നോക്കിയ 9ന്റെ സവിശേഷതകള്‍ പ്രഖ്യാപിച്ചു!


എച്ച്എംഡി ഗ്ലോബര്‍ ഈ വര്‍ഷം പല നോക്കിയ ഫോണുകളും ഇറക്കിയിട്ടുണ്ട്. ഈയിടെയാണ് നോക്കിയ 7ന്റെ സവിശേഷതകള്‍ ചൈനയില്‍ റിപ്പോര്‍ട്ടു ചെയ്തത്. എന്നാല്‍ ഇപ്പോള്‍ കമ്പിനി തന്നെ നോക്കിയ 7ന്റെ റിപ്പോര്‍ട്ടുകള്‍ നല്‍കിയിട്ടുണ്ട്.

Advertisement

ജിയോ പോസ്റ്റ്‌പെയ്ഡ് പ്രീപെയ്ഡ് പ്ലാനുകള്‍ ഇന്നു മുതല്‍ പരിഷ്‌കരിച്ചു!

നമ്മള്‍ വിചാരിച്ചതു പോലെ ഈ മിഡ്‌റേഞ്ച് നോക്കിയ ഫോണിന് ഇന്ത്യന്‍ വില ഏകദേശം 24,520 രൂപയാകും. 4ജിബി റാമിനാണ് ഈ വില, എന്നാല്‍ 6ജിബി റാമിന് 26,480 രൂപയും. രണ്ട് നിറത്തിലാണ് ഈ ഫോണ്‍ എത്തുന്നത്, ഒന്ന് ഗ്ലോസ് ബ്ലാക്കും മറ്റൊന്ന് മാറ്റി വൈറ്റും. ചൈനിയില്‍ JD.com ല്‍ നോക്കിയ 7ന്റെ പ്രീ ബുക്കിങ്ങ് ആരംഭിച്ചു കഴിഞ്ഞു. ഒക്ടോബര്‍ 24 മുതല്‍ വില്‍പന ആരംഭിക്കുകയും ചെയ്യും.

Advertisement

നോക്കിയ 7ന്റെ സവിശേഷതകള്‍ നോക്കാം....

വ്യതിയാനങ്ങള്‍

141.2X71.45X7.92mm വലുപ്പമാണ് നോക്കിയ 7ന്. ഫിങ്കര്‍പ്രിന്റ് സെന്‍സര്‍ പുറകിലായാണ് നല്‍കിയിരിക്കുന്നത്. 7000 സീരീസ് അലൂമിനിയം ചേസ് രൂപകല്‍പന ചെയ്തിരിക്കുന്നത് ഡയമണ്ട് കട്ട് എഡ്ജുകളാണ്. ഫോണിന്റെ പിന്നിലായി കോര്‍ണിങ്ങ് ഗൊറില്ല ഗ്ലാസ് ഉപയോഗിക്കുന്നു, ഇത് ഈ ഫോണിന് മൃദുലവും പ്രീമിയം ടച്ചും നല്‍കുന്നു.

ഡിസ്‌പ്ലേ

ഈ ഫോണിന്റെ ഹാര്‍ഡ്‌വയറുകളെ കുറിച്ചു പറയുകയാണെങ്കില്‍ 5.5ഇഞ്ച് ഫുള്‍ എച്ച്ഡി ഡിസ്‌പ്ലേ (1920X1080 പിക്‌സല്‍)യും സംരക്ഷണത്തിനായി കോര്‍ണിങ്ങ് ഗൊറില്ല ഗ്ലാസ് 3യും ഉണ്ട്. നോക്കിയ 7 ഒരു ഫാഷന്‍ ഡിസൈന്‍ ആണ്.

ഒരു ക്യാമറ ഫോണില്‍ 'ബോകെ' ഇഫക്ടില്‍ ബാക്ക്ഗ്രൗണ്ട്‌ എങ്ങനെ ഷൂട്ട് ചെയ്യാം?

ഹാര്‍ഡ്‌വയര്‍ പ്രകടനം

മെച്ചപ്പെട്ട ഗെയിമിംഗ് അനുഭവത്തിനായി 2.2 GHz ഒക്ടാകോര്‍ സ്‌നാപ്ഡ്രാഗണ്‍ 630 14nm മൊബൈല്‍ പ്ലാറ്റ്‌ഫോം, അഡ്രിനോ 508 ജിപിയു ഉപയോഗിച്ച് നോക്കിയ 7ന്റെ പ്രോസസിങ്ങ് എന്‍ഞ്ചിന്‍ തികച്ചും അനുയോജ്യമാണ്. എന്നാല്‍ ആന്‍ഡ്രോയിഡ് ഉപഭോക്താക്കള്‍ക്കായി 4ജിബി, 6ജിബി LPPDDR4 റാം വേരിയന്റുകളില്‍ ഡിവൈസ് വാഗ്ദാനം ചെയ്യുന്നു. നോക്കിയ 7ന് 64ജിബി ഇന്റേര്‍ണല്‍ സ്‌റ്റോറേജും, എന്നാല്‍ മൈക്രോ എസ്ഡി കാര്‍ഡ് ഉപയോഗിച്ച് 128ജിബി വരെ സ്‌റ്റോറേജ് സ്‌പേസ് കൂട്ടാനും സാധിക്കും.

ആന്‍ഡ്രോയിഡ്

സോഫ്റ്റ്‌വയറിനെ കുറിച്ച് സംസാരിക്കാന്‍ അധികം ഇല്ല. ആന്‍ഡ്രോയിഡ് 8.1 ലേക്ക് അപ്‌ഗ്രേഡ് ചെയ്യാവുന്ന ആന്‍ഡ്രോയിഡ് 7.1.1 നൗഗട്ട് ആപ്ലിക്കേഷനാണ് പ്രവര്‍ത്തിക്കുന്നത്. ഹ്രൈബ്രിഡ് ഡ്യുവല്‍ സിം ആണ് ഈ ഫോണിന്.

ക്യാമറ

Bothie camera ആണ് നോക്കിയ 7ല്‍. ഡ്യുവല്‍ ടോണ്‍ എല്‍ഇഡി ഫ്‌ളാഷ്, PDAF, ZEISS ഒപ്ടിക്‌സ്, 1.12 ഇഞ്ച് സെന്‍സര്‍, f/1.8 അപ്പര്‍ച്ചര്‍, 80 ഡിഗ്രി വൈഡ് ആങ്കിള്‍ ലെന്‍സ് എന്നിവയുളള 16എംപി റിയര്‍ ക്യാമറയും നോക്കിയ 7ല്‍ ഉണ്ട്. 1.12um സെന്‍സറില്‍ ഒരു f/2.0 അപ്പര്‍ച്ചര്‍, 84 ഡിഗ്രി വൈഡ് ആങ്കിള്‍ ലെന്‍സ് എന്നിവ മികച്ച എക്‌സ്‌പോര്‍ഷര്‍, ഇമേജ് ക്വാളിറ്റി എന്നിവയ്ക്കായി ലഭിക്കുന്നു.

നോക്കിയ 8നെ പോലെ തന്നെ ഡ്യുവല്‍ സൈറ്റ് ടെക്‌നോളജിയും ഇതിലുണ്ട്.

 

മറ്റു സവിശേഷതകള്‍

4ജി വോള്‍ട്ട്, വൈഫൈ 802.11 ac (2.4 GHz+5GHz), ബ്ലൂട്ടൂത്ത് 5, ജിപിഎസ്, യുഎസ്ബി ടൈപ്പ് സി, 3000എംഎഎച്ച് ബാറ്ററി എന്നിവയും നോക്കിയ 7ല്‍ ഉള്‍പ്പെടുത്തിയിട്ടുണ്ട്.

ഫേസ്ബുക്ക് ഹാക്കിലൂടെ സുഹൃത്തിന്റെ ലൊക്കേഷന്‍ കണ്ടെത്താം

Best Mobiles in India

English Summary

HMDcompany has now announced the recently leaked Nokia 7 in China.