എച്ച് എം ഡി ഗ്ലോബൽ വരും ദിവസങ്ങളിൽ അവതരിപ്പിക്കുന്നതിനായി നിരവധി ഡിവൈസുകളാണ് ഒരുക്കുന്നത്. ഗിസ് മോചിന റിപ്പോർട്ട് ചെയ്യ്തത് പ്രകാരം, അതിലൊന്നായ നോക്കിയ 5.4 സ്മാർട്ഫോൺ ഫെബ്രുവരി 10 ന് രാജ്യത്ത് വിപണിയിലെത്തുമെന്ന് പറയുന്നു. എന്നാൽ, കമ്പനി ഇതുവരെയും ഔദ്യോഗികമായി റോസ് ടീസർ പോലും അവതരിപ്പിച്ചിട്ടില്ല. അതേ തീയതിയിൽ തന്നെ നോക്കിയ 5.4 നൊപ്പം കമ്പനി നോക്കിയ 3.4 പുറത്തിറക്കുമെന്ന് റിപ്പോർട്ടിൽ പറയുന്നുണ്ട്. ഇൻബിൽറ്റ് ഓസോ സ്പേഷ്യൽ ഓഡിയോ സപ്പോർട്ട്, ക്വാഡ്-റിയർ ക്യാമറ സെറ്റപ്പ്, സ്നാപ്ഡ്രാഗൺ 662 ചിപ് സെറ്റ് തുടങ്ങിയ സവിശേഷതകളോടെ നോക്കിയ 5.4 ഡിസംബറിൽ അവതരിപ്പിച്ചിരുന്നു. 1560 x 720 പിക് സൽ സ് ക്രീൻ റെസല്യൂഷനോടുകൂടിയ 6.39 ഇഞ്ച് എച്ച്ഡി + എൽസിഡി ഡിസ് പ്ലേയാണ് നോക്കിയ 5.4ൽ വരുന്നത്. ക്വാൽകോം സ് നാപ്ഡ്രാഗൺ 662 പ്രോസസറും 4 ജിബി വരെ റാമും ഈ ഹാൻഡ് സെറ്റിൽ നൽകിയിട്ടുണ്ട്. 128 ജിബി ഇന്റേണൽ സ്റ്റോറേജ് മൈക്രോ എസ്ഡി വഴി എക്സ്പാൻഡ് ചെയ്യുവാൻ സാധിക്കും. ആൻഡ്രോയിഡ് 10 ഓപ്പറേറ്റിംഗ് സിസ്റ്റത്തിലാണ് ഈ ഡിവൈസ് പ്രവർത്തിക്കുന്നത്. ഈ ഹാൻഡ് സെറ്റിന് യുഎസ്ബി ടൈപ്പ്-സി വഴി സ്റ്റാൻഡേർഡ് 10 ഡബ്ല്യു ചാർജറിനെ സപ്പോർട്ട് ചെയ്യുന്ന 4,000 എംഎഎച്ച് ബാറ്ററിയാണ് വരുന്നത്. 48 എംപി പ്രൈമറി ലെൻസ്, 5 എംപി അൾട്രാ വൈഡ് ലെൻസ്, 2 എംപി മാക്രോ ഷൂട്ടർ, 2 എംപി മാക്രോ സെൻസർ എന്നിവ ഉൾപ്പെടുന്ന ഒരു ക്വാഡ് ക്യാമറ സെറ്റപ്പാണ് ഈ ഹാൻഡ് സെറ്റിന്. സെൽഫികൾക്കും വീഡിയോകൾക്കുമായി ഇതിന് 16 എംപി സ് നാപ്പറും ലഭിക്കുന്നു. 4 ജിബി റാം + 64 ജിബി സ്റ്റോറേജുള്ള ബേസിക് വേരിയന്റിന് യൂറോ 189 മുതൽ (ഏകദേശം 16,900 രൂപ) വില ആരംഭിക്കുന്നു. ഇത് നോക്കുമ്പോൾ ഈ നോക്കിയ 5.4 ന്റെ വില ഏകദേശം 17,000 രൂപ വരെ കുറയുമെന്ന് പ്രതീക്ഷിക്കാം. കൂടാതെ, ഈ ഹാൻഡ് സെറ്റിന് രണ്ട് സ്റ്റോറേജ് കോൺഫിഗറേഷനുകൾ കൂടി ഉണ്ട്. ഇന്ത്യൻ വേരിയന്റിന് എല്ലാ സ്റ്റോറേജ് ഓപ്ഷനുകളും ലഭിക്കുമോ എന്നത് കണ്ടറിയണം. ഈ വില ശ്രേണിയിൽ, ഈ സ്മാർട്ഫോൺ വിപണിയിൽ ഗാലക്സി എഫ് 41 ൻറെ ഒരു മികച്ച എതിരാളിയായേക്കാം. കൂടാതെ, ഡസ് ക്ക്, പോളാർ നൈറ്റ് കളർ വേരിയന്റുകളിൽ ഈ സ്മാർട്ട്ഫോൺ വിപണിയിൽ വരുന്നു.