A1 ഫേഷ്യല്‍ റെകഗ്നിഷന്‍ സവിഷേഷതയോടെ ഓപ്പോ: പ്രീ-ഓര്‍ഡര്‍ ഇന്നു മുതല്‍!


ഏവരും കാത്തിരിക്കുന്ന ഓപ്പോ സെല്‍ഫി ഫോണിന്റെ പ്രീ ഓര്‍ഡര്‍ ഇന്ന്, അതായത് ഒക്ടോബര്‍ 27ന് ആരംഭിക്കും. നവംബര്‍ 4നാണ് ഷിപ്പിങ്ങ് തുടങ്ങുന്നത്. 15,990 PHP, അതായത് ഏകദേശം 20,038 രൂപയാണ് ഓപ്പോയുടെ ഈ പുതിയ ഫോണിന്റെ വില.

Advertisement

കിടിലന്‍ സവിശേഷതകളോടെ ഡെല്‍ XPS 15, ഇന്ത്യന്‍ സ്‌റ്റോറുകളില്‍!

ഈ ഫോണിന്റെ സവിശേഷകള്‍ ഔദ്യോഗികമായി പ്രഖ്യാപിച്ചിട്ടുണ്ട്. ഈ സെല്‍ഫി സെന്‍ട്രിക് സ്മാര്‍ട്ട്‌ഫോണ്‍ ഏവരും ആകര്‍ഷിക്കുന്ന സവിശേതയിലാണ് എത്തിയിക്കുന്നത്. ഓപ്പോ ഇപ്പോള്‍ വളരെ കാലമായി സെല്‍ഫി സെന്‍ട്രിക് ടെക്‌നോളജിയില്‍ പ്രവര്‍ത്തിക്കുന്നുണ്ട്. ക്യാമറയില്‍ വളരെ രസകമായ സവിശേഷതകളാണ് കമ്പനി നല്‍കിയിരിക്കുന്നത്.

Advertisement

മുന്‍ വശത്ത് ഡ്യുവല്‍ ക്യാമറ സെറ്റപ്പ് കമ്പനി ഉപേക്ഷിച്ചു. മാത്രവുമല്ല ഒരു 20എംപി മെഗാപിക്‌സല്‍ ഫ്രണ്ട് ഫേസിങ്ങ് ക്യാമറയാണ് ഉള്‍പ്പെടുത്തിയിട്ടുളളത്. കൂടാതെ A1 ബ്യൂട്ട് റെകഗ്നിഷന്‍ ടെക്‌നോളജിയും ഉണ്ട്.

ബോക ഇഫക്ടും ഇതിലുണ്ട്. A1 ടെക്‌നളജി ഉപയോഗിച്ച് വ്യക്തിയുടെ പ്രായം, സെക്‌സ്, റേസ് എന്നിവ കണ്ടെത്താന്‍ കഴിയും.

ഓപ്പോ എഫ്5ന്റെ കൂടുതല്‍ സവിശേഷതകള്‍ അറിയാനായി തുടര്‍ന്നു വായിക്കുക.

ഡിസ്‌പ്ലേ/ പ്രോസസര്‍

അടിസ്ഥാനപരമായി ഓപ്പോ എഫ്5 ഇപ്പോള്‍ വിപണിയിലെ ബിസിലെസ് സ്മാര്‍ട്ട്‌ഫോണുകളുടെ പട്ടികയിലാണ്. 18:9 റേഷ്യോയില്‍ 6 ഇഞ്ച് ഫുള്‍ എച്ച്ഡി ഡിസ്‌പ്ലേയാണ് ഈ ഫോണിന്. മീഡിയാടെക് MT6763T പ്രോസസര്‍ ആണ് ഇതില്‍.

റാം

4ജിബി റാം, 32ജിബി ഇന്റേര്‍ണല്‍ സ്‌റ്റോറേജ് 6ജിബി റാം 64 ജിബി ഇന്റേര്‍ണല്‍ സ്‌റ്റോറേജ്. 256ജിബി വരെ മൈക്രോ എസ്ഡി കാര്‍ഡ് ഉപയോഗിച്ച് സ്‌റ്റോറേജ് സ്‌പേസ് കൂട്ടാം.

ക്യാമറ/ ബാറ്ററി/ സോഫ്റ്റവയര്‍

ഓപ്പോ എഫ്5ന് 3200എംഎഎച്ച് പിന്തുണയ്ക്കുന്ന ബാറ്ററിയാണ്, അതു പ്രവര്‍ത്തിക്കുന്നത് ColorOS 3.2 ആന്‍ഡ്രോയിഡ് നൗഗട്ട് അടിസ്ഥാനമാക്കിയാണ്. യൂണിബോഡി ഡിസൈന്‍ ചെയ്ത ഈ ഫോണിന് ഒരു സിങ്കിള്‍ 16എംപി ക്യാമറയാണ് ഫ്‌ളാഷിനോടൊപ്പം പിന്നില്‍ ഉള്‍പ്പെടുത്തിയിരിക്കുന്നത്.

മറ്റു സവിശേഷതകള്‍

ഓപ്പോ എഫ്5ന്റെ പിന്‍ ഭാഗത്ത് ഫിങ്കര്‍പ്രിന്റ് സെന്‍സറോടു കൂടിയാണ്. മുന്നില്‍ ഫേഷ്യല്‍ റെകഗ്നിഷന്‍ അണ്‍ലോക്ക് സവിശേഷതയും ഉണ്ട്. കണക്ടിവിറ്റി ഓപ്ഷനുകളായ 4ജി വോള്‍ട്ട്, ജിപിഎസ്, വൈഫൈ 802.11 a/b/g/n, ബ്ലൂട്ടൂത്ത് 4.2, ജിപിഎസ്+ GLONASS എന്നിവയും ഉണ്ട്.

Best Mobiles in India

English Summary

The new Oppo F5 is yet again a selfie-centric device. Oppo has been working on the selfie technology for a long time now and the company has brought some interesting features with the cameras.