ആധാര്‍ കാര്‍ഡിലെ സ്വകാര്യത കൂടുതല്‍ സംരക്ഷിക്കുന്നതിന് ഫേസ് റെകഗ്നിഷനുമായി


ആധാര്‍ കാര്‍ഡ് ഉടമകളുടെ സ്വകാര്യത കൂടുതല്‍ സംരക്ഷിക്കുന്നതിന് വിരലടയാളം, കൃഷ്ണമണി എന്നീ പരിശോധനയ്ക്കു പിന്നാലെ ഇപ്പോള്‍ മുഖവും ഇതിനോടൊപ്പം കൂട്ടിച്ചേര്‍ക്കാന്‍ തീരുമാനിച്ചിരിക്കുകയാണ് യുണീക് ഐഡന്റിഫിക്കേഷന്‍ ഓഫ് ഇന്ത്യ. മറ്റു ബയോമെട്രിക് വിവരങ്ങളിലൂടെ വ്യക്തികളെ തിരിച്ചറിയാന്‍ ബുദ്ധിമുട്ടുളളത് കണക്കിലെടുത്താണ് ഇപ്പോഴത്തെ ഈ തീരുമാനം.

Advertisement

വിരലടയാളം ഉപയോഗിച്ച് വേരിഫൈ ചെയ്യാന്‍ ബുദ്ധിമുട്ടുളളവര്‍ക്കായിരിക്കും ഈ സംവിധാനം. എന്നാല്‍ എല്ലാവര്‍ക്കും ഇത് ബാധകമല്ലെന്നും സൂചനയുണ്ട്.

Advertisement

ഇവര്‍ക്കു മാത്രം ഈ പുതിയ സംവിധാനം

പ്രായമായവര്‍ക്കും കായികധ്വാനവും കാരണം ഇവരുടെ വിരലുകള്‍ക്ക് തേയ്മാനം സംഭവിക്കാന്‍ സാധ്യത ഏറെയാണ്. ഇവരെ പ്രത്യേകം കണക്കിലെടുത്താണ് യുണീക് ഐഡന്റിഫിക്കേഷന്‍ ഓഫ് ഇന്ത്യ ലക്ഷ്യമിട്ടിരിക്കുന്നത്.

അതിനാല്‍ തന്നെ ആധാര്‍ എടുക്കുന്ന സമയത്ത് നല്‍കുന്ന വിരലടയാളം പിന്നീട് ഏതെങ്കിലും ആവശ്യങ്ങള്‍ക്കായി ഉപയോഗിക്കുമ്പോള്‍ ശരിയായി പതിയണമെന്നില്ല. ഇത്തരമൊരു സന്ദര്‍ഭത്തില്‍ മുഖം കൂടി ആധാറിനോടൊപ്പം ചേര്‍ക്കാനാണ് തീരുമാനിക്കുന്നത്.

മുഖം തിരിച്ചറിയല്‍ അത്യാവശ്യ ഘട്ടങ്ങളില്‍ മാത്രം

മുഖം തിരിച്ചറിയല്‍ അത്യാവശ്യ ഘട്ടങ്ങളില്‍ മാത്രമേ ഉപയോഗിക്കൂ. വിരലടയാളം കൃത്യമായി പതിഞ്ഞാല്‍ മുഖത്തിന്റെ വേരിഫിക്കേഷന്‍ ആവശ്യം വരില്ല. ജൂലൈ ഒന്നു മുതല്‍ ഈ പദ്ധതി നടപ്പിലാക്കാനാണ് ലക്ഷ്യമിടുന്നത്. വിരലടയാളം ഉപയോഗിച്ചുളള തിരിച്ചറിയല്‍ മാര്‍ഗ്ഗങ്ങളെ മറികടക്കാന്‍ ഈ പുതിയ സംവിധാനം സഹായിക്കുമെന്ന് സിഇഓ അജയ് പാണ്ഡേ ട്വിറ്ററിലൂടെ അറിയിച്ചു.

കാര്‍ബണ്‍ ടൈറ്റാനിയം ഫ്രെയിംസ് എസ്7 വന്‍ ഓഫറില്‍ ഇന്ത്യന്‍ വിപണിയില്‍ എത്തി

ആധാര്‍ വെര്‍ച്ച്വല്‍ ഐഡി സംവിധാനം (Virtual ID)

ആധാര്‍ വിവരങ്ങള്‍ കൂടുതല്‍ സംരക്ഷിക്കുന്നതിനു വേണ്ടി വെര്‍ച്ച്വല്‍ ഐഡി സംവിധാവനും കൊണ്ടു വരുന്നു. അതായത് നിങ്ങള്‍ ആധാര്‍ നമ്പര്‍ നല്‍കേണ്ട അവസ്ഥകളില്‍ ബയോമെട്രിക് വിവരങ്ങള്‍ക്കൊപ്പം, അതായത് വിരലടയാളത്തിനോടൊപ്പം വെര്‍ച്ച്വല്‍ ഐഡി ഉപയോഗിക്കാം. ഓരോ പ്രാവശ്യവും പുതിയ 16 അക്ക വെര്‍ച്ച്വല്‍ ഐഡി ആകും ഉണ്ടാകുക. മാര്‍ച്ച് ഒന്നു മുതല്‍ വര്‍വ്വ്വല്‍ ഐഡി സംവിധാനവും നിലവില്‍ വരും.

Best Mobiles in India

English Summary

The Unique Identification Authority of India moved to enable facial recognition as an additional means of Aadhaar authentication. It is to be used only in combination with existing options of biometric authentication such as fingerprint or iris scan.