യാത്ര പുറപ്പെടുന്നതിന് മുമ്പ് ഫോണില്‍ ചെയ്യേണ്ട കാര്യങ്ങള്‍


യാത്രകള്‍ ശരീരത്തിനും മനസ്സിനും നല്ലതാണ്. എന്നാല്‍ ഈ സമയം നിങ്ങള്‍ വീടിന്റെ സുരക്ഷതത്തില്‍ നിന്നും ഓഫീസ് വൈ-ഫൈയില്‍ നിന്നും അകലെയായിരിക്കും. അറിയാത്ത നാടുകളില്‍ പരിചയമില്ലാത്ത ആളുകള്‍ക്കിടയില്‍ ജീവിക്കേണ്ടി വരും. പുതിയ സമയമേഖല, നെറ്റ്‌വര്‍ക്ക് അങ്ങനെയങ്ങനെ മാറ്റങ്ങള്‍. ചെറിയ ചില പൊടിക്കൈകള്‍ കൊണ്ട് നിങ്ങളുടെ സ്മാര്‍ട്ട്‌ഫോണിനെ പുതിയ സാഹചര്യങ്ങളിലേക്ക് മാറ്റാന്‍ കഴിയും.

ഇക്കാര്യങ്ങള്‍ ഉടനടി ചെയ്തില്ലെങ്കിലും ഓര്‍മ്മയില്‍ സൂക്ഷിക്കുക. യാത്രയ്ക്കിടെ എപ്പോള്‍ ആവശ്യം വന്നാലും ഉപയോഗിക്കാം.

കഴിയുന്നത്ര ഓഫ്‌ലൈന്‍ കണ്ടന്റ് സിങ്ക് ചെയ്യുക

യാത്രയ്ക്കിടെ വൈ-ഫൈ എത്രത്തോളം ലഭ്യമാകുമെന്ന കാര്യം അറിയാന്‍ കഴിയാത്തതിനാല്‍ പാട്ടുകള്‍, സിനിമകള്‍ ഉള്‍പ്പെടെയുള്ളവ കഴിയുന്നത്ര ഡൗണ്‍ലോഡ് ചെയ്ത് സൂക്ഷിക്കുക. സുരക്ഷ മുന്‍നിര്‍ത്തി പൊതുയിടങ്ങളില്‍ ലഭിക്കുന്ന വൈ-ഫൈ അധികം ഉപയോഗിക്കാത്തതാണ് നല്ലത്.

സ്‌പോട്ടിഫൈ, നെറ്റ്ഫ്‌ളിക്‌സ് തുടങ്ങിയ ആപ്പുകളെല്ലാം നിശ്ചിതകാലത്തേക്ക് കണ്ടന്റ് ഡൗണ്‍ലോഡ് ചെയ്ത് ഉപയോഗിക്കാന്‍ അനുവദിക്കുന്നുണ്ട്. ഇതിനായി സ്‌പോട്ടിഫൈയില്‍ പ്ലേലിസ്റ്റിന് മുകള്‍ ഭാഗത്തായി കാണുന്ന ഡൗണ്‍ലോഡ് ബട്ടണ്‍ പ്രയോജനപ്പെടുത്തുക. നെറ്റ്ഫ്‌ളിക്‌സില്‍ ഡൗണ്‍ലോഡ് ചെയ്യാനുള്ള സൗകര്യം പകര്‍പ്പവകാശത്തെ ആശ്രയിച്ചിരിക്കുന്നു.

എവിടേക്കാണ് പോകുന്നതെന്ന് നന്നായി മനസ്സിലാക്കുക

അറിയാത്ത സ്ഥലങ്ങളില്‍ യാത്ര ചെയ്യുമ്പോള്‍ നമുക്ക് ഏറ്റവും പ്രയോജനപ്പെടുന്നതാണ് മാപ്പ്. ജിപിഎസ് ഇന്റര്‍നെറ്റ് കണക്ഷന്‍ ഇല്ലാതെ തന്നെ പ്രവര്‍ത്തിക്കും. എന്നാല്‍ മാപ് കിട്ടുന്നതിന് ഇന്റര്‍നെറ്റ് കണക്ഷന്‍ ആവശ്യമാണ്.

അതിനാല്‍ ഗൂഗിള്‍ മാപ് ആപ്പ് മെനുവില്‍ നിന്ന് ഓഫ്‌ലൈന്‍ മാപ് എടുത്ത് അതില്‍ നിന്ന് സെലക്ട് യുവര്‍ ഓണ്‍ മാപ് (ആന്‍ഡ്രോയ്ഡ്) അല്ലെങ്കില്‍ കസ്റ്റം മാപ് (iOS) തിരിഞ്ഞെടുത്ത് ഡൗണ്‍ലോഡ് ചെയ്യുക. ആപ്പിള്‍ മാപില്‍ ഇതുപോലെ ലളിതമായ ഓഫ്‌ലൈന്‍ മാപ് സംവിധാനം ലഭ്യമല്ല. ആന്‍ഡ്രോയ്ഡിലും iOS-ലും സേവ് ചെയ്ത് ഓഫ്‌ലൈനായി ഉപയോഗിക്കാന്‍ കഴിയുന്ന WeGo മാപ്പിംഗ് ആപ്പും പ്രയോജനപ്പെടുത്താവുന്നതാണ്.

കലണ്ടര്‍, ക്ലോക്ക് ആപ്പുകളില്‍ മാറ്റം വരുത്തുക

സമയമേഖല മാറുന്നതിന് അനുസരിച്ച് സ്മാര്‍ട്ട്‌ഫോണുകള്‍ സ്വയം സമയം ക്രമീകരിക്കാറുണ്ട്. എന്നാല്‍ അലാറം സമയത്തില്‍ ഈ മാറ്റം വരുകയില്ല. അതിനാല്‍ അലാറം സമയം മാറ്റുക അല്ലെങ്കില്‍ പ്രവര്‍ത്തനരഹിതമാക്കുക. കലണ്ടറിലും സ്വയം മാറ്റങ്ങള്‍ വരുന്നതാണ്. അല്ലാത്തപക്ഷം വേണ്ട മാറ്റങ്ങള്‍ വരുത്തുക.

ആന്‍ഡ്രോയ്ഡ്, iOS-കള്‍ക്കായുള്ള ഗൂഗിള്‍ കലണ്ടറില്‍ സെറ്റിംഗ്‌സില്‍ അമര്‍ത്തി ജനറല്‍ എടുക്കുക. അതില്‍ നിന്ന് യൂസ് ഡിവൈസ് സ് ടൈം സോണ്‍ തിരഞ്ഞെടുക്കുക. ഐഫോണില്‍ സെറ്റിംഗ്‌സില്‍ നിന്ന് കലണ്ടര്‍ ആന്റ് ടൈം സോണ്‍ ഓവര്‍റൈഡ് എടുത്ത് പ്രവര്‍ത്തനസജ്ജമാക്കി അനുയോജ്യമായ ടൈം സോണ്‍ തിരഞ്ഞെടുക്കുക.

മറ്റ് ആപ്പുകളില്‍ ഈ മാറ്റം ദൃശ്യമാകുന്നുണ്ടോയെന്ന് പരിശോധിച്ച് ഉറപ്പുവരുത്തുന്നത് നല്ലതാണ്. പ്രത്യേകിച്ച് ഫിറ്റ്‌നസ്സ് ആപ്പ് പോലുള്ളവ.

ഡാറ്റാ യൂസേജ് സെറ്റിംഗ്‌സ്

രാജ്യത്തിന് പുറത്ത് സഞ്ചരിക്കുമ്പോള്‍ ശ്രദ്ധിക്കേണ്ട പ്രധാന കാര്യങ്ങളില്‍ ഒന്നാണ് ഫോണിന്റെയും ഫോണ്‍ ഡാറ്റയുടെയും ഉപയോഗം. ശ്രദ്ധച്ചില്ലെങ്കില്‍ താങ്ങാനാവാത്ത ബില്ലായിരിക്കും നിങ്ങളെ കാത്തിരിക്കുന്നത്. യാത്ര പുറപ്പെടുന്നതിന് മുമ്പ് മൊബൈല്‍ സേവനദാതാവുമായി ബന്ധപ്പെട്ട് കാര്യങ്ങള്‍ മനസ്സിലാക്കുക.

ആദായകരമല്ലെന്ന് തോന്നിയാല്‍

മൊബൈല്‍ കമ്പനിയുടെ പ്ലാനുകള്‍ ആദായകരമല്ലെന്ന് തോന്നിയാല്‍, ആന്‍ഡ്രോയ്ഡ് ഉപയോക്താക്കള്‍ സെറ്റിംഗ്‌സില്‍ നിന്ന് നെറ്റ്‌വര്‍ക്ക് ആന്റ് ഇന്റര്‍നെറ്റ് എടുത്ത് മൊബൈല്‍ നെറ്റ്‌വര്‍ക്ക് സെലക്ട് ചെയ്ത് റോമിംഗ് ഓഫ് ചെയ്യുക. ഇനി മൊബൈല്‍ ഡാറ്റയും ഓഫ് ചെയ്തുവയ്ക്കുക.

സെല്ലുലാര്‍ ഡാറ്റ

iOS-ല്‍ സെറ്റിംഗ്‌സില്‍ നിന്ന് സെല്ലുലാര്‍ ഡാറ്റ എടുക്കണം. സെല്ലുലാര്‍ ഡാറ്റ ഓപ്ഷനുകളില്‍ നിന്ന് ഡാറ്റാ റോമിംഗ് എടുത്ത് ഓഫാക്കുക. ഇനി രാജ്യത്തിന് പുറത്ത് മൊബൈല്‍ ഡാറ്റ ഉപയോഗിക്കാന്‍ നിങ്ങള്‍ക്ക് കഴിയുകയില്ല.

ഡാറ്റാ സേവര്‍

ഡാറ്റാ സേവര്‍ ഫീച്ചര്‍ പ്രയോജനപ്പെടുത്തി ബുദ്ധിപൂര്‍വ്വം മൊബൈല്‍ ഡാറ്റ ഉപയോഗിക്കുന്നതിനെ കുറിച്ചും ആലോചിക്കാവുന്നതാണ്.

പ്രാദേശിക ട്രാവല്‍ ആപ്പുകള്‍

പ്രാദേശിക ട്രാവല്‍ ആപ്പുകള്‍ പരിശോധിച്ച് അനുയോജ്യമായവ ഡൗണ്‍ലോഡ് ചെയ്യുന്നത് യാത്രയ്ക്കിടെ ഉപകരിക്കും. ഫോണിന്റെ ദുരുപയോഗം തടയുന്നതിനുള്ള മുന്‍കരുതലുകളും കൈക്കൊള്ളുക. ഇതിനായി ആന്‍ഡ്രോയ്ഡില്‍ സെറ്റിംഗ്‌സില്‍ നിന്ന് സെക്യൂരിറ്റി&ലൊക്കേഷന്‍ എടുത്ത് സ്‌ക്രീന്‍ ലോക്ക് എടുത്ത് ലോക്ക് സ്‌ക്രീന്‍ മെസ്സേജ് സെറ്റ് ചെയ്യുക. iOS-ല്‍ ഹെല്‍ത്ത് ആപ്പ് എടുത്ത് മെഡിക്കല്‍ ഐഡിയില്‍ അമര്‍ത്തി എഡിറ്റ് ചെയ്ത് എമര്‍ജന്‍സി കോണ്ടാക്ടായി നിങ്ങളെ ലിസ്റ്റ് ചെയ്യുക. ഷോ വെന്‍ ലോക്ക്ഡ് പ്രവര്‍ത്തനക്ഷമമാക്കാന്‍ മറക്കരുത്. നിങ്ങളെ ബന്ധപ്പെടാനുള്ള വിവരങ്ങള്‍ ഉള്‍പ്പെടുത്തി താത്ക്കാലിക ട്രിപ് വോള്‍പേപ്പര്‍ ഉണ്ടാക്കി അത് ഫോണില്‍ ഇടുക.

ഉറപ്പുവരുത്തുക.

അവസാനമായി ഫോട്ടോകളും വീഡിയോകളും എടുക്കാനുള്ള സ്ഥലം ഫോണില്‍ അവശേഷിക്കുന്നുണ്ടെന്ന് ഉറപ്പുവരുത്തുക.

ജീവിതം ഈസിയാക്കും ഈ റോബോട്ടുകള്‍


Read More About: phone news technology tips

Have a great day!
Read more...

English Summary

Everything You Need to Do on Your Phone Before Taking a Trip