ഒരു മെമ്മറി കാർഡ് വാങ്ങുമ്പോൾ എന്തെല്ലാം ശ്രദ്ധിക്കണം?


ഇന്ന് വിപണിയില്‍ ലഭ്യമായ ഫോണുകള്‍ ഉള്‍പ്പെടെയുള്ളവ മതിയായ ഇന്റേണല്‍ സ്റ്റോറേജ് ഉള്ളവയാണ്. എന്നിരുന്നാലും ഇവയുടെ മെമ്മറി വര്‍ദ്ധിപ്പിക്കാന്‍ കഴിയും. ഇതിനായി നാം ആശ്രയിക്കുന്നത് മെമ്മറി കാര്‍ഡുകളെയാണ്.

Advertisement

നാം ഉപയോഗിക്കുന്ന ഉപകരണത്തിന്റെ സവിശേഷതയ്ക്ക് അനുസരിച്ച് ഏതെങ്കിലുമൊരു മെമ്മറി കാര്‍ഡ് വാങ്ങുകയാണ് അധികം പേരും ചെയ്യുന്നത്. ഇത് ശരിയായ രീതിയല്ല. അനുയോജ്യമായ മെമ്മറി കാര്‍ഡ് തിരഞ്ഞെടുക്കുന്നതിന് മുമ്പ് ചില കാര്യങ്ങള്‍ പരിഗണിക്കേണ്ടതുണ്ട്. അവ എന്തൊക്കെയാണെന്ന് നോക്കാം.

Advertisement

വലുപ്പം

നിങ്ങളുടെ ഉപകരണത്തില്‍ ഇടാന്‍ പറ്റുന്ന വലുപ്പത്തിലുള്ള മെമ്മറി കാര്‍ഡ് തന്നെയാണ് വാങ്ങുന്നതെന്ന് ഉറപ്പിക്കുക. സാങ്കേതിക വിദ്യയുടെ വളര്‍ച്ച് അനുസരിച്ച് മെമ്മറി കാര്‍ഡുകളുടെ വലുപ്പം കുറയുകയും സംഭരണശേഷി കൂടുകയും ചെയ്തിട്ടുണ്ട്. വ്യത്യസ്ത വലുപ്പത്തിലുള്ള മെമ്മറി കാര്‍ഡുകളാണ് ഫോണുകളിലും ക്യാമറകളിലും ഉപയോഗിക്കുന്നത്. മൈക്രോ എസ്ഡി കാര്‍ഡ് ആണോ സാധാരണ വലുപ്പത്തിലുള്ള മെമ്മറി കാര്‍ഡ് ആണോ വേണ്ടതെന്ന് ഉറപ്പാക്കിയതിന് ശേഷം മാത്രം വാങ്ങുക.

സംഭരണശേഷി

മെമ്മറി കാര്‍ഡുകളുടെ സംഭരണശേഷിയും പ്രധാനമാണ്. കൂടുതല്‍ സംഭരണ ശേഷിയുള്ള കാര്‍ഡുകള്‍ തിരഞ്ഞെടുക്കുന്നതാണ് എപ്പോഴും അഭികാമ്യം. നിങ്ങളുടെ ആവശ്യങ്ങള്‍ കൂടി പരിഗണിച്ച് അനുയോജ്യമായ മെമ്മറി കാര്‍ഡ് തിരഞ്ഞൈടുക്കുക.

SDHC-യും SDXC-യും

ഹൈ കപ്പാസിറ്റി SD മെമ്മറി കാര്‍ഡിന്റെ ചുരുക്കമാണ് SDHC. SDXC എന്നാല്‍ SD എക്‌സ്റ്റെന്‍ഡഡ് കപ്പാസിറ്റി മെമ്മറി കാര്‍ഡ്. 32 GB വരെ മെമ്മറി വികസിപ്പിക്കാന്‍ കഴിയുന്ന ഉപകരണങ്ങള്‍ക്ക് അനുയോജ്യം SDHC-യും 32 GB മുതല്‍ 2TB വരെയുള്ളവയ്ക്ക് SDXC-യുമാണ്.

ഏതൊരാൾക്കും ഉപകാരപ്രദമായ 5 ആൻഡ്രോയ്ഡ് ഫ്രീ ആപ്പുകൾ

സ്പീഡ് ക്ലാസ്

മെമ്മറി കാര്‍ഡുകള്‍ക്ക് സ്പീഡ് ക്ലാസുണ്ടെന്ന് പലര്‍ക്കും അറിയില്ല. വ്യത്യസ്ത സ്പീഡ് ക്ലാസുകളോടെയാണ് മെമ്മറി കാര്‍ഡുകള്‍ വരുന്നത്. ഇത് 2 മുതല്‍ 10 വരെ വ്യത്യാസപ്പെടുന്നു. ഉയര്‍ന്ന സ്പീഡ് ക്ലാസോട് കൂടിയ മെമ്മറി കാര്‍ഡുകള്‍ തിരഞ്ഞെടുക്കുക.

വൈ-ഫൈ കാര്‍ഡുകള്‍

മെമ്മറി കാര്‍ഡുകളിലെ പുതിയ ട്രെന്‍ഡാണ് വൈ-ഫൈ സൗകര്യമുള്ള കാര്‍ഡുകള്‍. അടിക്കടി ഡാറ്റ കൈമാറ്റം ചെയ്യണമെന്നുള്ളവര്‍ ഇത് തിരഞ്ഞെടുക്കുക. ഈ കാര്‍ഡുകള്‍ക്ക് വൈ-ഫൈ കണക്ഷന്‍ ആവശ്യമാണ്. ഇവ ബാറ്ററി ചാര്‍ജ് പെട്ടെന്ന് കുറയാന്‍ ഇടയാക്കും.

Best Mobiles in India

English Summary

Today, almost all the device comes with good internal storage, but still, it supports memory cards. The reason being you never know the amount of storage need by the users. These removable data storage which is also referred as memory cards is often purchased by the user solely on the basis of its storage capacity.