ലോകത്തിലെ ആദ്യത്തെ ആൻഡ്രോയ്ഡ് ഫോണിനെ കുറിച്ച് അറിയേണ്ടതെല്ലാം


വർഷം 2008. കൃത്യമായി പറഞ്ഞാൽ 2008 ഒക്ടോബർ 22ന്, അന്നായിരുന്നു ലോകത്തിലെ ആദ്യത്തെ ആൻഡ്രോയ്ഡ് ഫോൺ ഇറങ്ങിയത്. ഗൂഗിളിന്റെ ആൻഡ്രോയിഡും എച്ച്ടിസിയുടെ ഹാൻഡ്സെറ്റും കൂടിക്കിച്ചേർന്ന് അങ്ങനെ ആൻഡ്രോയിഡ് അവിടെ പിറവി കൊണ്ടപ്പോൾ വലിയ ഒച്ചപ്പാടുകളൊന്നും തന്നെയുണ്ടായിരുന്നില്ല.

Advertisement

എച്ച്ടിസി ഡ്രീം എന്ന പേരിൽ ലോകം മൊത്തം അറിയപ്പെട്ട, T-Mobile G1 എന്ന പേരിൽ അമേരിക്കയിൽ ഇറങ്ങിയ ആ സ്മാർട്ഫോൺ പതിയെ പതിയെ ജനപ്രീതി നേടാൻ തുടങ്ങി. ഫോണിലെ ഇന്റർനെറ്റ് ഉപയോഗിക്കാനുള്ള വർധിച്ച സൗകര്യവും ഗൂഗിൾ ആപ്പുകളുടെ സാന്നിധ്യവും എല്ലാം തന്നെ ഫോണിനോട് ആളുകൾക്കുള്ള ഇഷ്ടം കൂട്ടി. ഒപ്പം T-Mobile 3ജി നെറ്റ് വർക്കിന്‌ അമേരിക്കയിലാകമാനം നിരവധി ഉപഭോക്താക്കളെ ഉണ്ടാക്കാനും ഈ ഫോണിന് സാധിച്ചു.

Advertisement

ചരിത്രം അവിടെ തുടങ്ങുകയായിരുന്നു. ഇന്ന് ലോകമൊട്ടാകെ ഏറ്റവും കൂടുതൽ ആളുകൾ ഉപയോഗിക്കുന്ന സ്മാർട്ഫോൺ ഓപ്പറേറ്റിങ് സിസ്റ്റത്തിന്റെ വളർച്ച അവിടെ നിന്നും വളരെ പെട്ടന്നായിരുന്നു. ലോകമൊട്ടുക്കും തരംഗം സൃഷ്ടിച്ചുകൊണ്ട്, സാംസങും എൽജിയും മോട്ടറോളയും സോണിയും എച്ച്ടിസിയും അടക്കമുള്ള നിരവധി കമ്പനികളുടെ വളർച്ചയിൽ ഏറെ സുപ്രധാനമായ ഒരു പങ്കുവഹിച്ചു കൊണ്ട് ആൻഡ്രോയ്ഡ് അതിന്റെ ജൈത്രയാത്ര തുടർന്ന് ഇന്ന് ഇവിടെ എത്തി നിൽകുമ്പോൾ ആയിരക്കണക്കിന് മൊബൈൽ കമ്പനികളും ആൻഡ്രോയിഡ് പി വരെ എത്തി നിൽക്കുന്ന ഓപ്പറേറ്റിങ് സിസ്റ്റവും ഒട്ടനവധി പ്രത്യേകതകളുമായി ഇനി അടുത്തതെന്ത് എന്ന നിലയിലാണ്.

ഫേസ്ബുക്ക് തിരിച്ച് പണി തുടങ്ങി..; ആദ്യ പണി ടിൻഡറിനിട്ട്!

ചരിത്രം കാടുകേറിപ്പോകുന്നതിനാൽ വീണ്ടും വിഷയത്തിലേക്ക് വരാം. ആദ്യ ആൻഡ്രോയ്ഡ് ഫോണായ HTC ഡ്രീമിനെ കുറിച്ചുള്ള ചരിത്രം. ഫോൺ കാഴ്ചയിൽ തന്നെ ഏതൊരാളെയും ആകർഷിക്കുന്നതായിരുന്നു. ടച്ച് സൗകര്യവും കീബോർഡും ഒരേപോലെ ഫോണിനുണ്ടായിരുന്നു. നീക്കിയാൽ കീബോർഡ് വരുന്ന രീതിയിലുള്ള ഡിസൈനായിരുന്നു ഫോണിൽ. ഡിസ്‌പ്ലെ വലിപ്പം 3.2 ഇഞ്ചായിരുന്നു. കീബോർഡ് കൂടെ ഉൾക്കൊള്ളിച്ചിരുന്നതിനാൽ ആ സമയത്ത് ഇറങ്ങിയ ഐഫോൺ 3ജിയെക്കാൾ അല്പം കൂടെ കനമുള്ളതായിരുന്നു ഫോൺ.

മൾട്ടിടാസ്കിങ്, കോപ്പി പെയ്‌സ്റ്റിംഗ്, താഴോട്ട് വലിക്കാവുന്ന നോട്ടിഫിക്കേഷനുകൾ, വിഡ്‌ജെറ്റുകൾ എന്ന അത്ഭുതം, ഗൂഗിൾ സർവീസുകളായ ജിമെയിൽ, മാപ്‌സ്, സെർച്ച് എന്നിവയെല്ലാം ഫോണിലുണ്ടായിരുന്നു. ഒപ്പം ആൻഡ്രോയിഡ് മാർക്കറ്റ് എന്ന ഇന്നത്തെ ഗൂഗിൾ പ്ളേ സ്റ്റോറും. ഈ ആൻഡ്രോയിഡ് മാർക്കറ്റിൽ 50ഓളം ആപ്പുകൾ ഉണ്ടായിരുന്നു. അവയെല്ലാം സൗജന്യവുമായിരുന്നു. ഒപ്പം ഫോണിൽ 3 മെഗാപിക്സലിന്റെ ഒരു ക്യാമറയുമുണ്ടായിരുന്നു.

Advertisement

വിരലൊന്ന് ഇളകിയാൽ മതി അത്രയും റെക്കോർഡ് ചെയ്ത ഓഡിയോ പോകും; വാട്സാപ്പിലെ ഈ പ്രശ്നത്തിന് പരിഹാരമിതാ

അങ്ങനെ ആ ഫോൺ ഹിറ്റായതോടെ അടുത്ത വർഷം വെരിസോൺ എക്കാലത്തേയും സൂപ്പർ ഹിറ്റ് ഫോണുകളിൽ ഒന്നായ മോട്ടറോള ഡ്രോയിഡ് അവതരിപ്പിക്കുകയുണ്ടായി. അങ്ങനെ ആൻഡ്രോയിഡ് നീങ്ങിത്തുടങ്ങി. പതിയെ എന്ന് പറയാൻ പറ്റില്ല. വളരെ പെട്ടന്ന് തന്നെ ജനപ്രീതി നേടിക്കൊണ്ട് ഓരോ മോഡലുകളും ഒന്നിന് പിറകെ ഒന്നായി പല കമ്പനികളും ഇറക്കാൻ തുടങ്ങി. ഇതോടൊപ്പം ഈ ഫോണിന് മുമ്പ് പരീക്ഷണാടിസ്ഥാനത്തിൽ ഗൂഗിൾ ഇറക്കിയ 'സൂണർ' എന്ന ഫോണിനെയും ഈ അവസരത്തിൽ ഓർക്കുന്നു.

Best Mobiles in India

Advertisement

English Summary

This is the history of world's first android phone HTC Dream.