തീർച്ചയായും ഏതൊരാളും അറിഞ്ഞിരിക്കേണ്ട എമർജൻസി നമ്പറുകൾ


എമർജൻസി നമ്പറുകൾ കുറച്ചൊക്കെ നമുക്കറിയാം. പോലീസിനേയും ഫയർഫോഴ്‌സിനെയും ആംബുലൻസിനെയുമെല്ലാം വിളിക്കാൻ ഇത്തരം നമ്പർ നമ്മൾ ഉപയോഗിക്കാറുമുണ്ട്. എന്നാൽ പലർക്കും ഈ മൂന്ന് നമ്പറുകൾ മാത്രമേ അറിയുകയുള്ളൂ എന്നത് മറ്റൊരു സത്യം. എന്തിന് ഇതുപോലും അറിയാത്തവരും ഉണ്ടാകാം.

എന്തായാലും അത്തരത്തിൽ ഇന്ത്യ ഗവൺമെന്റ് പ്രഖ്യാപിച്ചിട്ടുള്ള നമ്പറുകളാണ് ഇവിടെ പരിചയപ്പെടുത്തുന്നത്. ഒപ്പം പരിഷ്കരിച്ച പുതുതായി ചേർത്ത നമ്പറുകളും ഇതോടൊപ്പം കൊടുക്കുന്നു. ആവശ്യത്തിനല്ലാതെ വെറുതെ വിളിച്ചു കളിക്കാനുള്ളതല്ല ഈ നമ്പറുകൾ എന്ന കാര്യം പ്രത്യേകം പറയേണ്ടതില്ലല്ലോ.

100 - പോലീസ്

102 - ആംബുലൻസ്

101 - ഫയർ

104 - രക്തം ആവശ്യമായി വന്നാൽ

1363 - വിനോദസഞ്ചാരികൾക്കുള്ള ഹെൽപ്‌ലൈൻ

108 - പ്രകൃതിക്ഷോഭം അടക്കമുള്ള കാര്യങ്ങൾ സംഭവിക്കുമ്പോൾ

181 - സ്ത്രീ സുരക്ഷ, സ്ത്രീകളുടെ പരാതികൾ എന്നിവക്കായി

1906 - ഗ്യാസ് ലീക്ക് സംഭവിച്ചാൽ

1097 - എയ്ഡ്‌സ് ഹെൽപ്‌ലൈൻ

1098 - കുട്ടികൾക്കെതിരെയുള്ള അക്രമങ്ങൾ നടന്നാൽ അറിയിക്കാൻ

919540161344 - എയർ ആംബുലൻസ്

ഇതെല്ലാത്തിനും പുറമെ 112 എന്ന നമ്പറും ഓർത്തുവെക്കേണ്ടതുണ്ട്. കാരണം പല രാജ്യങ്ങളിലും ഒരുവിധം എല്ലാ എമർജൻസി ആവശ്യങ്ങൾക്കും ഉപയോഗിക്കുന്ന ഏകീകൃത നമ്പറാണ് 112. ഇന്ത്യയിലും ആ രീതിയിൽ ഈ നമ്പറിനെയും ഉൾപ്പെടുത്തിയിട്ടുണ്ട്. അത്യാവശ്യഘട്ടത്തിൽ ഈ നമ്പറിലേക്കും വിളിക്കാം.

നിങ്ങൾക്ക് സ്ഥലമുണ്ടെങ്കിൽ മൊബൈൽ ടവറിനായി വാടകക്ക് കൊടുത്ത് പണമുണ്ടാക്കാം; എങ്ങനെ അപേക്ഷിക്കാം

Most Read Articles
Best Mobiles in India
Read More About: news india mobile tips and tricks

Have a great day!
Read more...

English Summary

What you need to know about emergency numbers. These are some emergency numbers every person should know.