ലോകത്തിലെ ആദ്യ 88-ഇഞ്ച്‌ 8-കെ റെസല്യൂഷന്‍ ടിവിയുമായി എല്‍ജി


വരാനിരിക്കുന്ന സിഇഎസ്‌ 2018 ല്‍ പങ്കെടുക്കാനുള്ള തയ്യാറെടുപ്പുകളെല്ലാം എല്‍ജി പൂര്‍ത്തിയാക്കി കഴിഞ്ഞു. തിന്‍ക്യു ഉത്‌പന്ന നിരയില്‍ ഗൂഗിള്‍ അസിസ്റ്റന്റോട്‌ കൂടിയ പുതിയ സ്‌പീക്കര്‍ ഉള്‍പ്പടെ നിരവധി ഓഡിയോ ഉത്‌പന്നങ്ങള്‍ അടുത്ത സിഇഎസില്‍ അവതരിപ്പിക്കുമെന്ന്‌ കമ്പനി ഇതിനോടകം പ്രഖ്യാപിച്ചിട്ടുണ്ട്‌.

Advertisement

അതേസമയം എല്‍ജി ഇത്തവണ കൂടുതല്‍ ഉത്‌പന്നങ്ങള്‍ അവതരിപ്പിക്കും എന്നാണ്‌ പ്രതീക്ഷിക്കുന്നത്‌. ഡിസ്‌പ്ലെ ടെക്‌നോളജി അടുത്ത തലത്തിലേക്ക്‌ എത്തിക്കാനുള്ള ശ്രമങ്ങളിലാണ്‌ കമ്പനി. ഏറ്റവും പുതിയ 34-ഇഞ്ച്‌ 5കെ മോണിട്ടറിന്‌ ശേഷം എല്‍ജി ഇപ്പോള്‍ 88 -ഇഞ്ച്‌ ഒഎല്‍ഇഡി ടിവി അവതരിപ്പിച്ചിരിക്കുകയാണ്‌.

Advertisement

സിഇഎസ്‌ 2018 ലായിരിക്കും ഇത്‌ ഔദ്യോഗികമായി പുറത്തിറക്കുക.ഇതിലൂടെ 8കെ ഡിസ്‌പ്ലെ കമ്പനി ഇതാദ്യമായി അവതരിപ്പിച്ചിരിക്കുകയാണ്‌. ഉപഭോക്താക്കള്‍ക്ക്‌ ഏറ്റവും മികച്ചത്‌ ലഭ്യമാക്കുമെന്ന്‌ ഉറപ്പാണ്‌ കമ്പനി നല്‍കുന്നത്‌.

7680x4320 പിക്‌സെല്‍സ്‌ എന്ന ലോകത്തിലെ ഏറ്റവും വലിയ ഒഎല്‍ഇഡി ടിവി റെസല്യൂഷനുമായാണ്‌ ഇത്തവണ കൊറിയന്‍ കണ്‍സ്യൂമര്‍ ഇലക്ട്രോണിക്‌സ്‌ കമ്പനിയായ എല്‍ജി എത്തിയിരിക്കുന്നത്‌. ഇതുവരെ ടിവികളില്‍ ലഭ്യമാകുന്ന ഏറ്റവും ഉയര്‍ന്ന റെസല്യൂഷന്‍ 4കെ അല്ലെങ്കില്‍ അള്‍ട്ര എച്ച്‌ഡി ആണ്‌.

പുതിയ ടിവിയെ സംബന്ധിക്കുന്ന ചില വിവരങ്ങള്‍ മാത്രമാണ്‌ ഇപ്പോള്‍ ലഭ്യമായിരിക്കുന്നത്‌. 33 ദശലക്ഷം പിക്‌സെല്‍സ്‌ ആണ്‌ ഡിസ്‌പ്ലെ വാഗ്‌ദാനം ചെയ്യുന്നത്‌, അതായത്‌ 3,840x 2,160 അള്‍ട്ര ഹൈഡെഫനിഷന്റെ നാല്‌ മടങ്ങും 1,920x 1,080 ഫുള്‍ ഹൈഡെഫനിഷന്റെ 16 മടങ്ങ്‌ വരുമിത്‌.

Advertisement

തെലുങ്കാന പോലീസ് 'കസ്റ്റഡിയില്‍' ഫെയ്‌സ്ബുക്കും ട്വിറ്ററും

4കെ റെസല്യൂഷനില്‍ എത്തുന്ന എല്‍ജിയുടെ നിലവിലെ 7-ഇഞ്ച്‌ പാനലിന്റെ അപ്‌ഗ്രേഡ്‌ ചെയ്‌ത മോഡലായിരിക്കും ഇത്‌. നിലവില്‍ 4കെ റെസല്യൂഷന്‍ ടിവി മോഡലുകള്‍ എല്‍ജി ഇലക്ട്രോണിക്‌സ്‌, പാനസോണിക്‌ തുടങ്ങിയ ബ്രാന്‍ഡുകള്‍ ലഭ്യമാക്കുന്നുണ്ട്‌. ഈ കമ്പനികള്‍ എല്ലാം ഉപയോഗിക്കുന്നത്‌ എല്‍ജി ഡിസ്‌പ്ലെ നിര്‍മ്മിക്കുന്ന ഡിസ്‌പ്ലെ ആണ്‌.

ലോകത്തില്‍ നിലവിലുള്ള ഏക ലാര്‍ജ്‌ -സൈസ്‌ ഒഎല്‍ഇഡി നിര്‍മാതാക്കള്‍ എല്‍ജി ഡിസ്‌പ്ലെ ആണ്‌.ഒഎല്‍ഇഡി ടിവികളില്‍ നിന്നും ക്യുഎല്‍ഇഡി ടിവികളിലേക്ക്‌ ശ്രദ്ധതിരിച്ചതിനാല്‍ സാംസങ്‌ ഈ മേഖലയില്‍ മത്സരത്തിന്‌ എത്തിയിട്ടില്ല. അതേസമയം സാസംങിന്‌ 88-ഇഞ്ച്‌ ടിവി ഉണ്ട്‌. 2,160പി (4കെ) റെസല്യൂഷന്‍, എച്ച്‌ഡിആര്‍, ബില്‍ട്‌-ഇന്‍വൈ-ഫൈ എന്നിവയാണ്‌ ഇതിന്റെ സവിശേഷതകള്‍. എന്നാല്‍ , 8 കെ റെസല്യൂഷനോട്‌ കൂടിയ ടിവി എന്നത്‌ അടുത്ത തലമാണ്‌.

Advertisement

ഒഎല്‍ഇഡി ഉത്‌പാദന ശേഷി ഉയര്‍ത്തി കൊണ്ട്‌ വിപണിയിലെ ആധിപത്യം ഉറപ്പിക്കുന്നതിനായി എല്‍ജി ഡിസ്‌പ്ലെ വന്‍ നിക്ഷേപം നടത്തുന്നതായി റിപ്പോര്‍ട്ടുകള്‍ ഉണ്ടായിരുന്നു.

ചൈനയില്‍ ഒഎല്‍ഇഡി പാനല്‍ നിര്‍മാണ യൂണിറ്റ്‌ തുടങ്ങുന്നതിന്‌ ദക്ഷിണ കൊറിയന്‍ വ്യവസായ മന്ത്രാലയത്തിന്റെ അനുമതി അടുത്തിടെ കമ്പനിയ്‌ക്ക്‌ ലഭിച്ചിരുന്നു. കൂടാതെ ചൈനയിലെ ഗാങ്‌ഷൗവില്‍ ലാര്‍ജ്‌-സൈസ്‌ഡ്‌ ഒഎല്‍ഇഡികളുടെ ഉത്‌പാദനത്തിനായി നിക്ഷേപം നടത്തുമെന്ന്‌ കമ്പനി പ്രസ്‌താവന നടത്തിയിരുന്നു.

ഒഎല്‍ഇഡി പാനലുകളുടെ ഉത്‌പാദനം ഉയര്‍ത്താന്‍ വന്‍ രീതിയില്‍ ശ്രമിക്കുന്ന അവസരത്തില്‍ ആണ്‌ എല്‍ജിയുടെ പ്രഖ്യാപനം എത്തിയിരിക്കുന്നത്‌. മികച്ച സവിശേഷതകളോടെ മൂന്ന്‌ പുതിയ മോണിട്ടറുകള്‍ കൂടി പുറത്തിറക്കാന്‍ കമ്പനി ലക്ഷ്യമിടുന്നുണ്ട്‌.

Best Mobiles in India

English Summary

LG Electronic the south Korean multinational electronics company is ready to showcase world's first 88-inch 8K OLED display TV at upcoming CES 2018.