മടക്കാവുന്ന സ്മാര്‍ട്ട്‌ഫോണുമായി സാംസങ്; 7.3 ഇഞ്ച് OLED ഡിസ്‌പ്ലേ ഫോണ്‍ ഡിസംബറില്‍ എത്തിയേക്കും


സാംസങ് മടക്കാവുന്ന സ്മാര്‍ട്ട്‌ഫോണിന്റെ പണിപ്പുരയിലാണെന്ന് കേള്‍ക്കാന്‍ തുടങ്ങിയിട്ട് നാളുകളേറെയായി. ഗാലക്‌സി X എന്ന പേരില്‍ പുറത്തിറങ്ങുമെന്ന് കരുതപ്പെടുന്ന ഫോണിനെ കുറിച്ചുള്ള പല വിവരങ്ങളും മാധ്യമങ്ങള്‍ ചോര്‍ത്തി പ്രസിദ്ധീകരിച്ചിട്ടുണ്ട്. എന്നാല്‍ സാംസങ് ഇതേക്കുറിച്ച് ഒരു വിവരവും ഇതുവരെ പുറത്തുവിട്ടിട്ടില്ല.

Advertisement


അതിനിടെ ദക്ഷിണ കൊറിയയില്‍ നിന്ന് ഈ ഫോണിനെ കുറിച്ച് ചില സൂചനകള്‍ പുറത്തുവന്നിരിക്കുന്നു. ഈ വര്‍ഷം ഡിസംബറില്‍ മടക്കാവുന്ന സ്മാര്‍ട്ട്‌ഫോണ്‍ പുറത്തിറക്കാന്‍ സാംസങ് ആലോചിക്കുന്നതായി മാധ്യമ റിപ്പോര്‍ട്ടുകള്‍ പറയുന്നു. 7.3 ഇഞ്ച് OLED ഡിസ്‌പ്ലേയായിരിക്കും ഈ ഫോണിനെന്നും പറയപ്പെടുന്നു. പുറത്തുവരുന്ന വാര്‍ത്തകള്‍ വിശ്വസിക്കാമെങ്കില്‍ മാര്‍ച്ചില്‍ സാംസങ് മടക്കാവുന്ന OLED ഡിസ്‌പ്ലേയുടെ നിര്‍മ്മാണം ആരംഭിക്കും. ഔദ്യോഗിക പ്രഖ്യാപനത്തിനായി വരുന്ന ഡിസംബര്‍ വരെ കാത്തിരിക്കേണ്ടിവരും. ചിലപ്പോള്‍ അത് 2019-ലേക്ക് നീളാനും സാധ്യതയുണ്ട്.

ഐഫോണിന്റെ മ്യൂസിക് ആപ്പില്‍ നിന്നും ആപ്പിള്‍ മ്യൂസിക് എങ്ങനെ ഒഴിവാക്കാം?

അകത്തേക്ക് മടക്കാവുന്ന രൂപകല്‍പ്പനയായിരിക്കും ഫോണിന്റേതെന്നാണ് വിവരം. അല്ലാത്തപ്പോള്‍ ഇത് കാഴ്ചയില്‍ സാധാരണ ഫോണ്‍ അല്ലെങ്കില്‍ ടാബ്ലറ്റ് പോലിരിക്കും. മൊബൈല്‍ സാങ്കേതിക രംഗത്ത് പ്രവര്‍ത്തിക്കുന്ന വിദഗ്ദ്ധര്‍ക്കായി സെപ്റ്റംബറില്‍ സാംസങ് മടക്കാവുന്ന സ്മാര്‍ട്ട്‌ഫോണ്‍ പ്രദര്‍ശിപ്പിക്കുമെന്നും റിപ്പോര്‍ട്ടുകള്‍ വ്യക്തമാക്കുന്നു. വിലയെക്കുറിച്ച് വരുന്ന വിവരങ്ങള്‍ അത്രയ്ക്ക് സന്തോഷിപ്പിക്കുന്നതല്ല. പ്രവര്‍ത്തന മികവിന്റെയും വിലയുടെയും കാര്യത്തില്‍ ഇതൊരു സൂപ്പര്‍ പ്രീമിയം ഫോണ്‍ ആയിരിക്കുമത്രേ.

Advertisement


മടക്കാവുന്ന സ്മാര്‍ട്ട്‌ഫോണിനെ കുറിച്ച് സാംസങ് ഔദ്യോഗികമായി പ്രതികരിക്കും വരെ ഇതെല്ലാം വെറും ഊഹാപോഹങ്ങള്‍ മാത്രമായിരിക്കും.

Best Mobiles in India

Advertisement

English Summary

Samsung is rumored to have been working on a foldable smartphone for years now. Referred to as Galaxy X, the device has featured in countless number of leaks and concept designs so far.