ഓണര്‍ വ്യൂ 10 റിവ്യൂ: മുപ്പതിനായിരത്തില്‍ താഴെ വിലയ്ക്ക് മികച്ച ഫോണ്‍


നാല്‍പ്പതിനായിരം രൂപയില്‍ താഴെ വിലയുള്ള ഫോണുകളില്‍ ഇന്ത്യന്‍ വിപണി ഭരിക്കുന്നത് വണ്‍പ്ലസ് ആണ്. അടുത്തിടെ പുറത്തിറങ്ങിയ 32999 രൂപ വിലയുള്ള വണ്‍പ്ലസ് 5T സ്മാര്‍ട്ട്‌ഫോണ്‍ പ്രേമികളുടെ മനസ്സില്‍ അനായാസം ഇടംനേടുകയും മികച്ച ഹാര്‍ഡ്‌വെയറും ഒന്നാംനിര പ്രകടനവുമായി അവരുടെ പ്രിയപ്പെട്ട ഫോണ്‍ ആയിമാറുകയും ചെയ്തു.

Advertisement

Rating:
4.0/5

വണ്‍പ്ലസിനോട് മത്സരിക്കാന്‍ ഷവോമി രംഗത്തിറങ്ങിയെങ്കിലും പരാജയം സമ്മതിക്കേണ്ടിവന്നു. ഓണറിന് വണ്‍പ്ലസിനെ മലര്‍ത്തിയടിക്കാന്‍ ആകുമോ?

Advertisement

ഗുണങ്ങള്‍

ആകര്‍ഷകമായ പ്രീമിയം രൂപകല്‍പ്പന, മികച്ച ബാറ്ററി, മികച്ച ക്യാമറ, വേഗതയേറിയ എഐ ചിപ്‌സെറ്റ്, പണത്തിനൊത്ത മൂല്യം

ദോഷങ്ങള്‍

വ്യക്തത കുറഞ്ഞ LCD സ്‌ക്രീന്‍, ഫോണ്‍ കൈയില്‍ നിന്ന് വഴുതി പോകുന്നു, ആശയക്കുഴപ്പമുണ്ടാക്കുന്ന EMUI 8.0

സവിശേഷതകളുടെ പൂര്‍ണ്ണരൂപം

വണ്‍പ്ലസിനോട് കിടപിടിക്കാവുന്ന ഫോണുകള്‍ വിപണിയിലെത്തിച്ചതിന്റെ ഖ്യാതി അവകാശപ്പെടാവുന്ന കമ്പനിയാണ് ഹുവായി. കഴിഞ്ഞ രണ്ട് വര്‍ഷത്തിനിടെ വണ്‍പ്ലസിനെക്കാള്‍ വില കുറഞ്ഞ നിരവധി മികച്ച സ്മാര്‍ട്ട്‌ഫോണുകള്‍ ഹുവായി പുറത്തിറക്കിയിട്ടുണ്ട്. ഇവയില്‍ ചിലത് വണ്‍പ്ലസിനെക്കാള്‍ ഒരുപടി മുന്നിലുമായിരുന്നു. 2017 ഡിസംബറില്‍ ലണ്ടനില്‍ നടന്ന ഗ്ലോബല്‍ ലോഞ്ചിലാണ് ഓണര്‍ വ്യൂ 10 ആദ്യമായി പ്രദര്‍ശിപ്പിക്കപ്പെട്ടത്.

നിങ്ങളുടെ ആദ്യ എഐ ഫോണ്‍ എന്ന വിശേഷണത്തോടെ പുറത്തിറക്കിയിരിക്കുന്ന ഓണര്‍ വ്യൂ 10-ല്‍ ഉപയോഗിച്ചിരിക്കുന്ന ഹുവായി തന്നെ വികസിപ്പിച്ചെടുത്ത കിരിന്‍ 970 എഐ ചിപ്‌സെറ്റാണ്. ഇത് മികച്ച അനുഭവം ഉപയോക്താക്കള്‍ക്ക് പ്രദാനം ചെയ്യും. 29999 രൂപയാണ് ഫോണിന്റെ ഇന്ത്യയിലെ വില. വണ്‍പ്ലസ് 5T-യ്ക്ക് കടുത്ത വെല്ലുവിളി ഉയര്‍ത്താന്‍ ഓണര്‍ വ്യൂ 10-ന് കഴിയും.

എഐ സവിശേഷതയുള്ള ഫോണ്‍ അല്ല വണ്‍പ്ലസ്. അതുകൊണ്ട് തന്നെ എല്ലാം തികഞ്ഞ ഒരു ആധുനിക സ്മാര്‍ട്ട്‌ഫോണ്‍ എന്ന നിലയില്‍ ഓണര്‍ വ്യൂ 10-നെ കാണാവുന്നതാണ്. ഇരട്ടക്യാമറ, 18:9 ആസ്‌പെക്ട് അനുപാതത്തോട് കൂടിയ ഡിസ്‌പ്ലേ, ആവശ്യത്തിനുള്ള RAM, ആകര്‍ഷകമായ ലോഹ ബോഡി എന്നിവയും ഫോണിനെ ആകര്‍ഷകമാക്കുന്നു. ഇതൊക്കെയാണെങ്കിലും വിലയ്‌ക്കൊത്ത മൂല്യം ഫോണ്‍ നല്‍കുന്നുണ്ടോ? നോക്കാം.

കിരിന്‍ 970 എഐ ചിപ്‌സെറ്റ്

ഓണര്‍ വ്യൂ 10-ന് വാര്‍ത്തകളില്‍ ഇടംനേടിക്കൊടുത്തത് കിരിന്‍ 970 എഐ സിപിയുവാണ്. ഹുവായിയുടെ ആദ്യ മൊബൈല്‍ എഐ ചിപ്‌സെറ്റായ കിരിന്‍ 970-ന്റെ പ്രധാന സവിശേഷത ന്യൂറല്‍ പ്രോസസ്സിംഗ് യൂണിറ്റ് ആണ്.

ഫോട്ടോഗ്രാഫി, മീഡിയ പ്ലേബാക്ക്, ഗെയിമിംഗ് എന്നിങ്ങനെ നിങ്ങള്‍ ഫോണില്‍ ചെയ്യുന്ന എല്ലാ കാര്യങ്ങളും മികച്ച അനുഭവമാക്കി മാറ്റാന്‍ ന്യൂറല്‍ പ്രോസസ്സിംഗ് യൂണിറ്റ് (എന്‍പിയു) സഹായിക്കും. കിരിന്‍ 970ന്റെ ഒരു ചതുരശ്ര സെന്റീമീറ്ററില്‍ 5.5 ബില്യണ്‍ ട്രാന്‍സിസ്റ്ററുകളാണ് ഉള്ളത്. അതിന്റെ ഗുണം ഫോണിന്റെ പ്രവര്‍ത്തനത്തില്‍ ദൃശ്യമാണ്.

ഏകദേശം നമ്മുടെ തള്ളവിരലിന്റെ വലുപ്പം വരുന്ന ചിപ്‌സെറ്റിനൊപ്പം ഒക്ടാകോര്‍ സിപിയു, 12 കോര്‍ Mali ജിപിയു, ഇരട്ട ഐഎസ്പി എന്നിവയുമുണ്ട്. എഐയുമായി ബന്ധപ്പെട്ട പ്രവര്‍ത്തനങ്ങള്‍ക്ക് വേണ്ടി മാത്രം ന്യൂറല്‍ പ്രോസസ്സിംഗ് യൂണിറ്റ് ഉള്‍പ്പെടുത്തിയതാണ് ഈ ഫോണിന്റെ ഏറ്റവും വലിയ സവിശേഷത. എന്‍പിയു ഓണര്‍ വ്യൂ 10-ന്റെ പ്രകടനത്തില്‍ എന്ത് വ്യത്യാസമാണ് ഉണ്ടാക്കുന്നത്? തുടര്‍ന്ന് വായിക്കൂ.

മിന്നല്‍ വേഗം

2018-ല്‍ ഒരു സ്മാര്‍ട്ട്‌ഫോണിന് ഉണ്ടാകേണ്ട വേഗയുള്ള ഫോണ്‍ തന്നെയാണ് ഓണര്‍ വ്യൂ 10. ആപ്പ് ലോഡിംഗ്, UI നാവിഗേഷന്‍, വെബ് പേജ് ലോഡിംഗ്, കോളിംഗ് അടക്കമുള്ള ഫോണിന്റെ ഒരു പ്രവര്‍ത്തനത്തിലും ഇഴച്ചില്‍ അനുഭവപ്പെടുകയില്ല. ഉയര്‍ന്ന റാം, ഒക്ടാകോര്‍ സിപിയു എന്നിവ മികച്ച പ്രകടനം ഉറപ്പാക്കുന്നു.

ദൈനംദിന ആവശ്യങ്ങള്‍ക്ക് ഫോണ്‍ ഉപയോഗിക്കുമ്പോഴാണ് എന്‍പിയു ഫോണിന് നല്‍കുന്ന കരുത്ത് നമുക്ക് മനസ്സിലാവുക. ആപ്പുകളുടെ വേഗത മാത്രമല്ല ഡൗണ്‍ലോഡ് സ്പീഡും വര്‍ദ്ധിക്കുന്നു. എന്‍പിയു ഇല്ലാത്ത ഫോണുകളുടെ 300 ശതമാനം വേഗത വ്യൂ 10-ന് ഉണ്ടെന്ന് കമ്പനി അവകാശപ്പെടുന്നത് വെറുതെയല്ല.

ഈ വിലയുള്ള മറ്റ് സ്മാര്‍ട്ട്‌ഫോണുകളുമായി താരതമ്യം ചെയ്താല്‍ ഓണര്‍ വ്യൂ 10-ന് പ്രവര്‍ത്തന വേഗം കൂടുതലാണ്. എല്ലായ്‌പ്പോഴും ഈ വേഗവ്യത്യാസം തിരിച്ചറിയാന്‍ കഴിയില്ലെങ്കിലും ചില സാഹചര്യങ്ങളില്‍ ഇത് പ്രകടമാണ്. ഇക്കാര്യത്തില്‍ സമാനമായ മറ്റ് സ്മാര്‍ട്ട്‌ഫോണുകളെക്കാള്‍ ഒരുപടി മുന്നിലാണ് വ്യൂ 10.

ഓണര്‍ വ്യൂ 10 Vs മറ്റ് സ്മാര്‍ട്ട്‌ഫോണുകള്‍

ഓണര്‍ വ്യൂ 10-നും മറ്റ് സമാനമായ സ്മാര്‍ട്ട്‌ഫോണുകളും തമ്മിലുള്ള പ്രധാന വ്യത്യാസം കിരിന്‍ 970 എഐ സിപിയും സ്‌നാപ്ഡ്രാഗണ്‍ 853 സിപിയും ആണ്. വണ്‍പ്ലസ് 5T, LG V30+, ഗൂഗിള്‍ പിക്‌സെല്‍ 2XL എന്നീ ഫോണുകളുമായാണ് ഓണര്‍ വ്യൂ 10ന് താരതമ്യം ചെയ്തത്. വ്യൂ 10-നെക്കാള്‍ വില കൂടിയ ഫോണുകളാണ് മറ്റുളളവയെല്ലാം.

ആപ്പുകളുടെ പ്രവര്‍ത്തനത്തില്‍ ഇവ തമ്മില്‍ കാര്യമായ വ്യത്യാസങ്ങളില്ല. എന്നാല്‍ മെമ്മറി മാനേജ്‌മെന്റില്‍ വണ്‍പ്ലസ് 5T തന്നെയാണ് കേമന്‍. ഞാന്‍ 2GB റാം കൂടുതലുള്ള മോഡലാണ് ഉപയോഗിച്ചത്, അതിന്റെ വ്യത്യാസവുമാകാം. പ്രിസ്മ പോലുള്ള ചില ആപ്പുകള്‍ക്ക് വ്യൂ 10-ല്‍ കുറച്ച് വേഗത കൂടുതലാണ്.

ഫോട്ടോകള്‍ എഡിറ്റ് ചെയ്യുമ്പോഴും ഓണര്‍ വ്യൂ 10 മറ്റുള്ളവയെ കടത്തിവെട്ടുന്നു. നാല് ഫോണുകളിലും ഒരു ഫോട്ടോയില്‍ സമാനമായ ഫില്‍റ്ററുകള്‍ പ്രയോഗിച്ചായിരുന്നു പരീക്ഷണം. 10 തവണ ചെയ്തതില്‍ 7 പ്രാവശ്യവും ഓണര്‍ വ്യൂ വിജയിച്ചു.

ഗെയിം കളിക്കാം

ഗെയിമുകളുടെ കാര്യത്തില്‍ വണ്‍പ്ലസ് ആണ് മുന്നില്‍. എന്നാല്‍ ഗെയിം ലോഡായി കഴിഞ്ഞാല്‍ ഫോണുകളുടെ പ്രകടനത്തില്‍ വ്യത്യാസമില്ല. ഓണര്‍ വ്യൂ 10-ല്‍ ഫ്രെയിം ഡ്രോപ് പോലുള്ള പ്രശ്‌നങ്ങളൊന്നും അനുഭവപ്പെടുന്നില്ല. തടസ്സമില്ലാതെ ഗെയിം കളിക്കുന്നതിനായി അണ്‍ ഇന്ററപ്റ്റഡ് ഗെയിമിംഗ് മോഡ് വ്യൂ 10-ല്‍ ഉണ്ട്.

ഇത് തിരഞ്ഞെടത്ത് കഴിഞ്ഞാല്‍ കോള്‍ വരുമ്പോഴും ബാറ്ററി ചാര്‍ജ് തീരെ കുറയുമ്പോഴും മാത്രമേ സ്‌ക്രീനില്‍ അറിയിപ്പുകള്‍ പ്രത്യക്ഷപ്പെടൂ. ഈ മോഡില്‍ ഗെയിമിംഗ് അനുഭവം മികച്ചതാണെങ്കിലും ബാറ്ററി ചാര്‍ജ് പെട്ടെന്ന് കുറയും. അതുകൊണ്ട് സ്മാര്‍ട്ട് മോഡ് തന്നെയാണ് ഉചിതം.

ചുരുക്കത്തില്‍ ഓണര്‍ വ്യൂ 10 ഒരു സ്മാര്‍ട്ട് പെര്‍ഫോര്‍മര്‍ തന്നെയാണ്. നമ്മുടെ വിവരങ്ങള്‍ ഫോണില്‍ തന്നെ സൂക്ഷിക്കുന്നതിനാല്‍ മറ്റ് ആന്‍ഡ്രോയ്ഡ് ഫോണുകളെക്കാള്‍ സുരക്ഷിതമാണ് വ്യൂ 10 എന്ന് കമ്പനി അവകാശപ്പെടുന്നു.

സിഇഎസ് 2018: മോട്ടോറോള പുതിയ ഹെല്‍ത്ത് & കീബോര്‍ഡ് മോട്ടോ മോഡുകള്‍ പ്രദര്‍ശിപ്പിച്ചു

ക്യാമറയും എഐയും

എന്‍പിയു ആണ് ഓണര്‍ വ്യൂ 10-ലെ ഡ്യുവല്‍ ക്യാമറകളെയും വ്യത്യസ്തമാക്കുന്നത്. കിരിന്‍ 970 ചിപ്‌സെറ്റിന് മിനിറ്റില്‍ 2000 ചിത്രങ്ങള്‍ പ്രോസസ്സ് ചെയ്യാന്‍ കഴിയും. മറ്റ് ഫോണുകളുമായി താരമത്യം ചെയ്യുമ്പോള്‍ ഇത് വളരെ കൂടുതലാണ്. വസ്തുക്കള്‍ പെട്ടെന്ന് തിരിച്ചറിയാനും വേഗത്തില്‍ ഫോട്ടോകള്‍ എടുക്കാനും എന്‍പിയു വ്യൂ 10-നെ പ്രാപ്തി നല്‍കുന്നു.

എന്നാല്‍ ഫോക്കസ് ചെയ്യുന്ന വേഗതയില്‍ LG V30+, വണ്‍പ്ലസ് 5T എന്നിവയ്‌ക്കൊപ്പം തന്നെയാണ് ഈ ഫോണും. ഫോട്ടോകളുടെ ഗുണമേന്മയുടെ കാര്യത്തില്‍ വ്യൂ 10 കുറച്ച് മെച്ചമാണ്. ഇക്കാര്യത്തില്‍ ഇത് വണ്‍പ്ലസ് 5T-ക്കും LG V30+-നും ഇടയിലാണെന്ന് പറയാം.

മാക്രോ ഇമേജുകള്‍, ബൊക്കേ ഇഫക്ട്

20 MP മോണോക്രോം ലെന്‍സും 16 MP ആര്‍ജിബി ലെന്‍സുമാണ് ഓണര്‍ വ്യൂ 10-ല്‍ ഉള്ളത്. മികച്ച ക്വാളിറ്റി ലഭിക്കുന്ന വിധത്തില്‍ ക്യാമറയ്ക്ക് സ്വയം ക്രമീകരിക്കാനാകും. ലൈറ്റ് കുറഞ്ഞ സാഹചര്യങ്ങളില്‍ പോലും മികച്ച ചിത്രങ്ങള്‍ ലഭിക്കുന്നുവെന്നത് ചെറിയ കാര്യമല്ല. മാക്രോ ഫോട്ടോഗ്രാഫിയില്‍ വണ്‍പ്ലസിനെക്കാള്‍ മികച്ച ഫോണ്‍ ആണ് വ്യൂ 10.

യഥാര്‍ത്ഥ നിറങ്ങള്‍

ബൊക്കേ ഷോട്‌സിലും വണ്‍പ്ലസിന് മുന്നില്‍ തന്നെയാണ് വ്യൂ 10. നിരവധി പരീക്ഷണങ്ങള്‍ നടത്താന്‍ തക്കവിധത്തിലുള്ള സവിശേഷതകള്‍ ഫോണിലുണ്ട്. ആര്‍ട്ടിസ്റ്റ് മോഡ്, മോണോക്രോം, നൈറ്റ് മോഡ്, പ്രോ മോഡ് എന്നിവ അവയില്‍ ചിലതാണ്. റെസല്യൂഷന്‍ പരമാവധിയായ 20 MPയില്‍ ആയിരിക്കുമ്പോള്‍ സൂം ചെയ്യാന്‍ കഴിയില്ലെന്നത് ഒരു ന്യൂനതയാണ്. റെസല്യൂഷന്‍ 16 MP-യിലേക്ക് താഴ്ത്തിയതിന് ശേഷം സൂം ചെയ്യാം.

ബൊക്കേ ഷോട്‌സിന് ഫ്രണ്ട് ക്യാമറയും

മുന്നിലെ 13 MP ക്യാമറയും മികവ് പുലര്‍ത്തുന്നു. സെല്‍ഫികള്‍ നിങ്ങളെ ഒരിക്കലും നിരാശരാക്കില്ല.

വ്യൂ 10-ലെ മള്‍ട്ടീമീഡിയ അനുഭവം

18:9 ആസ്‌പെക്ട് അനുപാതത്തോട് കൂടിയ 5.99 ഇഞ്ച് എല്‍സിഡി ഡിസ്‌പ്ലേയാണ് ഫോണിലുള്ളത്. 2160*1080 പിക്‌സല്‍ ആണ് റെസല്യൂഷന്‍. നല്ല വെളിച്ചത്തില്‍ ഉപയോഗിക്കുമ്പോഴും കാഴ്ചയ്ക്ക് തടസ്സം വരുന്നില്ല. എന്നാല്‍ വീഡിയോകള്‍ പ്ലേ ചെയ്യുമ്പോഴും ഗെയിമുകള്‍ കളിക്കുമ്പോഴും AMOLED, OLED ഡിസ്‌പ്ലേകളുടെ കുറവ് അറിയാനുണ്ട്.

സ്‌ക്രീന്‍ താപനിലയും കളര്‍ മോഡുകളും നിങ്ങളുടെ ഇഷ്ടപ്രകാരം ക്രമീകരിക്കാനും. എന്നിരുന്നാലും വണ്‍പ്ലസിന് ഒപ്പമെത്താന്‍ വ്യൂ 10-ന് കഴിയുന്നില്ല. ഇതേ വിലയ്ക്ക് AMOLED സ്‌ക്രീനോട് കൂടിയ ഒരു ഫോണ്‍ ഓണറില്‍ നിന്ന് വന്നിരുന്നെങ്കില്‍ എന്ന് ആരും അഗ്രഹിച്ചുപോകും.

ഭംഗിയും അനുഭവവും

വളരെ കനംകുറഞ്ഞ ഓണര്‍ വ്യൂ 10 കാഴ്ചയില്‍ മറ്റേത് സ്മാര്‍ട്ട്‌ഫോണിനെക്കാളും സുന്ദരമാണ്. അമ്പതിനായിരം രൂപയ്ക്ക് മുകളില്‍ വില വരുന്ന സ്മാര്‍ട്ട്‌ഫോണുകളോട് കിടപിടിക്കാവുന്ന രീതിയില്‍ ഗ്ലാസും ലോഹവും കൊണ്ടാണ് ഫോണിന്റെ രൂപകല്‍പ്പന നിര്‍വ്വഹിച്ചിരിക്കുന്നത്. ഭാരം കുറവാണെങ്കില്‍ എളുപ്പത്തില്‍ കൈയില്‍ നിന്ന് വഴുതിപ്പോകും.

താഴെ വീണ് കേടുപാടുകള്‍ ഉണ്ടാകാതിരിക്കുന്നതിനായി സിലിക്കണ്‍ കെയ്‌സ് ഫോണിനൊപ്പം നല്‍കുന്നുണ്ട്. കാഴ്ചയില്‍ മികച്ചത് വ്യൂ 10 ആണ്. എന്നാല്‍ വണ്‍പ്ലസ് 5T ആണ് കൈയില്‍ ഒതുങ്ങുന്നത്. പവര്‍ ബട്ടണും വോളിയം റോക്കറുകളും വലതുവശത്തും സിംകാര്‍ഡ് ട്രേ ഇടതുവശത്തുമാണ്. മുകളില്‍ മൈക്രോഫോണ്‍-ചാര്‍ജിംഗ് പോര്‍ട്ടുണ്ട്. താഴ്ഭാഗത്തായി 3.5 എംഎം ഹെഡ്‌ഫോണ്‍ ജാക്ക് ക്രമീകരിച്ചിരിക്കുന്നു. മുന്നില്‍ ഹോം ബട്ടണിലാണ് ഫിംഗര്‍പ്രിന്റ് സ്‌കാനര്‍.

സവിശേഷതകള്‍ ഏറെ, ഉപയോഗം പ്രയാസം

EMUI 8.0-യിലാണ് ഓണര്‍ വ്യൂ 10 പ്രവര്‍ത്തിക്കുന്നത്. ഉപയോഗപ്രദമായ നിരവധി സവിശേഷതകള്‍ ഉള്‍പ്പെടുത്തിയിട്ടുണ്ടെങ്കിലും മോട്ടോറോള, വണ്‍പ്ലസ്, ആപ്പിള്‍, ഗൂഗിള്‍ ഫോണുകള്‍ ഉപയോഗിച്ചിരുന്നവരെ ഇത് തുടക്കത്തില്‍ വട്ടംകറക്കും. സബ് മെനുകളാല്‍ സമ്പന്നമായ സെറ്റിംഗ്‌സ് മെനുവും ആശയക്കുഴപ്പത്തിന് കാരണമായേക്കാം.

മാറ്റം വരുത്താവുന്ന EMUI

നിങ്ങളുടെ ഇഷ്ടപ്രകാരം EMUI-യില്‍ മാറ്റങ്ങള്‍ വരുത്താന്‍ കഴിയും. ഓണ്‍സ്‌ക്രീന്‍ നാവിഗേഷന്‍ ബട്ടണുകളുടെ ലേഔട്ട് മാറ്റുക, അവ പ്രവര്‍ത്തനരഹിതമാക്കി എല്ലാത്തിനും ഹോം ബട്ടണ്‍ ഉപയോഗിക്കുക തുടങ്ങിയവയെല്ലാം നിങ്ങള്‍ക്ക് ചെയ്യാം.

നായാസം ഉപയോഗിക്കാവുന്ന തീം സ്‌റ്റോറും ഉണ്ട്. App Twin ഉപയോഗിച്ച് ഒരേ സമയം ഒരു ആപ്പില്‍ രണ്ട് വ്യത്യസ്ത അക്കൗണ്ടുകള്‍ ലോഗിന്‍ ചെയ്യാന്‍ കഴിയും. ഫെയ്‌സ് റെക്കഗ്നിഷന്‍ സൗകര്യമുണ്ട്. എന്നാല്‍ ഡിസ്‌പ്ലേ ലോക്ക് ആയിരിക്കുമ്പോള്‍ നോട്ടിഫിക്കേഷനുകള്‍ വായിക്കാന്‍ മാത്രമേ ഇത് ഉപയോഗിക്കാനാവൂ. സോഫ്റ്റ് വെയര്‍ അപ്‌ഡേറ്റിലൂടെ ഫെയ്‌സ് അണ്‍ലോക്ക് സംവിധാനം ഉടന്‍ വരുമെന്ന് കരുതാം.

ബാറ്ററിയും കണക്ടിവിറ്റിയും

വ്യൂ 10-ലെ ബാറ്ററി മികച്ചതാണ്. 3750 mAH ബാറ്ററി ചാര്‍ജ് കാര്യമായി ഉപയോഗിച്ചാല്‍ പോലും ഒരു ദിവസം നില്‍ക്കും. കിരിന്‍ 970 എഐ ചിപ്‌സെറ്റ് ഊര്‍ജ്ജം കാര്യക്ഷമമായാണ് ഉപയോഗിക്കുന്നത്.

ബ്ലൂടൂത്ത്, വൈഫൈ, ഹൈബ്രിഡ് ഡ്യുവല്‍ സിം, ജിപിഎസ് എന്നിവയാണ് മറ്റ് സവിശേഷതകള്‍. രണ്ടിലും 4G സിം കാര്‍ഡുകള്‍ ഇടാവുന്നതാണ്.

ഈ വിലയ്ക്ക് ലഭിക്കാവുന്ന ഇന്റലിജന്റ് ആയ ഫോണ്‍ തന്നെയാണ് ഓണര്‍ വ്യൂ 10. എന്‍പിയു ഓടുകൂടിയ എഐ ഫോണിന് മികച്ച വേഗത നല്‍കുന്നു. ക്യാമറ, ഗെയിമിംഗ് തുടങ്ങിയ നമ്മള്‍ എപ്പോഴും ഉപയോഗിക്കുന്ന എല്ലാ കാര്യങ്ങളിലും ഇത് അനുഭവച്ചിറിയാന്‍ കഴിയും.

മികച്ച ക്യാമറയും എത്ര ഉപയോഗിച്ചാലും ദിവസം മുഴുവന്‍ നില്‍ക്കുന്ന ബാറ്ററിയും എടുത്തുപറയേണ്ടതാണ്. എല്‍സിഡി ഡിസ്‌പ്ലേയാണ് നിരാശപ്പെടുത്തുന്ന ഒരു ഘടകം. AMOLED അല്ലെങ്കില്‍ OLED ആയിരുന്നെങ്കില്‍ ഫോണിന്റെ മാറ്റ് കൂടുമായിരുന്നു. EMUI-യും കുറച്ച് ആശയക്കുഴപ്പം ഉണ്ടാക്കുന്നുണ്ട്. എന്നിരുന്നാലും വിലയ്‌ക്കൊത്ത മൂല്യം ഓണര്‍ വ്യൂ 10 ഉറപ്പുനല്‍കുന്നു.

Best Mobiles in India

English Summary

Honor View 10 is priced at Rs. The smartphone sports a taller 18:9 aspect ratio display. The smartphone features a 5.99-inch FHD+ screen that delivers a resolution of 2160x1080p pixels. It also has a capable dual-lens camera setup