ഹോണര്‍ 7X വിപണിയില്‍: അപ്‌ഡ്രേഡ് ചെയ്ത പ്രോസസര്‍ എങ്ങനെ?


ഹുവായിയുടെ സബ്-ബ്രാന്‍ഡ് ഹോണര്‍ തങ്ങളുടെ പുതിയ ഫോണ്‍ വിപണിയില്‍ ഇറക്കി. കഴിഞ്ഞ വര്‍ഷം വിപണിയില്‍ ഇറങ്ങിയ ഹോണര്‍ 6Xന്റെ പിന്‍ഗാമിയാണ് ഹോണര്‍ 7X.

Advertisement

ടെലിഗ്രാമിലെ പുതിയ അപ്‌ഡേറ്റുകള്‍ നിങ്ങളെ എങ്ങനെ സഹായിക്കുന്നു?

പല അപ്‌ഗ്രേഡുമായാണ് ഹോണര്‍ 7X എത്തിയിരിക്കുന്നത്. അതായത് പുതിയ ഹോണര്‍ സ്മാര്‍ട്ട്‌ഫോണിന് വലിയ 18:9 ഡിസ്‌പ്ലേ, മികച്ച പ്രോസസര്‍, അപ്‌ഗ്രേഡ് ക്യാമറ എന്നിവയാണ്. കൂടാതെ മൂന്നു വേരിയന്റിലാണ് ഹോണര്‍ 7X എത്തുന്നത്, അതായത് അറോറ ബ്ലൂ, ഗോള്‍ഡ്, ബ്ലാക്ക് എന്നിങ്ങനെ. ഒക്ടോബര്‍ 17ന് ഈ ഫോണ്‍ ചൈനയില്‍ വില്‍പന ആരംഭിക്കും.

Advertisement

ഡ്യുവല്‍ സെല്‍ഫി ക്യാമറയോട് കൂടിയ ഒപ്പോ എഫ്5 ഓക്ടോബര്‍ 26 ന്

ഹോണര്‍ 7X ന്റെ 32ജിബി വേരിയന്റിന് 12,849 രൂപ, 64ജിബി വേരിയന്റിന് 16,806 രൂപ, 128ജിബി വേരിയന്റിന് 12,883 രൂപ എന്നിങ്ങനെയാണ്.

ഹുവായി 7X ഫോണിന്റെ അപ്‌ഡ്രേഡുകള്‍ നോക്കാം

സവിശേഷതകള്‍

ഈ സ്മാര്‍ട്ട്‌ഫോണ്‍ എത്തിയിരിക്കുന്നത് 5.93 ഇഞ്ച് ഡിസ്‌പ്ലേയോടു കൂടിയാണ്, 1080X2160 പിക്‌സല്‍ റസൊല്യൂഷനും. കര്‍വ്ഡ് ഡിസ്‌പ്ലേയുടെ സ്‌ക്രീന്‍ റേഷ്യോ 18: 9 ആണ്. ഈ ഫോണിന് കുറഞ്ഞ ബിസലുകളും മെറ്റല്‍ യൂണി ബോഡി ഡിസൈനുമാണ്. ഹോണര്‍ Xന് ഒക്ടാകോര്‍ ഹിസിലികോണ്‍ കിരിന്‍ 659 SoC ഉള്‍പ്പെടുത്തിയിരിക്കുന്നു.

ഹാന്‍സെറ്റിന് 4ജിബി റാം അതും മൂന്നു സ്റ്റോറേജ് വേരിയന്റില്‍ എത്തുന്നു. കൂടാതെ 256ജിബി മൈക്രോ എസ്ഡി കാര്‍ഡ് ഉപയോഗിച്ച് എക്‌സ്പാന്‍ഡ് ചെയ്യാം.

 

ക്യാമറ/ ബാറ്ററി/ സോഫ്റ്റ്‌വയര്‍

ഡ്യുവല്‍ റിയര്‍ ക്യാമറയാണ് ഈ സ്മാര്‍ട്ട്‌ഫോണില്‍ ഉള്‍പ്പെടുത്തിയിരിക്കുന്നത്. അതില്‍ 16എംപി സെന്‍സറും 2എംപി സെന്‍സറുമാണ്. മുന്‍ ക്യാമറ 8എംപിയുമാണ്. 3340എംഎഎച്ച് ബാറ്ററി ഉള്‍പ്പെടുത്തിയ ഹോണര്‍ 7X റണ്‍ ചെയ്യുന്നത് EMUI 5.1 ആന്‍ഡ്രോയിഡ് 7.0 ന്യുഗട്ട് ആണ്.

റീച്ചാര്‍ജ്ജ് പാക്കില്‍ 100% ക്യാഷ്ബാക്ക് ഓഫറുമായി റിലയന്‍സ് ജിയോ!

മറ്റു സവിശേഷതകള്‍

ഹോണര്‍ 7Xന്റെ പിന്നിലായാണ് ഫിങ്കര്‍പ്രിന്റ് സ്‌കാനര്‍ നല്‍കിയിരിക്കുന്നത്. ഡ്യുവല്‍ നാനോ സിം ഹോണര്‍ 7Xന് 4ജി എല്‍റ്റിഇ വോള്‍ട്ട്, വൈഫൈ, ബ്ലൂട്ടൂത്ത് 4.1 LE, ജിപിഎസ് എന്നീ കണക്ടിവിറ്റികളും ഉണ്ട്.

Best Mobiles in India

English Summary

Huawei has launched Honor 7X, the successor to last year's Honor 6X.