ശബ്ദമില്ലാത്ത സൂപ്പര്‍സോണിക്ക് ജെറ്റ് നിര്‍മ്മിക്കാനുളള പദ്ധതിയുമായി അമേരിക്ക


അമേരിക്കന്‍ ബഹിരാകാശ ഏജന്‍സിയായ നാസ ശബ്ദമില്ലാത്ത സൂപ്പര്‍സോണിക്ക് പാസഞ്ചര്‍ ജെറ്റ് നിര്‍മ്മിക്കാനുളള പദ്ധതിയിലാണ്. ഇതിനു വേണ്ടിയുളള പ്രാധമിക ഡിസൈന്‍ തയ്യാറാക്കുന്നതിനു വേണ്ടി ലോക്ക്ഹീഡ് മാര്‍ട്ടിനുമായി 20 മില്യല്‍ ഡോളറിന്റെ കരാറില്‍ ഒപ്പിട്ടതായി നാസ അഡ്മിനിസ്‌ട്രേറ്റര്‍ ചാള്‍സ് ബോല്‍ഡന്‍ അറിയിച്ചു.

Advertisement

സാധാരണ ജെറ്റ് എഞ്ചിനുളളില്‍ നിന്നും വളരെ വ്യത്യസ്തമായി ശബ്ദം കുറഞ്ഞ എഞ്ചിനായിരിക്കും ഇതില്‍ ഘടിപ്പിക്കുന്നത്. മലിനീകരണം കുറയ്ക്കുക ഇന്ധനം ലാഭിക്കുക എന്നിവയുടെ അടിസ്ഥാനത്തില്‍ ആയിരിക്കും പുതിയ സൂപ്പര്‍ സോണിക് ജെറ്റ് നിര്‍മ്മിക്കുന്നത്. ആദ്യ പരീക്ഷണം 2020 ല്‍ നടക്കുമെന്നാണ് നാസ പറയുന്നത്.

Advertisement

കൂടുതല്‍ വായിക്കാം:5മിനിറ്റ് കൊണ്ട് നിങ്ങളുടെ കമ്പ്യൂട്ടറിന്‍റെ സ്പീഡ് കൂട്ടാം..!!

Best Mobiles in India

Advertisement