നത്.

6.

നിര്‍മ്മിതബുദ്ധി വ്യാപകമാകുന്നതിന് അനുസരിച്ച് രാജ്യങ്ങള്‍ നിയമങ്ങളില്‍ പരിഷ്‌കാരങ്ങള്‍ കൊണ്ടുവരാന്‍ നിര്‍ബന്ധിതരാകും. ആരോഗ്യ- ഗതാഗത രംഗങ്ങളില്‍ നിര്‍മ്മിതബുദ്ധി പ്രയോഗിക്കുന്നത് മൂലമുള്ള ഗുണങ്ങളെക്കുറിച്ച് അറിയാനുള്ള താത്പര്യം വര്‍ദ്ധിക്കും.

7.

നിര്‍മ്മിതബുദ്ധി സര്‍വ്വവ്യാപിയാകുന്നതിന് അനുസരിച്ച് ഉത്തരവാദിത്തത്തോടും ധാര്‍മ്മികതയോടും കൂടി സാങ്കേതികവിദ്യകളും സേവനങ്ങളും വികസിപ്പിക്കുന്നതിന് കമ്പനികളില്‍ സമ്മര്‍ദ്ദം ചെലുത്തേണ്ടിവരും. പറയുന്നത്ര എളുപ്പത്തില്‍ ഇത് നടപ്പാക്കാന്‍ കഴിയണമെന്നില്ല. അതിനാല്‍ കുറ്റമറ്റ നയരൂപീകരണം ഇക്കാര്യത്തില്‍ ആവശ്യമാണ്.

8.

സാങ്കേതിക മേഖലകളില്‍ ജോലി ചെയ്യുന്നവര്‍ നിര്‍മ്മിതബുദ്ധിയുടെ നല്ലവശങ്ങളെ കുറിച്ച് ബോധവാന്മാരാണ്. മറ്റുള്ളവര്‍ അങ്ങനെയല്ല. അവര്‍ക്കുകൂടി മനസ്സിലാകുന്നവിധത്തില്‍ നിര്‍മ്മിതബുദ്ധിയുടെ ഗുണങ്ങള്‍ പങ്കുവയ്ക്കപ്പെടണം.

9

നിര്‍മ്മിതബുദ്ധിയില്‍ അടിസ്ഥാനമായ സാങ്കേതികവിദ്യകള്‍ വികസിപ്പിക്കാനുള്ള ഉത്തരവാദിത്തം വന്‍കിട കമ്പനികളില്‍ മാത്രമായി ഒതുങ്ങരുത്. ഇക്കാര്യത്തില്‍ അന്താരാഷ്ട്രതലത്തില്‍ തന്നെ പൊതു-സ്വകാര്യ പങ്കാളിത്തം ആവശ്യമാണ്.

നിര്‍മ്മിതബുദ്ധിയുമായി ബന്ധപ്പെട്ട ചില പ്രാഥമിക കാര്യങ്ങളാണ് ഇവിടെ സൂചിപ്പിച്ചിരിക്കുന്നത്. ഇതേക്കുറിച്ച് കൂടുതല്‍ മനസ്സിലാക്കാന്‍ ഈ വിവരങ്ങള്‍ നിങ്ങളെ സഹായിക്കും.

Best Mobiles in India

English Summary

9 Reasons Why Artificial Intelligence is Important Now