സമാർട്ട്ഫോണുകളിൽ കളിക്കാൻ ഏറ്റവും നല്ല വി.ആർ ഗെയിമുകൾ:


വെർച്ച്വൽ റിയാലിറ്റി അഥവാ വി.ആർ ഇന്ന് വളരെയധികം പ്രചാരം ലഭിച്ചു വരുന്ന സാങ്കേതികതയാണ്. സ്മാർട്ട്ഫോൺ കമ്പനികൾ പലരും ഇന്ന് വി.ആർ ഹെഡ്സെറ്റുകൾ കുറഞ്ഞ വിലയ്ക്ക് ഉത്പാദിപ്പിച്ച് ഉപഭോക്താക്കൾക്ക് ലഭ്യമാക്കുന്നുണ്ട്.

Advertisement

വി.ആർ സാങ്കേതികവിദ്യ ഇപ്പോഴും പരീക്ഷണഘട്ടത്തിലാണെങ്കിലും, ഈ സാങ്കേതികതയെ പ്രയോജനപ്പെടുത്തി ഒരുപാട് ആപ്പുകളും മറ്റും സ്മാർട്ട്ഫോണുകൾക്കായി ഇറങ്ങിയിട്ടുണ്ട്. വി.ആർ സാങ്കേതികവിദ്യയിൽ പ്രവർത്തിക്കുന്ന ഏറ്റവും നല്ല സ്മാർട്ട്ഫോൺ ആപ്പുകൾ ഏതൊക്കെയെന്ന് നമുക്ക് നോക്കാം.

Advertisement

മെക്കോറമ വി.ആർ :

ഒരു ചെറിയ റോബോട്ടിനെ നിങ്ങൾ ഓരോ ലെവലിലേക്കും നയിക്കേണ്ട ഒരു പസിൽ ഗെയിമാണിത്. ഓരോ ലെവൽ കഴിയുംതോറും ബുദ്ധിമുട്ട് കൂടിവരുന്ന ഗെയിമാണിത്.

മറ്റുള്ള കളിക്കാർ ഉണ്ടാക്കിയ പുതിയ ലെവലുകൾ കളിക്കാനായി നിങ്ങൾക്ക് മെക്കോറമയുടെ ക്യു.ആർ കോഡ് സ്കാനർ ഉപയോഗിക്കാവുന്നതാണ്. 270 രൂപ കൊടുത്ത് നിങ്ങൾക്ക് ഈ ഗെയിം വാങ്ങാവുന്നതാണ്.

ഹണ്ടേഴ്സ് ഗേറ്റ് :

ക്ലാസിക്ക് ഷൂട്ടിങ്ങ് ഗെയിമായ ഇത് വി.ആർ അനുഭവം സമ്മാനിക്കുന്നതിനായി അടിമുടി പരിഷ്കരിച്ചിട്ടുണ്ട്. നിങ്ങളുടെ ലോകത്തെ ദുഷ്ടശക്തികളിൽ നിന്ന് രക്ഷിക്കുവാനായി ‘ ഫോർജ്', ‘പെയ്ൻ' എന്നിങ്ങനെ രണ്ട് രൂപങ്ങളിൽ നിങ്ങൾക്ക് യുദ്ധം ചെയ്യാം. 400 രൂപയാണ് ഈ ഗെയിമിന്റെ വില.

പോളീറണ്ണർ വി.ആർ :

ഗെയിം പുരോഗമിക്കുംതോറും വെല്ലുവിളികൾ നിറഞ്ഞ പ്രദേശങ്ങളിലേക്ക് നിങ്ങളെ കൂട്ടിക്കൊണ്ടു പോകുന്ന ഒരു വെർച്ച്വൽ ലോകം തന്നെ ഈ ഗെയിം നിങ്ങൾക്ക് മുൻപിൽ തുറന്നിടുന്നു.

ചെക്ക്പോയിന്റുകളുടെയും ബൂസ്റ്ററുകളുടെയും സഹായത്താൽ ഉയർന്ന സ്കോർ നേടാനും അവസരമുണ്ട്. പ്ലേ സറ്റോറിൽ നിന്ന് സൗജന്യമായി ഈ ഗെയിം ഡൗൺലോഡ് ചെയ്യാവുന്നതാണ്.

പിഎഫ് ബാലന്‍സ് അറിയാം ഈ ആപ്പിലൂടെ!

ഇൻമൈൻഡ് വി.ആർ :

ഗൂഗിൾ കാർഡ്ബോർഡിനായി തയ്യാറാക്കിയ ആർക്കേഡ് ഗെയ്മാണിത്. മാനസിക പ്രശ്നത്തിന് കാരണമായ ന്യൂറോണുകളെ തേടി രോഗിയുടെ തലച്ചോറിലൂടെയുള്ള യാത്രയാണ് ഈ ഗെയിം.

വ്യൂ മാസ്റ്റർ, ഫിബ്രം, ഹോമിഡോ, ലാകെന്റോ, ആർക്കോസ്, ഡ്യൂറോ വിസ്തുടങ്ങിയ വി.ആർ ഹെഡ്സെറ്റുകൾക്ക് ചേരുന്ന ഈ ഗെയിം സൗജന്യമായി ഡൗൺലോഡ് ചെയ്യാവുന്നതാണ്.

 

ലാംപർ വി.ആർ : ഫയർഫ്ലൈറെസ്ക്യൂ :

മിന്നാമിനുങ്ങുകളുടെ സാമ്രാജ്യത്തെ കീഴ്പ്പെടുത്തി തന്റെ കൂട്ടുകാരായ മിന്നാമിനുങ്ങുകളെ തട്ടിക്കൊണ്ടുപോയ എട്ടുകാലികളിൽ നിന്ന് അവരെ രക്ഷിക്കേണ്ട ചുമതലയാണ് ചെറിയ മിന്നാമിനുങ്ങായ നിങ്ങൾക്ക് ഈ ഗെയിമിലുളളത്.

തീഗോളങ്ങളും പവർ അപ്പുകളും ഉപയോഗിച്ച് നിങ്ങൾക്ക് ശത്രുക്കളെ വകവരുത്താം. നിങ്ങൾക്ക് പറക്കേണ്ട ഇടത്തേക്ക് തല ചരിച്ചാൽ മതി, അവിടേക്ക് പറക്കാം. ഈ ഗെയിം പ്ലേ സറ്റോറിൽ നിന്ന് സൗജന്യമായി ഡൗൺലോഡ് ചെയ്യാവുന്നതാണ്.

ഹിറ്റ്മാൻ ഗോ: വി.ആർ എഡിഷൻ :

ഒരു ഗെയിം ബോർഡിലെ പസ്സിലിന്റെ രൂപത്തിലാണ് ഈ ഗെയിം. വെല്ലുവിളികളും അപകടങ്ങളും അതിജീവിച്ച് വേണം ഒരോ ഘട്ടവും പൂർത്തിയാക്കേണ്ടത്.

Best Mobiles in India

English Summary

VR is on the rise now as more and more handset makers are manufacturing VR headsets at the cheaper cost in order to make it more accessible to consumers. Check out the list of apps that you can install on your device if you have VR with you right now.