സാംസങ്ങ് ഗാലക്‌സി ഗ്രാന്‍ഡ് നിയോ ഔദ്യോഗികമായി ഇന്ത്യയില്‍ ലോഞ്ച് ചെയ്തു; വില 17,901 രൂപ


സാംസങ്ങിന്റെ ഏറ്റവും മികച്ച വിപണികളില്‍ ഒന്നാണ് ഇന്ത്യ. അതുകൊണ്ടുതന്നെയാണ് ഇപ്പോള്‍ ഇന്തോനേഷ്യയിലെ ബാലിയില്‍ നടന്നുകൊണ്ടിരിക്കുന്ന ഫോറം 2014 ചടങ്ങില്‍ ലോഞ്ച് ചെയ്ത ഉപകരണങ്ങളെല്ലാം ആഗോള വിപണിക്കൊപ്പം ഇന്ത്യയിലും ലഭ്യമാക്കാന്‍ തീരുമാനിച്ചത്.

അതോടൊപ്പം കഴിഞ്ഞമാസം ആഗോള തലത്തില്‍ ലോഞ്ച് ചെയ്ത ഗാലക്‌സി ഗ്രാന്‍ഡ് നിയോ സ്മാര്‍ട്‌ഫോണും കമ്പനി ഔദ്യോഗികമായി ഇന്ത്യയില്‍ അവതരിപ്പിച്ചു. സാംസങ്ങിന്റെ ഔദ്യോഗിക വെബ്‌സൈറ്റിലോ ഇ-സ്‌റ്റോറിലോ ഇതുവരെ ഫോണ്‍ ലിസ്റ്റ് ചെയ്തിട്ടില്ലെങ്കിലും വിവിധ ഓണ്‍ലൈന്‍ ഷോപ്പിംഗ് സൈറ്റുകള്‍ ഫോണ്‍ ലഭ്യമാണ്. 17,901 രൂപയാണ് ഫോണിന്റെ വില.

ഫോണിന്റെ സാങ്കേതികമായ പ്രത്യേകതകള്‍

800-480 പിക്‌സല്‍ റെസല്യൂഷനോടു കൂടിയ 5 ഇഞ്ച് WVGA ഡിസ്‌പ്ലെ, 1.2 GHz ക്വാഡ്‌കോര്‍ കോര്‍ടെക്‌സ് A7 പ്രൊസസര്‍, 1 ജി.ബി. റാം എന്നിവയുള്ള ഫോണ്‍ 8 ജി.ബി., 16 ജി.ബി എന്നിങ്ങനെ രണ്ട് ഇന്റേണല്‍ മെമ്മറി വേരിയന്റുകളില്‍ ലഭ്യമാണ്. മൈക്രോ എസ്.ഡി. കാര്‍ഡ് ഉപയോഗിച്ച് 64 ജി.ബി. വരെ മെമ്മറി വികസിപ്പിക്കാനും കഴിയും.

ആന്‍ഡ്രോയ്ഡ് 4.2 ജെല്ലിബീന്‍ ഒ.എസുള്ള ഫോണില്‍ 5 എം.പി. പ്രൈമറി ക്യാമറ, VGA ക്വാളിറ്റി ഫ്രണ്ട് ക്യാമറ എന്നിവയുമുണ്ട്. 3 ജി, വൈ-ഫൈ, ബ്ലുടൂത്ത്, A-GPS, എഫ്.എം. റേഡിയോ എന്നിവ സപ്പോര്‍ട് ചെയ്യും.

ഫോണിന്റെ ചിത്രങ്ങളും കൂടുതല്‍ പ്രത്യേകതകളും ചുവടെ കൊടുക്കുന്നു

{photo-feature}

Most Read Articles
Best Mobiles in India
Have a great day!
Read more...