വിദ്യാര്‍ത്ഥിക്കള്‍ക്കായുള്ള ക്രോം എക്‌സ്റ്റന്‍ഷനുകള്‍


പഠനമികവ്, അച്ചടക്കം, കാര്യക്ഷമത എന്നിവ ഒരു വിദ്യാര്‍ത്ഥിക്കുണ്ടായിരിക്കേണ്ട അടിസ്ഥാന ഗുണങ്ങളാണ്. ഇവ മെച്ചപ്പെടുത്താന്‍ ലഭിക്കുന്ന എതുവിധ സഹായവും വിദ്യാര്‍ത്ഥികളെ സംബന്ധിച്ച് അനുഗ്രഹങ്ങളായിരിക്കും. ഇന്റര്‍നെറ്റ് പ്രചാരത്തിലായതോടെ അറിവിന്റെ വിശാലമായൊരു ലോകമാണ് പഠിതാക്കള്‍ക്ക് മുന്നില്‍ തുറക്കപ്പെട്ടത്. എന്നാല്‍ അവിടെയും ഏകാഗ്രതയെ പരീക്ഷിക്കുന്ന പല ചതിക്കുഴികളും ഒളിഞ്ഞിരിപ്പുണ്ട്.

Advertisement

ക്രോം സ്‌റ്റോറില്‍ ലഭിക്കുന്ന മികച്ച ചില എക്‌സ്റ്റന്‍ഷനുകള്‍ ഉപയോഗിച്ച് ഇത്തരം പ്രശ്‌നങ്ങള്‍ മറികടന്ന് പഠനത്തില്‍ മികച്ച വിജയം നേടാന്‍ നിങ്ങള്‍ക്കാകും.

Advertisement

ആഡ്‌ബ്ലോക്ക്

പോപ് അപ് ആഡ്‌സ്, ബാനര്‍ ആഡ്‌സ് ഉള്‍പ്പെടെയുള്ള എല്ലാത്തരം പരസ്യങ്ങളെയും ആഡ്‌ബ്ലോക്ക് തടയുന്നു. ഇത് പരസ്യങ്ങളുടെ ശല്ല്യം ഇല്ലാതാക്കുന്നതിനൊപ്പം വേഗത മെച്ചപ്പെടുത്തി ബ്രൗസിംഗ് ആസ്വാദ്യകരമാക്കുകയും ചെയ്യും.

ലാസ്റ്റ്പാസ്സ്

ഇതൊരു ക്രോം എക്‌സ്റ്റന്‍ഷന്‍ മാത്രമല്ല. എല്ലാ ബ്രൗസറുകളിലും ഉപയോഗിക്കാന്‍ കഴിയുന്ന മികച്ചൊരു സേവനമാണ്. ലാസ്റ്റ്പാസ്സ് യൂസര്‍നെയിമും പാസ്‌വേഡും സുരക്ഷിതമായി ഓര്‍മ്മിച്ചുവയ്ക്കുന്നു.

സ്‌റ്റേഫോക്കസ്ഡ്

അനാവശ്യ വെബ്‌സൈറ്റുകളുടെ ഉപയോഗം ഒരേ ദിവസവും നിശ്ചിത സമയത്തേക്ക് പരിമിതപ്പെടുത്തുന്ന എക്സ്റ്റന്‍ഷനാണ് സ്റ്റേഫോക്കസ്ഡ്.

സ്ട്രിക്ട് ഫ്‌ളോ (സ്ട്രിക്ട് പോമോഡോറോ)

ഫ്രാന്‍സിസ്‌കോ സിറില്ലോ വികസിപ്പിച്ചെടുത്ത പോമോഡോറോ സാങ്കേതികവിദ്യയെ ഓര്‍മ്മിപ്പിച്ച് ആരംഭിച്ച എക്സ്റ്റന്‍ഷനാണ് സ്ട്രിക്ട് പോമോഡോറോ. സിറില്ലോയുടെ എതിര്‍പ്പിനെ തുടര്‍ന്ന് പിന്നീട് പേര് സ്ട്രിക്ട് ഫ്‌ളോ എന്നാക്കുകയായിരുന്നു.

ചെയ്യുന്ന ജോലിയില്‍ തുടര്‍ച്ചയായി 25 മിനിറ്റ് ശ്രദ്ധ കേന്ദ്രീകരിക്കാന്‍ സഹായിക്കുന്ന എക്സ്റ്റന്‍ഷനാണിത്. ഈ സമയത്ത് ഒരുവിധത്തിലുള്ള ശ്രദ്ധ തിരിക്കല്‍ ശ്രമങ്ങളും നിങ്ങള്‍ക്ക് നേരെയുണ്ടാകില്ല. അതിനുശേഷം 5 മിനിറ്റ് ഇടവേള ലഭിക്കും. ആവശ്യാനുസരണം വെബ്‌സൈറ്റുകളെ ബ്ലാക്ക് ലിസ്റ്റ് ചെയ്യാനും വൈറ്റ് ലിസ്റ്റ് ചെയ്യാനും കഴിയും.

ലൈറ്റ്‌ഷോട്ട്

വെബ്‌സൈറ്റുകളിലോ പേജുകളിലോ നിന്ന് ആവശ്യമുള്ള ഭാഗം തിരഞ്ഞെടുത്ത് സ്‌ക്രീന്‍ ഷോട്ട് എടുക്കാന്‍ സഹായിക്കുന്ന എക്‌സ്റ്റന്‍ഷനാണ് ലൈറ്റ്‌ഷോട്ട്. അത്യാവശ്യ എഡിറ്റിംഗുകള്‍ വരുത്തി സേവ് ചെയ്യാനും അപ്ലോഡ് ചെയ്യാനും കഴിയും. ലൈറ്റ്‌ഷോട്ട് ഡൗണ്‍ലോഡ് ചെയ്തുകഴിഞ്ഞാല്‍ ടൂള്‍ ബാറില്‍ ഒരു ചിഹ്നം പ്രത്യക്ഷപ്പെടും.

Bit.ly

നിങ്ങള്‍ ഉപയോഗിക്കുന്ന വെബ്‌സൈറ്റിന് Bit.ly ലിങ്ക് ഉണ്ടാക്കാന്‍ സഹായിക്കുന്ന എക്‌സ്റ്റന്‍ഷനാണിത്.

മെമ്മറൈസ്

ചോദ്യങ്ങള്‍ പോപ്പ്- അപ്പുകളുടെ രൂപത്തില്‍ പ്രത്യക്ഷപ്പെടുകയും ഉത്തരം നല്‍കുന്നത് വരെ സ്‌ക്രീനില്‍ തുടരുകയും ചെയ്യുമെന്നതാണ് മെമ്മറൈസിന്റെ പ്രത്യേകത. ചോദിക്കേണ്ട ചോദ്യങ്ങള്‍ നിങ്ങള്‍ക്ക് തന്നെ തിരഞ്ഞെടുക്കാന്‍ കഴിയും. നിശ്ചിത ഇടവേളകളില്‍ ചോദ്യങ്ങള്‍ പൊങ്ങിവരും.

റെഡ്ഡിറ്റ് എന്‍ഹാന്‍സ്‌മെന്റ് സ്യൂട്ട്

റെഡ്ഡിറ്റില്‍ ബ്രൗസിംഗ് മികച്ച് അനുഭവമാക്കുന്നതിന് സഹായിക്കുന്ന എക്‌സ്റ്റന്‍ഷന്‍ ആണിത്. നിരവധി ഷോര്‍ട്ട്കട്ടുകള്‍, കീകള്‍ എന്നിവ നിങ്ങളുടെ സഹായിത്തിനുണ്ട്.

ഗൂഗിള്‍ ഡോക്‌സ് പിഡിഎഫ്/പവര്‍പോയിന്റ് വ്യൂവര്‍

ഡോക്യുമെന്റുകള്‍ ഡൗണ്‍ലോഡ് ചെയ്ത് വായിക്കുന്നതിനായി വിവിധ പ്രോഗ്രാമുകള്‍ പരതി നടക്കുന്നത് ഒഴിവാക്കാന്‍ ഇത് ഉപയോഗിക്കാം. ഡോക്യുമെന്റുകള്‍ ഒരിടത്ത് വായിക്കാമെന്നത് തന്നെയാണ് ഇതിന്റെ ഏറ്റവും വലിയ പ്രയോജനം.

സിം കാര്‍ഡ് എടുക്കാന്‍ ഇനി ആധാര്‍ വേണ്ട

സ്‌റ്റൈല്‍ബോട്ട്

വെബ്‌സൈറ്റുകളിലെ CSS മോഡിഫൈ ചെയ്യാനും കസ്റ്റമൈസ് ചെയ്യാനും സഹായിക്കുന്ന എക്സ്റ്റന്‍ഷനാണ് സ്റ്റൈല്‍ബോട്ട്.

ഗൂഗിള്‍ ക്വിക്ക് സ്‌ക്രോള്‍

ഒരുപാട് വലിയ ഡോക്യുമെന്റില്‍ നിന്ന് ഒരു പ്രത്യേക ഭാഗം എടുക്കേണ്ടി വരുമ്പോഴാണ് ഇതിന്റെ പ്രയോജനം നാം അറിയുന്നത്. നിങ്ങള്‍ തിരയുന്ന ഭാഗം പോപ് അപ് വിന്‍ഡോയില്‍ പ്രത്യക്ഷപ്പെടും.

ഫെയ്‌സ്ബുക്ക് കറേജ് വൂള്‍ഫ്

ഫെയ്‌സ്ബുക്ക് ഉപയോഗിക്കുമ്പോള്‍ ന്യൂസ് ഫീഡിന് പിന്നില്‍ ഒരു ചെന്നായ് കറങ്ങിനടക്കും. അതാണ് ഈ എക്സ്റ്റന്‍ഷന്‍ ചെയ്യുന്നത്. ഫെയ്‌സ്ബുക്ക് ഉപയോഗത്തെ കുറിച്ച് നിങ്ങളെ ബോധ്യപ്പെടുത്തുകയും ഉപയോഗം കുറയ്ക്കാന്‍ പ്രേരിപ്പിക്കുകയുമാണ് ലക്ഷ്യം.

വിമിയം

മൗസിനെക്കാള്‍ കീബോര്‍ഡിനെ സ്‌നേഹിക്കുന്നവര്‍ക്ക് വേണ്ടിയാണ് ഈ എക്‌സ്റ്റന്‍ഷന്‍. കീബോര്‍ഡ് കമാന്‍ഡുകളിലൂടെ ബ്രൗസറിലെ എല്ലാ സവിശേഷതകളും ഉപയോഗിക്കാന്‍ ഇത് സഹായിക്കുന്നു.

എവര്‍നോട്ട് വെബ് ക്ലിപ്പര്‍

ലിങ്കുകള്‍ ഉണ്ടാക്കിയോ ഇമേജുകളിലൂടെയോ നിങ്ങള്‍ക്ക് ആവശ്യമുള്ള വിവരങ്ങള്‍ ഇത് ഒരു ഡാറ്റാബേസില്‍ സൂക്ഷിക്കും. ഇന്റര്‍നെറ്റ് ലഭ്യമായ ഏത് ഉപകരണത്തില്‍ നിന്നും നിങ്ങള്‍ക്കിത് എടുത്ത് ഉപയോഗിക്കാനാവും.

ഗൂഗിള്‍ ഡിക്ഷനറി

പരിചയമില്ലാത്ത വാക്കുകളുടെയും ശൈലികളുടെയും മറ്റും അര്‍ത്ഥം ഉള്‍പ്പെടെയുള്ള വിവരങ്ങള്‍ ഈ എക്സ്റ്റന്‍ഷന്‍ നല്‍കുന്നു.

ഹോവര്‍ സൂം

ചിത്രങ്ങള്‍ സൂം ചെയ്ത് കാണാന്‍ സഹായിക്കുന്ന എക്‌സ്റ്റന്‍ഷന്‍ ആണിത്. ഇതിനായി ചിത്രം ഡൗണ്‍ലോഡ് ചെയ്യേണ്ട കാര്യമില്ല. കര്‍സര്‍ ചിത്രത്തിന് മുകളില്‍ വച്ചാല്‍ മാത്രം മതി.

Best Mobiles in India

English Summary

Productivity, discipline, and efficiency is at the core of what makes a student a lean, mean learning machine, but any aid or support that can enhance the above mentioned three aspects of a student's learning process is a blessing. Online research and access to the internet has opened up a whole new world for students.