സംസാരശേഷി ഇല്ലാത്തവരുടെ ജീവിതം മാറ്റി മറിക്കാനായി ഇതാ ഒരു സാങ്കേതികവിദ്യ


സംസാരശേഷി നഷ്ടപ്പെട്ട ഒട്ടനേകം പേര്‍ ഈ ലോകത്ത് ഉണ്ട്. ചിലര്‍ക്ക് ജന്‍മനാ സംസാരിക്കാന്‍ സാധിക്കില്ല, മറ്റു ചിലര്‍ക്ക് പല സാഹചര്യങ്ങളാല്‍ അവരുടെ നാവിനെ മുറിച്ചു കളയേണ്ടി വന്നേക്കാം, അങ്ങനെയുളള വ്യത്യസ്ഥ സാഹചര്യങ്ങള്‍ ഉണ്ടാകും.

Advertisement

ഇവിടെ ഞങ്ങള്‍ ഇന്ന് പറയാന്‍ പോകുന്നത് 'ജോ മോറിസിനെ' കുറിച്ചാണ്. പലര്‍ക്കും അറിയില്ല അദ്ദേഹം ആരാണന്ന്. അദ്ദേഹം ലണ്ടനിലെ ഒരു 31 വയസ്സുകാരനായ ഫിലിം-മേക്കര്‍ ആണ്. അനേകം സംസാരിച്ചിരിരുന്ന ഇദ്ദേഹത്തിന്റെ നാവ് ഒറ്റ ദിവസം കൊണ്ട് മുറിക്കേണ്ടി വന്നു. ആ അവസ്ഥ നിങ്ങള്‍ ഒന്നു ആലോചിച്ചു നോക്കു.

Advertisement

ജോ മോറിസിന്റെ ജീവിത കഥ ഇങ്ങനെയായിരിന്നു,

അദ്ദേഹത്തിന്റെ നാവില്‍ എന്തായിരിരുന്നു?

ഒരിക്കല്‍ അദ്ദേഹം അദ്ദേഹത്തിന്റെ നാവില്‍ ഒരു പാട് അല്ലെങ്കെലില്‍ അടയാളം കണ്ടിത്തെയിരുന്നു. ആദ്യം അത് കാര്യമായി എടുത്തില്ല. എന്നാല്‍ ദിവസങ്ങള്‍ കഴിഞ്ഞിട്ടും ആ മറുക് അതു പോലെ തന്നെ ഉണ്ടായിരുന്നു.

പല സംശയങ്ങളും മനസ്സില്‍ വച്ച് അദ്ദേഹം ഗൂഗിളില്‍ തിരയാന്‍ തുടങ്ങി. യഥാര്‍ത്ഥത്തില്‍ ഇത് എന്താകും. നാവ് മുറിക്കേണ്ടി വരുമോ? അങ്ങനെ പല രീതിയില്‍ ജോ മോറിസ് ചിന്തിച്ചു.

ക്യാന്‍സര്‍ ആണോ?

അദ്ദേഹത്തിന്റെ സംശയങ്ങള്‍ സത്യമായി, നാവിലെ മുറിവ് ഉണങ്ങിയില്ലെങ്കില്‍ നാവ് മുറിക്കേണ്ടി വരുമോ? ഓറല്‍ ക്യാന്‍സറിനെ കുറിച്ച് മെഡിക്കല്‍ വിവരങ്ങള്‍ നല്‍കുന്ന പേജികള്‍ അദ്ദേഹം വായിച്ചു മനസ്സിലാക്കി. പേജുകള്‍ വായിച്ച ശേഷം അദ്ദേഹം ഡോക്ടറിനെ വിളിക്കാന്‍ തീരുമാനിച്ചു.

ഇത് ഒന്നുമില്ലന്ന് ഡോക്ടര്‍ ഉറപ്പു നല്‍കി. കാരണം ജോ പുക വലിക്കില്ല, 31 വയസ്സേ ആയിട്ടുളളൂ. എന്നിരുന്നാലും ഈ കേസില്‍ ഒരു സ്‌പെഷ്യലിസ്റ്റിനെ കാണുക, എന്ന് ഡോക്ടര്‍ നിര്‍ദ്ദേശിച്ചു. അങ്ങനെ ജോയ് ബയോപ്‌സിക്കു വിധേയനായി.

അര്‍ബുദ കോശങ്ങള്‍ക്ക് ബയോപ്‌സി ഫലങ്ങള്‍ വന്നപ്പോള്‍ ഇത് പോസിറ്റീവ് ആയിരുന്നു. ലാബില്‍ തെറ്റ് വന്നിട്ടുണ്ടാകാം എന്നു കരുതി വീണ്ടും കോശങ്ങള്‍ ബയോപ്‌സിക്കായി അയച്ചു. ഇപ്പോള്‍ ജോ ബ്രിട്ടണിലെ ഒരു മികച്ച ഓറല്‍ ക്യാന്‍സര്‍ വിഭഗത്തിലാണ്.

അദ്ദേഹത്തിന്റെ സര്‍ജ്ജറിക്കു മുന്‍പ്

അര്‍ബുദരോഗ ചികിത്സാവിദഗ്ദര്‍ അദ്ദേഹത്തോടു പറഞ്ഞു, നാവിന്റെ ചെറിയ ഭാഗത്ത് ഇത് സംഭവിച്ചാലും ഇത് അകത്തേക്കു വളരുന്നു എന്നാണ്. MRI സ്‌കാനിംഗിലൂടെ ഇത് അദ്ദേഹത്തിന് വിശദീകരിക്കുകയും ചെയ്തു.

അങ്ങനെ അദ്ദേഹം ശസ്ത്രക്രീയക്കു വിധേയനായി. 'നിങ്ങളുടെ നാവിന്റെ മൂന്നില്‍ രണ്ടു ഭാഗം നഷ്ടപ്പെടും' എന്നും ഡോക്ടര്‍ പറഞ്ഞു കൂടാതെ ഇത് നിങ്ങള്‍ ഭക്ഷണം കഴിക്കുന്ന കഴിവിനേയും സംസാരശേഷിയോയും ഗുരുതരമായി ബാധിക്കുമെന്നും പറഞ്ഞു. അദ്ദേഹത്തിന്റെ വ്യക്തിത്വത്തിന്റെ ഒരു വലിയ ഭാഗം നഷ്ടപ്പെടാന്‍ പോവുകയാണ് എന്ന് ചിന്തിച്ച് ശോകാകുലനായി.

സര്‍ജ്ജറിക്കു മുന്‍പായി ജോയിയുടെ പ്രസംഗം നടക്കാന്‍ പോകുന്നു, അതില്‍ അദ്ദേഹം പതറുകയായിരുന്നു.'എന്നന്നേക്കുമായി ഈ ശബ്ദം നഷ്ടപ്പെടുകയാണല്ലോ എന്ന് അദ്ദേഹം മനസ്സിന്‍ ഓര്‍ത്തു'. വരും ദിവസങ്ങളെ കുറിച്ച് അദ്ദേഹം ഓര്‍ത്തു എങ്കിലും, സ്വയം മനസ്സിനു ശക്തി നല്‍കാനും തീരുമാനിച്ചു. എന്നാല്‍ സര്‍ജ്ജറിക്കു മുന്‍പായി ഒരു സന്തോഷ വാര്‍ത്ത് ജോയിനെ തേടി എത്തി.

വോക്കല്‍ ഐഡി

സര്‍ജ്ജറിക്കു മുന്‍പായി ജോയിയെ തേടി എത്തിയ സന്തോഷ വാര്‍ത്ത ഇതായിരുന്നു. അതായത് ' വോക്കല്‍ ഐഡി' എന്ന ഒരു സാങ്കേതിക വിദ്യയുമായാണ് അദ്ദേഹത്തിന്റെ സുഹൃത്ത് എത്തിയത്. ഇത് ഇഷ്ടാനുസൃത ഡിജിറ്റല്‍ ശബ്ദങ്ങള്‍ സൃഷ്ടിക്കുന്നു.

ഇന്ന് ജോയിയുടെ പ്രസംഗം കമ്പനി റെക്കോര്‍ഡ് ചെയ്യുകയും വോക്കല്‍ ഐഡി എന്ന സാങ്കേതിക വിദ്യയിലൂടെ എന്നന്നേക്കുമായി അത് ഉപയോഗിക്കുയും ചെയ്യുന്നു.

വോക്കല്‍ ഐഡിയുടെ പ്രവര്‍ത്തനം എങ്ങനെ?

ഞങ്ങളുടെ മുന്നേറ്റ സാങ്കേതികവിദ്യ ഉപയോഗിച്ച് സെക്കന്‍ഡുകള്‍ക്കുളളില്‍ തന്നെ നിങ്ങളുടെ ശബ്ദത്തിന് അനുയോജ്യമായ രീതിയില്‍ ഡിജിറ്റല്‍ ശബ്ദമുണ്ടാക്കാം. ഈ സാമ്പിള്‍ ഹ്യൂമന്‍ വോയിസ് ബാങ്ക് ഡാറ്റബേസിലുളള പ്രായം, ലിംഗം, സാംസ്‌കാരിക പശ്ചാത്തലം എന്നിവയുമയി താരതമ്യം ചെയ്യും.

ഞങ്ങളുടെ അല്‍ഗോരിതം നിങ്ങളുടെ വോയിസ് സാമ്പിളുമായി കൂട്ടിച്ചേര്‍ത്ത് പൊരുത്തമുളള സ്പീക്കറില്‍ നിന്നും മണിക്കൂറുകള്‍ റെക്കോര്‍ഡ് ചെയ്ത ശേഷം 'BeSpoke' വോയിസ് സൃഷ്ടിക്കും. ഇത് വ്യക്തമായി മനസ്സിലാക്കാന്‍ സാധിക്കുന്ന ഒരു ഡിജിറ്റല്‍ വോയിസ് ആയിരിക്കും ലഭിക്കുന്നു.

വിള നാശം ഒഴിവാക്കാന്‍ പുതിയ സാങ്കേതിക വിദ്യയുമായി

Best Mobiles in India

English Summary

Human Voicebank database to find a voice match who is similar in age, gender and cultural background. Our algorithms then combine your voice sample with several hours of recording from the matched speaker to create your BeSpoke voice. The result is a digital voice that is understandable and conveys your unique vocal identity.