ഹുവായിയുടെ പുതിയ ഫോണിന്റെ വില കേട്ടാല്‍ നിങ്ങള്‍ ഞെട്ടും!


ചൈനീസ് സ്മാര്‍ട്ട്‌ഫോണ്‍ നില്‍മ്മാതാക്കളായ ഹുവായ് ജര്‍മ്മനിയില്‍ നടന്ന ചടങ്ങില്‍ ഏറ്റവും വില കൂടിയ ഫോണ്‍ അവതരിപ്പിച്ചു. പോര്‍ഷെ ഡിസൈന്‍ മേറ്റ് 10 എന്നാണ് ഈ സ്മാര്‍ട്ട്‌ഫോണിന്റെ പേര്. ഡയമണ്ട് നിറത്തിലുളള നിറമാണ് ഈ ഫോണിന് നല്‍കിയിരിക്കുന്നത്. ഈ ഫോണിന്റെ വില യുഎസ് ഡോളര്‍ $1616 ആണ്, അതായത് ഇന്ത്യന്‍ വില 1,06,585 രൂപയാകുന്നു. നവംബര്‍ 20 മുതല്‍ സ്മാര്‍ട്ട്‌ഫോണ്‍ രാജ്യങ്ങളില്‍ വില്‍പന ആരംഭിക്കും.

Advertisement

ഹോണര്‍ 9i, 4 ക്യാമറ ഫോണ്‍: മറ്റു ക്യാമറ ഫോണുകളുമായി മത്സരം!

ഹുവായ് മേറ്റിന്റെ ഏകദേശം സവിശേഷത പോലെ തന്നെയാണ് പോര്‍ഷെ ഡിസൈന്‍ മേറ്റ് 10നും. പേര്‍ഷെ ഡിസൈന്‍ ഇന്റര്‍ഫേസും മറ്റു ആക്‌സസറീസുകളായ യുഎസ്ബി സി 3.5എംഎം ഹെഡ്‌ഫോണ്‍ ജാക്ക് അഡാപ്ടറും ഉണ്ട്. ഇത് രൂപകല്‍പന ചെയ്തിരിക്കുന്നത് ലെതര്‍ കേസ് കൊണ്ടാണ്‌.

Advertisement

1080X2160 പിക്‌സല്‍ റസൊല്യൂഷന്‍ ഉളള 6 ഇഞ്ച് ഫുള്‍ എച്ച്ഡി ഡിസ്‌പ്ലേ, ആന്‍ഡ്രോയിഡ് 8.0 ഓപ്പറേറ്റിങ്ങ് സിസ്റ്റം ഒക്ടാകോര്‍ കിരിന്‍ 970 മാലി ജി72
MP12 ജിപിയു, 6ജിബി റാം, 256ജിബി ഇന്റേര്‍ണല്‍ സ്‌റ്റോറേജ് എന്നിവ പ്രത്യേക സവിശേഷതകളാണ്‌ .ഹൈബ്രിഡ് ഡ്യുവല്‍ സിമ്മും ഡ്യുവല്‍ ക്യാമറ സെറ്റപ്പുമാണ് ഈ ഫോണിന്. 20എംപി മോണോക്രോം മോഡ്യൂള്‍ 12എംപി RGB മോഡ്യൂള്‍ എന്നിവയും ഉണ്ട്. റിയര്‍ ക്യാമറയില്‍ നല്‍കിയിരിക്കുന്നത് Leice Summilux-H lense ആണ്. അതില്‍ f/1.6 അപ്പര്‍ച്ചര്‍, ഡ്യുവല്‍ ടോണ്‍ എല്‍ഇഡി ഫ്‌ളാഷ്, 4കെ കെ വീഡിയോ റെക്കോര്‍ഡിങ്ങ് എന്നീ സവിശേഷതകളും ഉണ്ട്. എന്നാല്‍ സെല്‍ഫിക്ക് 8എംപി ക്യാമറ നല്‍കിയിട്ടില്ല. ഫിങ്കര്‍പ്രിന്റ് സ്‌കാനറും ഇന്‍ഫ്രറെഡ് സെന്‍സറും ഇതിലുണ്ട്.

Advertisement

ഹുവായിയുടെ ഹുവായ് മേറ്റ് 10, മേറ്റ് 10 പ്രോ വളരെ വ്യത്യസ്ഥം!

ഫാസ്റ്റ് ചാര്‍ജ്ജിങ്ങ് പിന്തുണയ്ക്കുന്ന് 4000എംഎഎച്ച് ബാറ്ററിയാണ് ഇതില്‍. വോള്‍ട്ട്, വൈഫൈ, ബ്ലൂട്ടൂത്ത്, ജിപിഎസ്, എന്‍എഫ്‌സി, യുഎസ്ബി ടൈപ്പ് സി എന്നിവയും ഈ ഫോണില്‍ ഉള്‍പ്പെടുന്നു.

Best Mobiles in India

Advertisement

English Summary

Chinese smartphone maker Huawei has launched its most expensive smartphone at an event in Germany.