നിങ്ങൾ ഗൂഗിളിൽ ചെയ്യുവാൻ പാടില്ലാത്ത കാര്യങ്ങൾ


നിങ്ങൾക്കാവശ്യമുള്ള വിവരങ്ങൾ നൽകുന്ന ഒരു ഓൺലൈൻ പ്ലാറ്റ്ഫോം മാത്രമാണ് ഗൂഗിൾ. ഗൂഗിളിൽ നിങ്ങൾ തിരയുവാൻ പാടില്ലാത്ത ഏതാനും കുറച്ച് കാര്യങ്ങൾ ഇവിടെ പരിചയപ്പെടാം.

Advertisement

ഓൺലൈൻ ബാങ്കിങ്

ഗൂഗിളിൽ ബാങ്കിങ് സേവനങ്ങൾ തിരയുമ്പോൾ ശ്രദിക്കണം. ഗൂഗിളിൽ ഒരുപാട് ഓൺലൈൻ വ്യാജ ബാങ്കിങ് വെബ്സൈറ്റുകളുണ്ട്. നിങ്ങളുടെ ബാങ്കിന്റെ നെറ്റ് ബാങ്കിങ് വെബ്സൈറ്റിന്റെ ഒഫീഷ്യൽ യുആർഎൽ അറിയില്ലെങ്കിൽ ഒരിക്കലും ഓൺലൈൻ ബാങ്കിങ് വെബ്സൈറ്റ് ഗൂഗിൾ ചെയ്യരുത്. പലപ്പോഴും ബാങ്കിന്റെ പേര് ടൈപ്പ് ചെയ്യുമ്പോൾ തന്നെ ഒരുപാട് സജഷനുകൾ വരും. വ്യാജ വെബ്സൈറ്റുകളിൽ നിങ്ങളുടെ നെറ്റ്ബാങ്കിങ് അക്കൗണ്ടിന്റെ ലോഗ് ഇൻ ഐഡിയോ പാസ്‌വേഡോ നൽകിക്കഴിഞ്ഞാൽ ബാങ്ക് തട്ടിപ്പുകൾക്ക് ഇരയാവാൻ സാധ്യതയുണ്ട്.

Advertisement
കസ്റ്റമർ കെയർ നമ്പറുകൾ

പേയ്മെന്റ് സർവീസുകളുടെ വ്യാജ കസ്റ്റമർ കെയർ നമ്പറുകൾ നൽകിയുള്ള ന്യൂജെൻ തട്ടിപ്പ് വ്യാപകമാണ്. പരാതികൾ റിപ്പോർട്ട് ചെയ്യാനുള്ളതാണെന്ന മട്ടിൽ നൽകിയിരിക്കുന്ന നമ്പറുകൾ വഴിയാണ് തട്ടിപ്പുകൾ കൂടുതൽ നടക്കുന്നത്. അതുകൊണ്ടുതന്നെ ഒരിക്കലും കമ്പനികളുടെയോ സേവനങ്ങളുടെയോ കസ്റ്റമർ കെയർ നമ്പറുകൾ ഗൂഗിളിൽ തിരയരുത് തട്ടിപ്പിന് ഇരയാവും.

ആപ്ലിക്കേഷനുകൾ

മാൽവെയറുകളുടെ സാന്നിധ്യത്തെ തുടർന്ന് ഗൂഗിൾ ചില ആപ്പുകളെ ആപ്പ് സ്റ്റോറിൽ നിന്നും പുരാതാക്കിയത് ഈയിടയ്ക്കാണ്. ആഡ്‌വെയര്‍ കണ്ടെത്തിയതിനെത്തുടർന്ന് ഡോക്യുമെന്റുകള്‍ സ്‌കാന്‍ ചെയ്‌തെടുക്കാന്‍ ഉപയോഗിച്ചിരുന്ന കാം സ്‌കാനര്‍ എന്ന ആപ്പും പ്ലേ സ്റ്റോറില്‍ നിന്നും മുൻപ് ഗൂഗിൾ മാറ്റിയിരുന്നു. ആൻഡ്രോയിഡ് ഫോണാണ് നിങ്ങൾ ഉപയോഗിക്കുന്നതെങ്കിൽ ഗൂഗിൾ പ്ലേ സ്റ്റോറിൽ നിന്ന് മാത്രമേ അപ്ലിക്കേഷനുകൾ ഡൗൺലോഡ് ചെയ്യാവൂ. ഐഫോൺ ഉപയോക്താക്കൾക്ക് ആപ്പ് സ്റ്റോർ ഉപയോഗിക്കാം. ഗൂഗിളിൽ തിരഞ്ഞു ആപ്പുകൾ അല്ലെങ്കിൽ സോഫ്റ്റ് വെയറുകൾ ഇൻസ്റ്റാൾ ചെയ്യുന്നത് നിങ്ങളുടെ ഫോണിന്റെ സുരക്ഷയെത്തന്നെ ബാധിക്കും

മരുന്നുകളും രോഗലക്ഷണങ്ങളും

ഏതെങ്കിലും രോഗലക്ഷണങ്ങള്‍ ഉണ്ടായാല്‍ ഉടന്‍ ഗൂഗിളിനോട് സംശയം ചോദിക്കുകയാണ് ഇപ്പോഴത്തെ രീതി. ചിലര്‍ മരുന്നുകള്‍ പോലും ഗൂഗിളില്‍ സെര്‍ച്ച് ചെയ്‌തു വാങ്ങി കഴിക്കാറുണ്ട്. വൈദ്യശാസ്‌ത്രവുമായി ബന്ധപ്പെട്ട നിരവധി വിവരങ്ങള്‍ അടങ്ങിയ വെബ്സൈറ്റുകളിലെ വിവരങ്ങള്‍ ഗൂഗിള്‍ സെര്‍ച്ചില്‍ വരാറുണ്ട് എന്ന് കരുതി ഇവയെല്ലാം ശാസ്ത്രീയമായതല്ല. ഗൂഗിള്‍ ഡോക്‌ടറുടെ ചികില്‍സ പലപ്പോഴും പൊല്ലാപ്പ് ഉണ്ടാക്കുകയാണ് ചെയ്യാറുള്ളത്.

ആന്റി-വൈറസ് ആപ്പുകൾ

ആന്റി-വൈറസ് ആപ്പുകളും സോഫ്റ്റ് വെയറുകളും ഗൂഗിളിൽ സേർച്ച് ചെയ്യരുത്. ഈ പ്രൊഡക്ടുകൾക്കെല്ലാം ഒരുപാട് വ്യജന്മാരുണ്ട്. പലപ്പോഴും ആളുകൾ ഇതറിയാതെ വൈറസിനെ പ്രതിരോധിക്കാൻ ഈ വ്യാജ ആന്റി വൈറസുകളെ ഇൻസ്റ്റാൾ ചെയ്യും. പിന്നെ അതായിരിക്കും കൂടുതൽ പ്രശ്നങ്ങൾ ഉണ്ടാക്കുന്നത്.

നിക്ഷേപങ്ങളും ഓഹരികളും

ഓൺലൈനായി നിക്ഷേപം നടത്തുന്ന പല വെബ്സൈറ്റുകളുടെയും വ്യാജന്മാർ ഒരുപാടുണ്ട്. ഒഫീഷ്യൽ യുആർഎൽ മാത്രം ഉപയോഗിക്കാനും ഇപ്പോഴും ശ്രദ്ധിക്കണം. ഓഹരികളുടെ വിലയും, അതാത് ദിവസങ്ങളിലെ നിരക്കും തിരയുന്നതിൽ തെറ്റില്ല, പക്ഷേ ഏത് ഓഹരി വാങ്ങണം ഏത് വിൽക്കണം ഏത് ഹോൾഡ് ചെയ്യണം എന്നൊന്നും ഗൂഗിളിന്റെ സഹായത്തോടെ തീരുമാനിക്കരുത്.

ഗവണ്മെന്റ് വെബ്സൈറ്റുകൾ

ബാങ്കിങ് വെബ്സൈറ്റുകൾ പോലെ ഗൂഗിളിലെ ഗവണ്മെന്റ് വെബ്സൈറ്റുകളും വ്യാജന്മാരുടെ പറുദീസയാണ്. മുനിസിപ്പാലിറ്റി ടാക്സ്, ഹോസ്പിറ്റൽ, വാട്ടർ അതോറിറ്റി തുടങ്ങിയ ഗവണ്മെന്റ് വെബ്സൈറ്റുകളാണ് തട്ടിപ്പുകാരുടെ പ്രധാന ലക്ഷ്യം. പല വെബ്സൈറ്റുകളും ഒരേ ലോഗോയിലും കളർ കോമ്പിനേഷനിലും കാണുന്നതുകൊണ്ട് ഒറിജിനലിനെ തിരിച്ചറിയാനും പ്രയാസമാണ്. ഇവയെല്ലാം ഗൂഗിളിൽ സേർച്ച് ചെയ്യുന്നതിന് പകരം നേരിട്ട് ഗവണ്മെന്റ് വെബ്സൈറ്റ് തിരഞ്ഞെടുക്കുന്നതാണ് നല്ലത്.

സോഷ്യൽ മീഡിയ വെബ്സൈറ്റുകൾ

ഫേസ്ബുക്കിലോ ഇൻസ്റ്റാഗ്രാമിലോ ട്വിറ്ററിലോ ലോഗിൻ ചെയ്യുമ്പോൾ നേരിട്ട് നിങ്ങളുടെ സോഷ്യൽ മീഡിയ അക്കൗണ്ടിന്റെ യുആർഎൽ ഉപയോഗിക്കുക. ഗൂഗിളിൽ ഇവ തിരയുമ്പോൾ ഒറിജിനൽ എന്ന് തോന്നിപ്പിക്കുന്ന വ്യാജ വെബ്സൈറ്റുകളിൽ നിങ്ങൾ എത്തിച്ചേരാൻ സാധ്യതയുണ്ട്. വ്യാജമാണെന്ന് അറിയാതെ പലപ്പോഴും യൂസർ അക്കൗണ്ട് ഐഡിയും പാസ്‌വേഡും നൽകി ലോഗ് ഇനും ചെയ്യും. അതോടെ ഡാറ്റ നഷ്ട്ടപ്പെട്ടേക്കാം.

ഷോപ്പിങ്ങും ഓഫറുകളും

ഇ-കോമേഴ്‌സ് വെബ്സൈറ്റുകളിൽ നിന്നാണ് ഇപ്പോൾ മിക്കവാറും ഷോപ്പിംഗ് നടത്തുന്നത്. ഗൂഗിൾ സെർച്ചിൽ ലക്ഷക്കണക്കിന് വ്യാജ ഇ-കോമേഴ്‌സ് വെബ്സൈറ്റുകളാണുള്ളത്. അമ്പത് മുതൽ തൊണ്ണൂറു ശതമാനം വരെ ഓഫർ എന്ന് ടൈറ്റിലിൽ നൽകി പലപ്പോഴും ഈ വ്യാജന്മാർ ഉപയോക്താക്കളെ കബളിപ്പിക്കും. ഇതറിയാതെ മൊബൈൽ നമ്പറും ഇ-മെയിൽ ഐഡിയും നൽകി പലരും ലോഗ് ഇൻ ചെയ്യുകയും സാധനങ്ങൾ ഓർഡർ ചെയ്യുകയും ചെയ്യും. പണം നഷ്‍ടമാകുമ്പോഴാണ് പറ്റിക്കപ്പെട്ടതാണ് എന്ന് മനസിലാവുക. ഓഫർ കോഡുകളും ഗൂഗിളിൽ തിരയരുത്.

കൂപ്പൺ കോഡുകൾ

ഭക്ഷണം ഓർഡർ ചെയ്യുമ്പോഴോ ഹോട്ടൽ റൂം ബുക്ക് ചെയ്യുമ്പോഴോ ലഭ്യമായിട്ടുള്ള എല്ലാ ഓഫറുകളും കൂപ്പൺ കോഡുകളും ഉപയോഗിക്കുന്നവരാണ് ഭൂരിഭാഗവും. നിങ്ങൾക്ക് ഷോപ്പിംഗ് നടത്തുമ്പോഴോ മറ്റോ ലഭിച്ച കൂപ്പൺ കോഡുകൾ ഉപയോഗിക്കുന്നതിൽ തെറ്റില്ല പക്ഷേ, ഗൂഗിളിൽ ഓഫറുകൾക്കും കൂപ്പൺ കോഡുകൾക്കുമായി തിരയരുത്. ഇങ്ങനെ ചെയ്യുമ്പോൾ നിങ്ങൾക്ക് ലഭിക്കുക വ്യാജ കോഡുകളായിരിക്കും. ഈ കോഡുകൾ ലഭിക്കാൻ വിവരങ്ങൾ നൽകുമ്പോൾ നിങ്ങളുടെ ബാങ്ക് അക്കൗണ്ട് വിവരങ്ങൾ വരെ ഈ തട്ടിപ്പുകാർ അടിച്ചുമാറ്റും.

Best Mobiles in India

English Summary

Be careful when searching banking services on Google. There are many online fake banking websites on Google. Never google an online banking website unless you know the official URL of your bank's net banking website. Often, when you type your name in the bank, there will be many queries.