മികച്ച 10 ആന്‍ഡ്രോയ്ഡ് എച്ച്ഡി ഗെയിമുകള്‍


സ്മാര്‍ട് ഫോണുകളില്‍ ആന്‍ഡ്രോയിഡിനാണ് പ്രചാരം കൂടുതല്‍. നിരവധി പുതിയ ആപ്പുകള്‍ ഇതില്‍ അവതരിപ്പിക്കുന്നതിനാല്‍ ഓരോ ദിനം കഴിയും തോറും ആന്‍ഡ്രോയിഡിന്റെ നിലവാരം ഉയര്‍ന്നു വരികയാണ്. ഉപയോക്താക്കള്‍ക്ക് നിലവില്‍ 1-3 ദശലക്ഷത്തോളം ആന്‍ഡ്രോയ്ഡ് ആപ്പുകള്‍ ലഭ്യമാണ്. ഈ ആപ്പുകളില്‍ നിരവധി ഗെയിമുകളും ഉണ്ട്.

Advertisement


അതിനാല്‍ ആന്‍ഡ്രോയ്ഡ് മികച്ച ഗെയിമിങ് പ്ലാറ്റ്‌ഫോം കൂടിയായി മാറുന്നു. ആന്‍ഡ്രോയ്ഡില്‍ ലഭ്യമാകുന്ന മികച്ച ഗെയിമിങ് ആപ്പുകളെ കുറിച്ചാണ് ഇന്ന് പറയുന്നത്.

ഇപ്പോള്‍ ലഭ്യമാകുന്ന 10 മികച്ച ആന്‍ഡ്രോയ്ഡ് എച്ച്ഡി ഗെയിമുകള്‍ പുതിയ സവിശേഷതള്‍ ഏറെ ഉള്‍പ്പെടുത്തിയിട്ടുള്ള ഈ ആപ്പുകള്‍ മികച്ച ഗെയിമിങ് അനുഭവം നിങ്ങള്‍ക്ക് നല്‍കുമെന്നതില്‍ സംശയമില്ല.

Advertisement

ഏസ് അറ്റോര്‍ണി

മികച്ച ഗെയിമിങ് ആപ്പുകളില്‍ ഒന്നാണ് ഇത്. ഇതൊരു പെയ്ഡ് ഗെയിമാണ് . വില ഏകദേശം 20 ഡോളര്‍ വരും. ഏത് കളിക്കാരെയും ദീര്‍ഘദൂരം കൊണ്ടു പോകാന്‍ ഇതിന് കഴിയും എന്നതില്‍ സംശയമില്ല.നിങ്ങള്‍ക്ക് നിയന്ത്രിക്കാവുന്ന നീതിക്ക് വേണ്ടി പോരാടുന്ന സങ്കല്‍പ കഥാപാത്രമാണ് ഇതിലുള്ളത്.

ആന്‍ഗ്രി ബേര്‍ഡ്‌സ് എവലൂഷന്‍

വളരെ പ്രശസ്തമായ ഗെയിമുകളില്‍ ഒന്നായ ആന്‍ഗ്രി ബേര്‍ഡ് എല്ലാവര്‍ക്കും അറിയാവുന്നതാണ്. വളരെ കാലമായി ഗെയിമുകളുടെ കൂട്ടത്തില്‍ മുന്‍ നിരയിലാണ് ഇതിന്റെ സ്ഥാനം. അതിനാലാണ് ഇതിന്റെ പരിഷ്‌കരിച്ച പതിപ്പായ ആന്‍ഗ്രി ബേഡ് എവലൂഷന്‍ പുറത്തിറക്കിയിരിക്കുന്നത്. ഗെയിമിന്റെ രീതി സമാനമാണ്. ആന്‍ഗ്രി ബേഡുമായി പ്ലെയറിന് കളിക്കുകയും ഉയര്‍ന്ന് ലെവലുകളില്‍ എത്തുകയും ചെയ്യാം.

ആസ്ഫാള്‍ട്ട് സ്ട്രീറ്റ് സ്റ്റോം റേസിങ്

മികച്ച കാര്‍ റേസിങ് ഗെയിമുകളില്‍ ഒന്നാണിത്. കളിക്കാരെ പൂര്‍ണമായും പിടിച്ചിരുത്തും എന്നതില്‍ സംശയമില്ല. പ്രതികൂല കാലാവസ്ഥയുള്ള ട്രാക്കുകളും നിറയെ പ്രശ്‌നങ്ങളുള്ള റോഡുകളുമാണ് ഇതില്‍ ഉള്ളത് .. ഇത്തരം നിരവധി പ്രശ്‌നങ്ങളും തന്ത്രങ്ങളും കൂട്ടിയോജിപ്പിച്ചിട്ടുള്ളതിനാല്‍ വളര രസകരമായ റേസിങ് ഗെയിമായി ഇത് അനുഭവപ്പെടും.

ദി എല്‍ഡര്‍ സ്‌ക്രോള്‍

ക്ലാഷ് റോയലെ, ഹെര്‍ത്ത് സ്‌റ്റോണ്‍ എന്നിവയ്ക്ക് സമാനമാണിത്. ഈ വിഭാഗത്തില്‍ മികച്ച പ്രകടനം കാഴ്ച വയ്ക്കുന്നു എന്നതാണ് ഇതിന്റെ സവിശേഷത. കളിക്കാര്‍ കാര്‍ഡുകള്‍ ശേഖരിച്ച് ഡെക്ക് ഉണ്ടാണം. പിന്നീട് മറ്റ് ഡെക്കുകളുടെ ആക്രമണങ്ങളെ അതിജീവിക്കണം. ഏറ്റവും വലിയ സാമ്രാജ്യം ഉണ്ടാക്കുക എന്നതാണ് യഥാര്‍ത്ഥ വെല്ലുവിളി.

ഐഫോണിലെ ഡാറ്റ ഉപയോഗം എങ്ങനെ കണ്ടെത്താം?

ഫാമിങ് സിമുലേറ്റര്‍ 18

ഗെയിമില്‍ ലഭ്യമാക്കുന്ന 50 വ്യത്യസ്തമായ കാര്‍ഷിക ഉപകരണങ്ങള്‍ ഉപയോഗിച്ച് സ്വന്തമായി വലിയ ഫാം ഉണ്ടാക്കാം. ആക്രമണങ്ങളെയും കീടങ്ങളെയും പ്രതിരോധിച്ച് ലക്ഷ്യം പൂര്‍ത്തിയാക്കുക.

ഗൗള്‍സ് ഗോസ്റ്റ് മൊബൈല്‍

ഈ ഗെയിം ഓരോ പ്രാവശ്യം ഇന്‍സ്റ്റാള്‍ ചെയ്യുന്നതിനും 2 ഡോളര്‍ നല്‍കണം. പേരില്‍ പറയുന്നത് പോലെ വ്യത്യസ്ത തരത്തിലുള്ള പ്രേതങ്ങളെയും ഭീകര ജീവികളെയും കൊല്ലണം. അങ്ങനെയാണ് നേട്ടം ഉണ്ടാവുക.

പോക്മാന്‍ മാജികാര്‍പ് ജംപ്

ഈ ഗെയിമില്‍ നിങ്ങളുടെ ക്ഷമയും തന്ത്രങ്ങളും പരീക്ഷിക്കപ്പെടും. നിങ്ങളുടെ മാജികാര്‍പിനെ പരിശീലിപ്പിച്ച് മറ്റുള്ളവരുമായി മത്സരിക്കാന്‍ വിടണം. ഗെയിം സൗജന്യമായി ലഭിക്കും. എന്നാല്‍ ഇതില്‍ വാങ്ങണം എന്ന് തോന്നുന്ന ചില ഇന്‍-ആപ്പ് പര്‍ച്ചേഴ്‌സുകള്‍ ലഭ്യമാകും. ഇത് അത്ര അത്യാവശ്യം ഉള്ളതല്ല.

മോര്‍ധെയിം

വാര്‍ബാന്‍ഡ് സ്‌കിര്‍മിഷ്: യുദ്ധതന്ത്രങ്ങള്‍ ഉള്‍പ്പെടുന്ന ഗെയിം ആണിത്. ഇതില്‍ നിങ്ങള്‍ക്ക് ഒരു പടയാളിയുടെ നിയന്ത്രണം ഏറ്റെടുത്ത് മറ്റ് രണ്ട് പേരുമായി യുദ്ധം ചെയ്യാം. ഇതില്‍ കഠിനമായി പല വെല്ലുവിളികളും ഏറ്റെടുക്കേണ്ടി വരും. എങ്കിലും തീര്‍ച്ചയായും ആസ്വദിക്കാന്‍ കഴിയും.

സ്റ്റേ എവെ ക്യാമ്പ്

ഇതില്‍ നിങ്ങളുടെ വഴിയില്‍ വരുന്ന എന്തിനെയും നിങ്ങള്‍ക്ക് കൊന്ന് മുന്നേറാം. തടസ്സങ്ങള്‍ മറികടന്ന് മറ്റുള്ളവരാല്‍ കൊല്ലപ്പെടാതെ മുന്നേറുക. ഏകദേശം മൂന്ന് ഡോളറിന് അടുത്ത് വരും ഇതിന്റെ വില. 140 ഓളം വ്യത്യസ്ത ലെവലുകള്‍ ഉള്ള ഈ ഗെയിമിന് ഇത്ര വില നല്‍കുന്നത് നഷ്ടമാകില്ല.

സോംബി ഗണ്‍ഷിപ് സര്‍വൈവല്‍

സോംബികളുടെ ആക്രമണത്തില്‍ നിന്നും നിങ്ങളുടെ താവളം സംരക്ഷിക്കുക. നിങ്ങള്‍ പറത്തുന്ന പ്ലെയ്ന്‍ ഉപയോഗിച്ച് അവയെ കൊല്ലാം. നിരവധി സോംബികളെ ഗെയിമില്‍ ഉടനീളം കാണാം. ഇവയെ കൊന്ന് വേണം മുന്നേറാന്‍.

ഗുണനിലവാരമുള്ള ആപ്പുകള്‍ ലഭിക്കുമ്പോഴാണ് സ്മാര്‍ട് ഫോണുകളുടെ ഉപയോഗം മികച്ചതാകുന്നത്. മികച്ച നിലവാരത്തിലുള്ള ഗെയിമിങ് ആപ്പുകള്‍ ഫോണില്‍ ഇന്‍സ്റ്റാള്‍ ചെയ്യാന്‍ ശ്രദ്ധിക്കുക എങ്കില്‍ ഇത് കൂടുതല്‍ ആസ്വാദ്യകരമാകും.

ഇത്തരത്തില്‍ ലഭ്യമാകുന്ന മികച്ച ആപ്പുകളില്‍ ചിലത് മാത്രമാണ് ഇവിടെ പരാമര്‍ശിച്ചിരിക്കുന്നത്. നിങ്ങളുടെ ഇഷ്ടത്തിന് ഇണങ്ങുന്ന ഗെയിമുകള്‍ ഇതില്‍ നിന്നും കണ്ടെത്തി പരീക്ഷിച്ച് നോക്കൂ.

Best Mobiles in India

English Summary

List of Latest Android HD Games