ഇ-മെയിലുകള്‍ക്ക് കൃത്യമായി മറുപടി നല്‍കാത്തത് നിങ്ങളുടെ പ്രതിച്ഛായ മോശമാക്കും


ഇന്റര്‍നെറ്റിന്റെ തുടക്കകാലത്ത് വ്യക്തികള്‍ തമ്മിലുള്ള ഓണ്‍ലൈന്‍ ആശയവിനിമയത്തിന്റെ പ്രധാന വഴി ഇ-മെയിലുകളായിരുന്നു. സമൂഹമാധ്യമങ്ങള്‍, ഇന്‍സ്റ്റന്റ് മെസഞ്ചറുകള്‍, വിവിധതരം ആപ്പുകള്‍ എന്നിവയുടെ വരവോടെ ഇ-മെയിലിന്റെ തിളക്കത്തിന് മങ്ങലേറ്റു. എങ്കിലും അവ ഇപ്പോഴും ഉപയോഗത്തിലുണ്ട്.

Advertisement

ഇ-മെയിലുകള്‍ക്കുണ്ടായ മാറ്റം

കഴിഞ്ഞ 10 വര്‍ഷത്തിനിടെ ഇ-മെയിലുകള്‍ക്കുണ്ടായ മാറ്റംനോക്കാം. മുന്‍പ് റെഡിഫ്‌മെയില്‍, യാഹൂ തുടങ്ങിയ നിരവധി ഇ-മെയില്‍ സേവനദാതാക്കള്‍ ഉണ്ടായിരുന്നെങ്കിലും ഇപ്പോള്‍ കൂടുതല്‍ പേരും ആശ്രയിക്കുന്നത് ജിമെയിലും ഔട്ട്‌ലുക്കുമാണ്. ഒന്ന് തൊഴില്‍പരമായ ആവശ്യങ്ങള്‍ക്കായി കൂടുതലായി ഉപയോഗിക്കപ്പെടുന്നത്. അടുത്തത് നമ്മുടെ താത്പര്യത്തിന് അനുസരിച്ച് ഉപയോഗിക്കാന്‍ കഴിയും. ഫെയ്‌സ്ബുക്ക്, ട്വിറ്റര്‍, ഇന്‍സ്റ്റാഗ്രാം തുടങ്ങിയ സമൂഹമാധ്യമങ്ങള്‍ക്കും വാട്‌സാപ്പ്, ടെലിഗ്രാം, മെസഞ്ചര്‍ എന്നീ ഇന്‍സ്റ്റന്റ് മെസഞ്ചറുകള്‍ക്കും അസാന, സ്ലാക്ക് മുതലായ വര്‍ക്ക് പ്രോജക്ട് ആപ്പുകള്‍ക്കും ഇടയില്‍ ഇ-മെയില്‍ പിടിച്ചുനില്‍ക്കുന്നു എന്നത് തന്നെ വലിയ കാര്യമാണ്.

Advertisement
ഇ-മെയില്‍ അനിവാര്യമാണ്

മാറുന്ന കാലത്തിന് അനുസരിച്ച് ഇ-മെയിലിലും മാറ്റങ്ങള്‍ വന്നുകൊണ്ടിരിക്കുന്നു. സന്ദേശങ്ങള്‍ അയക്കുകയും സ്വീകരിക്കുകയും ചെയ്യുക എന്നതിനുപരി പ്രത്യേക സാഹചര്യങ്ങളില്‍ വിവിധ രീതികളില്‍ പ്രതികരിക്കാന്‍ ഇ-മെയില്‍ അവസരം നല്‍കുന്നുണ്ട്. ഓട്ടോമേറ്റഡ് റെസ്‌പോണ്‍സ്, പാസ്‌വേഡ് പ്രൊട്ടക്ടഡ് ഇ-മെയിലുകള്‍ തുടങ്ങിയവ ഉദാഹരണം. ആധുനിക തൊഴിലിടങ്ങളില്‍ ഇ-മെയില്‍ അനിവാര്യമാണ്.

പരസ്പരം കൈമാറുന്നു.

Radicati ഗ്രൂപ്പ് 2018-ല്‍ പുറത്തുവിട്ട കണക്കുകള്‍ പ്രകാരം ലോകത്ത് 6.69 ബില്യണ്‍ ഇ-മെയില്‍ അക്കൗണ്ടുകളാണുള്ളത്. 2022-ല്‍ ഇത് 7.91 ബില്യണായി ഉയരും. പ്രതിദിനം 3.832 ബില്യണ്‍ ഇ-മെയില്‍ ഉപയോക്താക്കള്‍ ഏകദേശം 281 ബില്യണ്‍ സന്ദേശങ്ങള്‍ പരസ്പരം കൈമാറുന്നു.

കണ്ടെത്തിയിട്ടുണ്ട്.

ഇ-മെയിലുകള്‍ വഴി ലഭിക്കുന്ന പരസ്യങ്ങളോട് ആളുകള്‍ നല്ലരീതിയിലാണ് പ്രതികരിക്കുന്നതെന്നും പഠനങ്ങളില്‍ കണ്ടെത്തിയിട്ടുണ്ട്. സമൂഹമാധ്യമങ്ങളിലും മെസ്സേജുകളിലും ലഭിക്കുന്ന പരസ്യങ്ങള്‍ അവഗണിക്കുന്നവര്‍ പോലും മെയിലില്‍ വരുന്ന പരസ്യങ്ങള്‍ കണ്ട് സാധനങ്ങള്‍ വാങ്ങുന്നു. സ്മാര്‍ട്ട്‌ഫോണുകളിലും മെയില്‍ പരിശോധിക്കാന്‍ കഴിയുമെന്നായതോടെ ഇത് സൗകര്യപ്രദവുമായിട്ടുണ്ട്.

മോശമായി ബാധിക്കുമെന്ന് സാരം

സമൂഹമാധ്യമങ്ങളില്‍ കൂടുതല്‍ സമയം ചെലവഴിക്കാന്‍ തുടങ്ങിയതോടെ ഇ-മെയിലുകള്‍ക്ക് കൃത്യമായി മറുപടി നല്‍കുന്ന കാര്യത്തില്‍ പലരും ഉപേക്ഷ കാണിക്കുന്നത് പതിവായിരിക്കുകയാണ്. ഒരു വ്യക്തി നമ്മുടെ മുന്നില്‍ വന്ന് ഒരു സംശയം ചോദിക്കുമ്പോള്‍ നമ്മള്‍ അവരെ അവഗണിക്കുന്നതിന് സമാനമാണിതും. കൃത്യമായി ഇ-മെയിലുകള്‍ക്ക് മറുപടി നല്‍കാത്തത് നിങ്ങളുടെ പ്രതിച്ഛായയെ മോശമായി ബാധിക്കുമെന്ന് സാരം.

പ്രധാന കണ്ടെത്തല്‍.

2016-ല്‍ മൈക്രോസോഫ്റ്റ് ജീവനക്കാര്‍ക്കിടയില്‍ ഒരു പഠനം നടത്തുകയുണ്ടായി. ഡിജിറ്റല്‍ ശീലങ്ങള്‍ പരിശോധിക്കുകയായിരുന്നു ലക്ഷ്യം. ഇ-മെയിലുകള്‍ക്ക് കൃത്യമായി മറുപടി നല്‍കാത്തവര്‍ ഉയര്‍ന്ന തലങ്ങളിലേക്ക് എത്തുന്നില്ലെന്നായിരുന്നു പഠനത്തിലെ പ്രധാന കണ്ടെത്തല്‍.

പുറപ്പെടുവിച്ചിട്ടുണ്ട്.

എന്നുകരുതി ലഭിക്കുന്ന എല്ലാ ഇ-മെയില്‍ സന്ദേശങ്ങള്‍ക്കും മറുപടി നല്‍കണമെന്നല്ല. പരിചയമില്ലാത്ത വ്യക്തികളില്‍ നിന്ന് ലഭിക്കുന്ന സഹായ അഭ്യര്‍ത്ഥനകള്‍ പോലുള്ളവ അവഗണിക്കാവുന്നതാണ്. മിക്ക കമ്പനികളും ഇ-മെയിലുകള്‍ക്ക് മറുപടി നല്‍കേണ്ട സമയക്രമക്കുറിച്ച് മാര്‍ഗ്ഗനിര്‍ദ്ദേശങ്ങള്‍ പുറപ്പെടുവിച്ചിട്ടുണ്ട്.

നിങ്ങളുടെ പാൻ കാർഡ് ആധാർ നമ്പറുമായി ബന്ധപ്പെട്ടിരിക്കുന്നുവോ? എങ്ങനെ പരിശോധിക്കാം ?

Best Mobiles in India

English Summary

It's 2019 And Email Is Still Not Dead, And Not Responding On Time Just Reflects Badly On You