ലോകപ്രശസ്തരായ ഈ വ്യക്‌തികളുടെ വിസിറ്റിങ് കാർഡുകൾ കാണണോ?


ഒരു സംരംഭകനെ സംബന്ധിച്ച് തന്റെ ആദ്യ ബിസിനസ് കാര്‍ഡ് പ്രിന്റ് ചെയ്ത് കയ്യില്‍ കിട്ടുക എന്നത് ആത്മാനുഭൂതി നിറഞ്ഞ നിമിഷമാണ്. ഈ ലേഖനം വായിക്കുന്നവര്‍ക്ക് ഇപ്പോള്‍ ആദ്യമായി നിങ്ങളുടെ കയ്യില്‍ ബിസിനസ് കാര്‍ഡ് കിട്ടിയ നിമിഷം ഓര്‍മ വരുന്നുണ്ടാകും, അല്ലേ?

Advertisement

ആദ്യം കുറേ ഡിസൈനുകള്‍ തളളിക്കളഞ്ഞ ശേഷമാണ് അനുയോജ്യമായ ഒരു ബിസിനസ് കാര്‍ഡ് നിങ്ങള്‍ തിരഞ്ഞെടുക്കുന്നത്. അപേക്ഷ, അനുഭൂതി, ലാളിത്യം, ഉദ്ദേശം അതൊടൊപ്പം ഫോണ്ടുകള്‍ എന്നിവയെല്ലാം കൂട്ടിച്ചേര്‍ത്താണ് ഒരു ബിസിനസ് കാര്‍ഡ് നിര്‍മ്മിക്കുന്നത്.

Advertisement

ഇവിടെ കുറച്ചു പ്രശസ്ഥ വ്യക്തികളും അവരുടെ അത്ഭുതപ്പെടുത്തുന്ന ബിസിനസ് കാര്‍ഡുകളും പരിചയപ്പെടുത്താം.

ബില്‍ ഗേറ്റ്‌സ്: മൈക്രോസോഫ്റ്റ്

വില്ല്യം ഹെന്റി ബില്‍ ഗേറ്റ്‌സ്, 1955 ഒക്ടോബര്‍ 28ന് ജനിച്ചു. അമേരിക്കന്‍ ബിസിനസുകാരന്‍, വ്യവസായി, ജീവകാരി, നിക്ഷേപകന്‍, പ്രോഗ്രാമര്‍ എന്നീ സ്ഥാനങ്ങളാണ് ഇദ്ദേഹത്തിനുളളത്. ലോകത്തിലെ ഏറ്റവും വലിയ പിസി സോഫ്റ്റ്വയര്‍ കമ്പനിയായ മൈക്രോസോഫ്റ്റിന്റെ സഹസ്ഥാപകനാണ് ഇദ്ദേഹം.

സ്റ്റീവ് ജോബ്‌സ്: ആപ്പിള്‍

സ്റ്റീവ് ജോബ്‌സിന്റെ യഥാര്‍ത്ഥ പേരാണ് സ്റ്റീവന്‍ പോള്‍. 1955 ഫെബ്രുവരി 24-നാണ് അദ്ദേഹം ജനിച്ചത്. 2011 ഒക്ടോബര്‍ 5ന് പാന്‍ക്രിയാറ്റിക് ക്യാന്‍സര്‍ വന്നു മരണമടഞ്ഞു. അദ്ദേഹം അമേരിക്കന്‍ ഇന്‍ഫര്‍മേഷന്‍ ടെക്‌നോളജി സംരംഭകനും കണ്ടുപിടിത്തക്കാരനുമായിരുന്നു. കൂടാതെ അദ്ദേഹം ആപ്പിളിന്റെ ഇന്‍കോര്‍പറേറ്റഡ് സഹസ്ഥാപകനും ചീഫ് എക്‌സിക്യൂട്ടീവ് ഓഫീസറുമായിരുന്നു. അദ്ദേഹം നേടിയ മറ്റൊരു കമ്പനിയാണ് പിക്‌സറും നെക്സ്റ്റും.

ലാറി പേജ്: ഗൂഗിള്‍

ഗൂഗിളിനെ കുറിച്ച് അറിയാത്തവര്‍ ആരാണ്. ലോകത്തിലെ ഏറ്റവും വലിയ ഇന്റര്‍നെറ്റ് നെറ്റ്വര്‍ക്കാണ് ഗൂഗിള്‍. ലാറി പേജ് ഗൂഗിളിന്റെ സഹസ്ഥാപകനായിരുന്നു. 1973, മാര്‍ച്ച് 26ന് അദ്ദേഹം ജനിച്ചു. ഗൂഗിളിന്റെ നിലവിലെ സിഇഒ സുന്ദര്‍ പിച്ചായ് ആണ്.

മാര്‍ക്ക് സക്കര്‍ബര്‍ഗ്: ഫേസ്ബുക്ക്

മാര്‍ക്ക് എലിയട്ട് സക്കര്‍ബര്‍ഗ് 1984 മേയ് 14-നാണ് ജനിച്ചത്. അദ്ദേഹം ഒരു അമേരിക്കന്‍ പ്രോഗ്രാമറും ഇന്റര്‍നെറ്റ് സംരഭകനുമാണ്. മാര്‍ക്ക് സക്കര്‍ബര്‍ഗും മറ്റു നാലു പേരും കൂടിച്ചേര്‍ന്നാണ് ഫേസ്ബുക്ക് സ്ഥാപിച്ചത്.

ഇവാന്‍ വില്ല്യംസ്: ട്വിറ്റര്‍

1973, മാര്‍ച്ച് 31-നാണ് ഇവാന്‍ ക്ലര്‍ക്ക് വില്ല്യംസ് ജനിച്ചത്. അദ്ദേഹം ഒരു അമേരിക്കന്‍ കമ്പ്യൂട്ടര്‍ പ്രോഗ്രാമറും ഇന്റര്‍നെറ്റ് സംരംഭകനുമാണ്. പല ഇന്റര്‍നെറ്റ് കമ്പനികളും അദ്ദേഹം സ്ഥാപിച്ചിട്ടുണ്ട്. നേരത്തെ ഇദ്ദേഹം ട്വിറ്ററിന്റെ സിഇഒയും ചെയര്‍മാനുമായിരുന്നു.

വണ്‍പ്ലസ് 6-ന്റെ ചിത്രങ്ങള്‍ പുറത്ത്; SD 845 ഉണ്ടാകുമെന്ന് ഉറപ്പായി

ജെറി യാംങ്: യാഹു

ഗൂഗിള്‍ കഴിഞ്ഞാല്‍ രണ്ടാമത്തെ സര്‍ച്ച് എഞ്ചിനാണ് യാഹു. കാലിഫോര്‍ണിയയിലെ സണ്ണിവലെ ആസ്ഥാനത്ത് പ്രവര്‍ത്തിക്കുന്ന ഒരു അമേരിക്കന്‍ ബഹുരാഷ്ട്ര സാങ്കേതിക സ്ഥാപനമാണ് യാഹു. യാഹു സ്ഥാപകനായ ജെറി യാങ് 1968 നവംബര്‍ 6-ാണ് ജനിച്ചത്. അദ്ദേഹം തായ്വാനിലെ അമേരിക്കന്‍ ഇന്റര്‍നെറ്റ് സംരംഭകനും പ്രോഗ്രാമറുമാണ്.

ചക്ക് ജോണ്‍സ്: വാര്‍ണര്‍ ബ്രോസ്

വാര്‍ണര്‍ ബ്രോസ്.എന്റര്‍ടൈന്‍മെന്റ് ഇന്‍ഗ്. ഇതൊരു അമേരിക്കന്‍ വിനോദ കമ്പനിയാണ്. പ്രമുഖ ഫിലിം സ്റ്റുഡിയോകളില്‍ ഒന്ന്. ടൈം വാന്‍നറിലെ ഒരു വിഭാഗമാണ്. വാര്‍ണര്‍ ബ്രോസ്, ഹാരി പോര്‍ട്ടര്‍ നോവലുകളുടെ അവകാശങ്ങള്‍ ഏറ്റെടുക്കുകയും 2001-ല്‍ ആദ്യ ചിത്രം പുറത്തിറക്കുകയും ചെയ്തു. അത് വളരെ ഹിറ്റായിരുന്നു.

വാള്‍ട്ടര്‍ ഏലിയാസ് ഡിസ്‌നി: വാള്‍ട്ട് ഡിസ്‌നി

വാള്‍ട്ടര്‍ ഏലിയാസ് ഡിസ്‌നി ഒരു അമേരിക്കന്‍ വ്യവസായി, അനിമേഷന്‍, ചലചിത്ര നിര്‍മ്മാതാവ് എന്നീ മേഖലകളില്‍ പ്രശസ്ഥനായ ആളാണ്. വാള്‍ട്ട് ഡിസ്‌നിയും റോയ് ഓയും ചേര്‍ന്ന് 1923 ഒക്ടോബര്‍ 16ന് വാള്‍ട്ട് ഡിസ്‌നി സ്ഥാപിച്ചു.

മൈക്കല്‍ ഡെല്‍: ഡെല്‍

അമേരിക്കന്‍ സ്വകാര്യ ഉടമസ്ഥതയിലുളള ഒരു ബഹുരാഷ്ട്ര കമ്പനിയാണ് ഡെല്‍. ഇവര്‍ കമ്പ്യൂട്ടറിന്റെ അനുബന്ധ ഉത്പന്നങ്ങളും സേവനങ്ങളും വികസിപ്പിക്കുകയും വില്‍ക്കുകയും ചെയ്യുന്നു. കമ്പനിയുടെ സ്ഥാപകനായ മൈക്കല്‍ ഡെല്ലിന്റെ പേരാണ് കമ്പനിക്ക് ഇട്ടിരിക്കുന്നത്. ലോകത്തിലെ ഏറ്റവും വലിയ ടെക്‌നോളജിക്കല്‍ കോര്‍പ്പറേറ്ററുകളില്‍ ഒന്നാണ് ഈ കമ്പനി. 103,300-ല്‍ അധികം ജീവനക്കാന്‍ ഈ കമ്പനിയിലുണ്ട്.

സ്റ്റീവ് വോസ്‌നിയാക്ക്: ആപ്പിളിന്റെ സഹസ്ഥാപകന്‍

1950, ഓഗസ്റ്റ് 11-നാണ് സ്റ്റീവ് വോസ്‌നിയാക്ക് ജനിച്ചത്. 'Woz' എന്നാണ് ഇദ്ദേഹത്തിന്റെ നിക് നയിം. അദ്ദേഹം ഒരു ഇലക്ട്രോണിക് എഞ്ചിനിയറും പ്രോഗ്രാമറും കൂടാതെ ടെക്‌നോളജി സംരംഭകനായ ആപ്പിള്‍ ഇന്‍കോര്‍പ്പറേറ്റഡിന്റെ സഹസ്ഥാപകനുമാണ്.

Best Mobiles in India

English Summary

Today, we are going to take a look at some business cards from the world's most famous people. Business cards have been around for a while now.