ഷവോമിയുടെ വില കുറഞ്ഞ എച്ച്ഡി ടിവികള്‍ എത്തുന്നു


ഷവോമി ഏറ്റവും അടുത്തിടെ ഇന്ത്യന്‍ വിപണിയിലവതരിപ്പിച്ച 55 ഇഞ്ച് മീ ടിവി 4ന്റെ വില 39,999 രൂപയാണ്. എന്നാല്‍ ഇപ്പോള്‍ കുറഞ്ഞ വിലയ്ക്ക് ചെറിയ വേരിയന്റുകളുമായി ഉപകരണങ്ങള്‍ ഇനിയും വിപണിയിലിറക്കാന്‍ ലക്ഷ്യമിടുകയാണ്.

Advertisement

റിപ്പോള്‍ട്ടുകള്‍ പ്രകാരം 32 ഇഞ്ച് വേരിയന്റിന് 12,999 രൂപയും 43 ഇഞ്ച് വേരിയന്റിന് 21,999 രൂപയുമാണ് പറയുന്നത്. ആന്‍ഡ്രോയിഡ് സെന്‍ഡ്രലിന്റെ റിപ്പോര്‍ട്ട് പ്രകാരം മാര്‍ച്ച് 7ന് ലോഞ്ച് തീയതി എന്നും പറയപ്പെടുന്നു. ഇവയെ കുറിച്ചുളള കൂടുതല്‍ വിശേഷങ്ങളിലേക്ക് കടക്കാം.

Advertisement

നമുക്ക് എന്തു പ്രതീക്ഷിക്കാം?

സവിശേഷതയെ കുറിച്ചു പറയുകയാണെങ്കില്‍ 32 ഇഞ്ച് വേരിയന്റിന് 1366X768 എച്ച്ഡി പാലാണ് നല്‍കിയിരിക്കുന്നത്. 1.5GHz ക്വാഡ്‌കോര്‍ അംലോജിക് T92 ചിപ്‌സെറ്റ്, 1ജിബി റാം, 4ജിബി ഇന്റേര്‍ണല്‍ സ്‌റ്റോറേജ് എന്നിവയും ഇതില്‍ ഉള്‍പ്പെടുന്നു.

എന്നാല്‍ 42 ഇഞ്ച് വേരിയന്റിന് 1920X1080 ഫുള്‍ എച്ച്ഡി റിസൊല്യൂഷന്‍, 2ജിബി റാം, 8ജിബി ഇന്റേര്‍ണല്‍ സ്‌റ്റോറേജ് എന്നിവയാണ് പറഞ്ഞിരിക്കുന്നത്.

ഷവോമിയുടെ ഏറ്റവും മികച്ചത്

റെഡ്മി നോട്ട് 5, റെഡ്മി നോട്ട് 5 പ്രോ എന്നീ സ്മാര്‍ട്ട്‌ഫോണുകള്‍ക്കൊപ്പമാണ് ഷവോമിയുടെ 55 ഇഞ്ച് ടിവിയും അവതരിപ്പിച്ചത്. ലോകത്തിലെ ഏറ്റവും കട്ടികുറഞ്ഞ ടിവിയായാണ് ഷവോമിയുടെ മീ എല്‍ഇടി ടിവിയെ വിശേഷിപ്പിക്കുന്നത്.

33,999 രൂപയാണ് ഈ ടിവിയുടെ വില. 4.9 അള്‍ട്രാ-തിന്‍ പ്രാഫൈലാണ് ഈ ടിവി വഹിക്കുന്നത്. ഐഫോണ്‍ 7 നേക്കാളും 30% കട്ടി കുറവാണ് ഈ ടിവിക്ക്.

എയര്‍ടെല്ലിന്റെ 995 രൂപ പ്ലാനും ജിയോയുടെ 999 രൂപ പ്ലാനും നേര്‍ക്കു നേര്‍!

Aadhaar നമ്പർ ബാങ്ക് അക്കൗണ്ടുമായി എങ്ങനെ ബന്ധിപ്പിക്കാം ?
ഓപ്പറേറ്റിങ്ങ് സിസ്റ്റവും പാച്ച്‌വാളും

ആന്‍ഡ്രോയിഡ് ടിവി ഒഎസിലാണ് ഷവോമിയുടെ 55 ഇഞ്ച് ടിവി റണ്‍ ചെയ്യുന്നത്, കൂടാതെ കമ്പനിയുടെ സ്വന്തം പാച്ച്‌വാളുമാണ് ഇതില്‍ ഉപയോഗിച്ചിരിക്കുന്നത്. ഈ സോഫ്റ്റ്വയര്‍ ആഴമേറിയ പഠന സാങ്കേതികവിദ്യ ഉപയോഗിച്ച് വരുന്നു, ഇത് ഉപയോക്താവിന്റെ താത്പര്യങ്ങളെ കുറിച്ച് മനസ്സിലാക്കുകയും ഹോം സ്‌ക്രീനില്‍ പ്രസക്തമായ ഉളളടക്കം ശുപാര്‍ശ ചെയ്യുകയും ചെയ്യുന്നു.

സ്മാര്‍ട്ട് ടിവിയില്‍ വേണ്ട പാച്ച്‌വാള്‍ UI ആപ്‌സ് പ്ലേസ്‌റ്റോറില്‍ ഉണ്ട്. ഗൂഗിള്‍ പ്ലേ മൂവി സബ്‌സ്‌ക്രിപ്ഷനില്‍ നിന്നും വീഡിയോ കണ്ടന്റ് ആക്‌സസ് ചെയ്യാനാകും.

Best Mobiles in India

English Summary

Xiaomi recently teased cheaper variants of its recently Mi TV 4. Now new report claims that the 32-inch variant could be priced as low as Rs 12,999, while the 43-inch variant could hold a price tag of Rs 21,999. Also, the launch date is said to be March 7 in India.