സ്ലെണ്ടർമാൻ; യഥാർത്ഥ സംഭവങ്ങളും വസ്തുതകളും


12 വയസ്സുള്ള രണ്ടു പെൺകുട്ടികൾ, അവർ തങ്ങളുടെ കൂട്ടുകാരിയെ കുത്തി ഗുരുതരമായി പരുക്കേല്പിക്കുന്നു. അതും 19 തവണ. സിനിമയല്ല. മറിച്ചു ജീവിതത്തിൽ തന്നെ. ഈ ഒരു കൃത്യത്തിലേക്ക് അവരെ നയിച്ച സംഭവങ്ങളിലൂടെ ഒരു എത്തിനോട്ടം.

Advertisement

ഓണ്‍ലൈന്‍ മാധ്യമങ്ങളിലൂടെ വളരെയധികം ജനപ്രീതി നേടിയ ഒരു മിത്ത്. അതാണ് സ്ലെണ്ടർമാൻ. ആധുനിക കാലഘട്ടത്തിന്റെ ബൂഗിമാന്‍ എന്ന് വിശേഷിപ്പിക്കപെടുന്ന സ്ലെണ്ടർമാൻ രംഗപ്രവേശം ചെയ്തിട്ട് അധികം കാലമായിട്ടില്ല. കൃത്യമായി പറഞ്ഞാല്‍ 2009 ല്‍ Something Awful എന്ന ഒരു ഇന്റര്‍നെറ്റ്‌ ഫോറത്തിലാണ് സ്ലെണ്ടർമാൻ ആദ്യമായി അവതരിപ്പിക്കപ്പെടുന്നത്. ആ ഫോറത്തിലെ Victor Surge എന്നൊരാളുടെ ഭാവനയില്‍ വന്ന ഈ കഥാപാത്രം പിന്നീടങ്ങോട്ട് അതിന്‍റെ ജൈത്രയാത തുടരുന്ന കാഴ്ചയാണ് ലോകം കണ്ടത്.

Advertisement

അങ്ങനെ സ്ലെണ്ടർമാൻ വളര്‍ന്നു. പ്രത്യേകിച്ച് കുട്ടികളുടെയും കൗമാരക്കാരുടെയും ഇഷ്ടകഥാപാത്രമായിക്കൊണ്ട്. പ്രത്യേകിച്ചു ഒരു source, അല്ലെങ്ങില്‍ ഒരു പ്രത്യേക എഴുത്തുകാരന്‍ സ്ലെണ്ടർമാനെ സമ്പന്ധിച്ചെടുത്തോളം ഉണ്ടായിരുന്നില്ല. പകരം ലോകത്തിന്‍റെ പല ഭാഗങ്ങളില്‍ നിന്നായി ഇന്റെര്‍നെറ്റിലൂടെ വളരുകയായിരുന്നു ഈ കഥാപാത്രം.

സ്ലെണ്ടർമാൻ വിഡിയോകൾ

YouTube ആണ് സ്ലെണ്ടർമാന്‍റെ വളര്‍ച്ച പെട്ടന്നാക്കുന്നതില്‍ സുപ്രധാന പങ്ക് വഹിച്ചത്. പല ആളുകളും അവരുടെതായ പല അനുഭവങ്ങളുടെ വീഡിയോകള്‍ ഷെയര്‍ ചെയ്തു. പലരും സ്ലെണ്ടർമാൻ അനുഭവങ്ങള്‍ സത്യമാണ് എന്ന രീതിയില്‍ പല വാര്‍ത്തകളും അനുഭവങ്ങളും പങ്കുവെച്ചതോടെ ചിലര്‍ ഈ അനുഭവങ്ങില്‍ വിശ്വസിക്കാനും അല്‍പം ഭയത്തോടെ ഇത്തരം അനുഭവങ്ങളെ നോക്കി കാണാനും തുടങ്ങി.

ട്രൂ കോളർ ഉപയോഗിക്കുന്നത് ഇതൊക്കെ അറിഞ്ഞിട്ടു തന്നെയാണോ? ഒരു അനുഭവവും മുന്നറിയിപ്പും

സ്ലെണ്ടർമാൻ ഗെയിമുകൾ

തുടര്‍ന്ന് വന്നത് സ്ലെണ്ടർമാൻ ഗെയിമുകളാണ്. ഹൊറർ ഇഷ്ടമുള്ള ഏതൊരാളെയും ആകര്‍ഷിക്കുന്നതായിരുന്നു ഇവ. ആൻഡ്രോയിഡ് പ്ളേ സ്റ്റോറിൽ ല്‍ തന്നെ ഒരുപാട് സ്ലെണ്ടർമാൻ ഗെയിമുകള്‍ നമുക്ക് കാണാം. അങ്ങനെയിരിക്കെ 2014ല്‍ ആണ് അല്പം ഗൗരവം നിറഞ്ഞ ആ സംഭവം നടന്നത്.

2014 മെയ് 31

2014 മെയ്‌ 31നു ആയിരുന്നു ആ സംഭവം നടന്നത്. പന്ത്രണ്ടു വയസ്സുള്ള രണ്ടു പെണ്‍കുട്ടികള്‍ തന്‍റെ അതേ പ്രായമുള്ള മറ്റൊരു കുട്ടിയുമൊത്തു കാട്ടില്‍ പോവുകയും അവിടെ വെച്ച് അവളെ മാരകമായി കുത്തി പരിക്കേല്‍പ്പിക്കുകയും ചെയ്തു. 19 തവണയാണ് 5 ഇഞ്ചു നീളമുള്ള കത്തി കൊണ്ട് കുത്തിയത്. പരിക്കേറ്റ കുട്ടിയെ വഴിയില്‍ വെച്ചു ഒരാള്‍ കണ്ടത് കൊണ്ട് തക്കസമയത്ത് കുട്ടിയെ രക്ഷിക്കാന്‍ കഴിഞ്ഞു.

സ്ക്രീൻ മാത്രം, വേറെ ഒന്നുമില്ല ഈ ഫോണിന്റെ മുൻഭാഗത്ത്; Doogee Mix 4 പരിചയപ്പെടാം

എല്ലാം സ്ലെണ്ടർമാനെ പ്രീതിപ്പെടുത്താൻ

തുടർന്ന് അത്ഭുതമെന്നോണം ആ കുട്ടി മരണത്തില്‍ നിന്ന് രക്ഷപ്പെടുകയും പിന്നീട് സുഖം പ്രാപിച്ചു സാധാരണ ജീവിതത്തിലേക്ക് മടങ്ങിവരികയും ചെയ്തു. പോലീസിന്‍റെ അന്വേഷണങ്ങള്‍ക്ക് ഒടുവില്‍ രണ്ടു പെണ്‍കുട്ടികളെയും പിന്നീട് കണ്ടെത്തി. slenderman നെ പ്രീതിപ്പെടുത്തുന്നതിന്റെ ഭാഗമായാണ് ഇത്തരം ഒരു പാതകം കുട്ടികള്‍ ചെയ്തത് എന്ന് പിന്നീട് വന്ന വാര്‍ത്തകളിലൂടെ പുറംലോകം അറിഞ്ഞു. അതേ സമയം ഈ കുട്ടികളുടെ കേസ് കോടതിയില്‍ ഇന്നും നടന്നുകൊണ്ടിരിക്കുന്നു.

ഡോക്യൂമെന്ററി - സിനിമ

ഈ സംഭവങ്ങൾക്കും മറ്റും ശേഷം ഈ വിഷയത്തെ ആസ്പദമാക്കി 2016ല്‍ HBO തയ്യാറാക്കിയ ഡോക്യുമെന്ററി ആണ് Beware the Slenderman. ഹൊറർ എന്നതിലുപരി യഥാര്‍ത്ഥത്തില്‍ നടന്ന ചില സംഭവവികാസങ്ങളുടെ നേരായ പകര്‍ത്തല്‍ ആയത് കൊണ്ടും ലോകമൊട്ടുക്കും സ്ലെണ്ടർമാൻ ആരാധകര്‍ ഒരുപിടി ഉള്ളതിനാലും അതിലുപരി നല്ലൊരു അവതരണം ആയതുകൊണ്ടും ഡോക്യുമെണ്ടറി ഏറെ ശ്രധിക്കപ്പെടുകയുണ്ടായി. ഈ വിഷയം താല്പര്യം ഉള്ള ആളുകള്‍ക്ക് കണ്ടുനോക്കാവുന്നതാണ് ഈ ചിത്രം. എങ്ങനെയിരുന്നാലും സ്ലെണ്ടർമാൻ ചരിത്രം ഇവിടെ അവസാനിക്കുന്നില്ല. വൈകാതെ തന്നെ ഒരു സിനിമയും ഈ വിഷയത്തിൽ ഇറങ്ങുന്നുണ്ട്. അതിന്റെ ട്രെയ്‌ലർ ഈ ജനുവരിയിൽ ഇറങ്ങുകയുണ്ടായി.

ഈ ചോദ്യങ്ങളൊക്ക ഗൂഗിൾ അസ്സിസ്റ്റന്റിനോട് ചോദിച്ചു നോക്കൂ.. നല്ല രസികൻ മറുപടികൾ കിട്ടും

Best Mobiles in India

English Summary

We know the slenderman games, videos and movies. But many of us don't know about the real life slenderman incidents. So here have a look at it.