സ്മാര്‍ട്ട്‌ഫോണിന്റെ SAR വാല്യൂ ക്യാന്‍സര്‍ സൃഷ്ടിക്കുമോ?


നിങ്ങളുടെ എല്ലാവരുടേയും മനസ്സിലുളള സംശയം സ്മാര്‍ട്ട്‌ഫോണ്‍ കാന്‍സര്‍ ഉണ്ടാക്കുമോ ഇല്ലയോ എന്നാണ്? യഥാര്‍ത്ഥത്തില്‍ സ്മാര്‍ട്ട്‌ഫോണ്‍ ക്യാന്‍സര്‍ ഉണ്ടാക്കുമോ? പല ഗവേഷകരും പറയുന്നത്, റേഡിയോ തരംഗങ്ങള്‍ കാരണം സ്മാര്‍ട്ട്‌ഫോണ്‍ റേഡിയേഷന്‍ പുറപ്പെടുവിക്കുന്നുണ്ടെങ്കിലും ഇത് നിങ്ങളുടെ DNA നഷ്ടപ്പെടുത്താനുളള ശേഷി ഇല്ല എന്നാണ്.

Advertisement

OLXല്‍ ലിസ്റ്റ് ചെയ്യപ്പെട്ട ജിയോ ഫോണ്‍ എന്തു കൊണ്ടു നിങ്ങള്‍ക്കു വാങ്ങാന്‍ സാധിക്കില്ല?

സ്മാര്‍ട്ട്‌ഫോണും കാന്‍സറും തമ്മില്‍ നേരിട്ട് ബന്ധം ഒന്നും തന്നെ ഇല്ലന്നാണ് റിപ്പോര്‍ട്ടുകള്‍. എന്നാല്‍ ഫോണുകള്‍ കാന്‍സറോജനിക് എന്നാണ് അറിയപ്പെടുന്നത്. എന്നാല്‍ ഫോണില്‍ നിന്നും വരുന്ന റേഡിയേഷന് DNA യെ കാര്‍ന്നു തിന്നാന്‍ സാധിക്കില്ല.

Advertisement

എന്നാല്‍ നിങ്ങള്‍ക്ക് അറിയാമോ എത്ര ശക്തമായ റേഡിയേഷനാണ് സ്മാര്‍ട്ട്‌ഫോണുകളില്‍ നിന്നും വരുന്നതെന്ന്. ഓരോ ഇലകട്രോണിക് ഉപകരണവും ചെറിയ അളവിലുളള നോണ്‍-അയോണിക് റേഡിയേഷന്‍ പുറപ്പെടുവിക്കുന്നു. ഒരു നിശ്ചിത സമയപരിധിക്കുളളില്‍ ശരീരം ആഗീരണം ചെയ്യുന്നതിനെയാണ് SAR വാല്യു എന്നു പറയുന്നത്, അതായത് (Specific Absorbtion Rate).

അമേരിക്കയിലെ ഫെഡറല്‍ കമ്മ്യൂണിക്കേഷന്‍സ് കമ്മീഷന്‍ (FCC) സ്മാര്‍ട്ട്‌ഫോണുകളുടെ SAR ലെവല്‍ സജ്ജീകരിച്ചിട്ടുണ്ട്. അതില്‍ 1.6 W/Kg SAR ലെവലുളള ഫോണുകളാണ് മികച്ചതെന്ന് വ്യക്തമാക്കുന്നു.

ഫോണിന്റെ SAR വാല്യു എങ്ങനെ കണ്ടു പിടിക്കാം?

ഫോണിന്റെ SAR വാല്യു കണ്ടു പിടിക്കണം എങ്കില്‍ അത് ഫോണിന്റെ പാക്കേജിന്റെ പിന്നില്‍ തന്നെ ഉണ്ടാകും. കൂടാതെ ഇത് മിക്കപ്പോഴും നിങ്ങളുടെ സ്മാര്‍ട്ട്‌ഫോണ്‍ കമ്പനിയുടെ വെബ്‌സൈറ്റിലും പരാമര്‍ശിക്കുന്നുണ്ട്.

Advertisement

എന്നാല്‍ ഇത് സങ്കീര്‍ണ്ണമായേക്കാം. അതിനാല്‍ മറ്റൊരു വഴി ഉണ്ട്. ഇത് നിങ്ങളുടെ ആന്‍ഡ്രോയിഡ് ഫോണില്‍ മാത്രമേ പ്രവര്‍ത്തിക്കുകയുളളൂ.

  • അതിനായി ആദ്യം നിങ്ങളുടെ ഫോണില്‍ ഡയലര്‍ ആപ്പ് അല്ലെങ്കില്‍ ഫോണ്‍ ആപ്പ് തുറക്കുക.
  • അതിനു ശേഷം *#07# എന്ന് നിങ്ങളുടെ ഫോണില്‍ ഡയല്‍ ചെയ്യുക.
  • ഫോണ്‍ നിര്‍മ്മാതാക്കള്‍ വ്യക്തമാക്കിയതു പോലെ നിങ്ങളുടെ ഫോണിന്റെ SAR വാല്യു കാണിക്കുന്നു.

നേരത്തെ പറഞ്ഞതു പോലെ SAR വാല്യു 1.6W/Kg യേക്കാള്‍ കുറഞ്ഞ പോണുകളാണ് മികച്ചത്. അതിനാല്‍ നിങ്ങള്‍ ഭയപ്പെടേണ്ടതില്ല, SAR വാല്യു 1.2 ആയാല്‍ കൂടിയും. സാധാരണ ഫോണുകളില്‍ SAR വാല്യു 0.5നും 0.6നും ഇടയിലായിരിക്കും

Best Mobiles in India

Advertisement

English Summary

Most of the research that has been carried out so far hints that phones do emit radiation because of the radio waves but it is not strong enough to damage DNA.