മൈക്രോമാക്‌സ് ഭാരത് വണ്‍- ജിയോഫോണ്‍: ഏതു 4ജി ഫീച്ചര്‍ ഫോണ്‍ തിരഞ്ഞെടുക്കും?


ഇന്ത്യന്‍ ടെലികോം വിപണിയില്‍ റിലയന്‍സ് ജിയോ 4ജി ഫോണന്റെ വരവ് ഒരു കോളിളക്കം സൃഷ്ടിച്ചു. ജിയോ ഓഫറുകള്‍ കൊണ്ടു വന്ന് ഒരു വര്‍ഷത്തിനുളളില്‍ തന്നെ ജിയോ 4ജി ഫോണുകളും അവതരിപ്പിച്ചു. ജിയോ ഫോണ്‍ പുറത്തിറക്കിയതോടെ എന്‍ട്രി ലെവല്‍ സ്മാര്‍ട്ട്‌ഫോണുകള്‍ മാര്‍ക്കറ്റില്‍ കമ്പനി ഒരു ബജറ്റ് സൃഷ്ടിച്ചു.

Advertisement

ജിയോ തിരുത്തിയ പ്ലാനുകള്‍: വാലിഡിറ്റി കുറച്ചു, വില കൂട്ടി!

എന്നാല്‍ ജിയോഫോണ്‍ വിപണിയില്‍ എത്തിയതോടു കൂടി ഫോണിന്റെ പ്രീ-ബുക്കിങ്ങ് റെക്കോര്‍ഡുകള്‍ തകര്‍ക്കുകയും ചെയ്തു. ഈ ഒരു കാര്യം മുന്നില്‍ കണ്ടു കൊണ്ട് മറ്റു ഫോണ്‍ നിര്‍മ്മാതാക്കള്‍ക്കളും 4ജി ഫീച്ചര്‍ ഫോണുമായി എത്തിത്തുടങ്ങി.

Advertisement

എയര്‍ടെല്‍ കാര്‍ബണ്‍ A40 സ്മാര്‍ട്ട്‌ഫോണ്‍ 1,399 രൂപയ്ക്കും, ഏവരും കാത്തിരുന്ന മൈക്രോമാക്‌സ് ഭാരത് 1, ബിഎസ്എന്‍എല്‍ന്റെ പദ്ധതികളോടു കൂടി 2,200 രൂപയ്ക്കും പുറത്തിറങ്ങി.

ജിയോ ഫോണിനെ പോലെ തന്നെ ഭാരത് 1 എന്ന ഫോണും ഇന്ത്യയിലെ ഗ്രാമീണ വിപണിയിലേക്ക് നുഴഞ്ഞു കയറാനുളള പദ്ധതിയാണ്. ഈ ഫോണിന്റെ ഒരേ ഒരു ലക്ഷ്യം എല്ലാവര്‍ക്കും ഇന്റര്‍നെറ്റ് നല്‍കണം എന്ന ലക്ഷ്യം മാത്രമാണ്. ബിഎസ്എന്‍എല്ലിനെ പോലെ തന്നെ97 രൂപയ്ക്കു റീച്ചാര്‍ജ്ജ് ചെയ്താല്‍ അണ്‍ലിമിറ്റഡ് കോള്‍, എസ്എംഎസ്, ഇന്റര്‍നെറ്റ്, റോമിങ്ങ് എന്നിവയും ലഭിക്കുന്നു.

സവിശേഷതയിലും, ഫീച്ചറുകളിലും, വില നിര്‍ണ്ണയത്തിലും റിലയന്‍സ് ജിയോയുടെ മൈക്രോമാക്‌സ് ഭാരത് 1 ഉും എങ്ങനെ പരസ്പരം മത്സരിക്കുന്നു എന്നു നോക്കാം.

ഹാര്‍ഡ്‌വയര്‍ സവിശേഷതകള്‍

ഹാര്‍ഡ്‌വയര്‍ സവിശേഷതകളെ കുറിച്ചു പറയുകയാണെങ്കില്‍ ഭാരത് 1ഉും ജിയോ ഫോണും വളരെ വ്യത്യസ്ഥമല്ല.
ജയോഫോണിന് 2.4 ഇഞ്ച് ഡിസ്‌പ്ലേ, ഡ്യുവല്‍ കോര്‍ 1.2GHz പ്രോസസര്‍, 512എംബി റാം, 4ജിബി ഇന്റേര്‍ണല്‍ മെമ്മറി, 2എംപി റിയര്‍ ക്യാമറ. എന്നാല്‍ ഇതു കൂടാതെ 128ജിബി മൈക്രോ എസ്ഡി കാര്‍ഡ് ഉപയോഗിച്ച് സ്‌റ്റോറേജ് കൂട്ടുകയും ചെയ്യാം. 2000എംഎഎച്ച് ബാറ്ററിയാണ് ജിയോഫോണിന് നല്‍കിയിരിക്കുന്നത്.

 

എന്നാല്‍ മൈക്രോമാക്‌സ് ഭാരത് 1ന്, 2.4 ഇഞ്ച് ഡിസ്‌പ്ലേ, 512എംബി റാം, 4ജിബി ഇന്റേര്‍ണല്‍ സ്‌റ്റോറേജ്, 2000എംഎഎച്ച് ബാറ്ററി, 2എംപി റിയര്‍ ക്യാമറ, സ്‌നാപ്ഡ്രാഗണ്‍ 205 SoC. ഇതു കൂടാതെ 32ജിബി വരെ ഇന്റേര്‍ണല്‍ സ്‌റ്റോറേജും കൂട്ടാം.

സോഫ്റ്റവയര്‍/ കണക്ടിവിറ്റി

സോഫ്റ്റ്വയറിനെ കുറിച്ചു പറയുകയാണെങ്കില്‍ മൈക്രോമാക്‌സ് ഫീച്ചര്‍ ഫോണില്‍ പ്രവര്‍ത്തിക്കുന്ന ഒഎസ് ഒരെണ്ണം മൈക്രോമാക്‌സ് വെളിപ്പെടുത്തിയിട്ടില്ല, എന്നാല്‍ ക്രമീകരണ മെനവും ഇന്റര്‍ഫേസും ആന്‍ഡ്രോയിഡ് പോലെയാണ്. എന്നാല്‍ മറ്റൊരു വശത്ത് ജിയോ ഫോണ്‍ റണ്‍ ചെയ്യുന്നത് കസ്റ്റം KIA OS ല്‍ ആണ്.

ഈ രണ്ട് ഫീച്ചര്‍ ഫോണിലും 4ജി വോള്‍ട്ട്, വൈഫൈ, ജിപിഎസ്, മൈക്രോ യുഎസ്ബി പോര്‍ട്ട്, ബ്ലൂട്ടൂത്ത് എന്നിവ പിന്തുണയ്ക്കുന്നു. കൂടാതെ 22 ഇന്ത്യന്‍ ഭാഷകളും ഈ ഫോണുകളില്‍ പിന്തുണയ്ക്കുന്നു. ഇതു കൂടാതെ ഉപഭോക്താക്കള്‍ക്ക് ലൈവ് ടിവി, മൂവികള്‍, സംഗീതം, വീഡിയോകള്‍ എന്നിവയും ഓണ്‍ലൈന്‍ വഴി കാണാം.

 

വില

ജിയോ ഫോണിന്റെ പ്രധാന ഹൈലൈറ്റാണ് വില നിര്‍ണ്ണയം. ഒരു സെക്യൂരിറ്റി ഡിപ്പോസിറ്റ് നല്‍കിക്കൊണ്ട് ഹാന്‍സെറ്റ് വാങ്ങാം. ഡിപ്പോസിറ്റ് നല്‍കുന്ന 1500 രൂപ മൂന്നു വര്‍ഷത്തിനുളളില്‍ തിരിച്ചു നല്‍കും. എന്നാല്‍ ഭാരത് 1 ഫോണിന്റെ വില 2,200 രൂപയാണ്. ഇതില്‍ റീഫണ്ട് ഓപ്ഷന്‍ ഇല്ല.

Best Mobiles in India

English Summary

In less than a year, the company announced the JioPhone - the 4G feature phone that is effectively free of cost. With the launch of the JioPhone, the company did manage to create a buzz in the entry-level mobile phone market too.