എയര്‍ടെല്‍ കാര്‍ബണ്‍ A40, ജിയോ ഫോണ്‍: ഇതില്‍ നിങ്ങള്‍ ഏതു തിരഞ്ഞെടുക്കും!


കാര്‍ബണ്‍ A40 എന്ന എയര്‍ടെല്ലിന്റെ പുതിയ ഫോണ്‍ പുറത്തിറക്കാനാണ് എയര്‍ടെല്ലും കാര്‍ബണും ഒന്നിച്ചത്. ടെലികോം മേഖലയില്‍ ജിയോ ഒരു വലിയ വിപ്ലവം സൃഷ്ടിച്ചിരുന്നെങ്കിലും മൊബൈല്‍ വിപണിയെ തകര്‍ക്കാന്‍ എയര്‍ടെല്ലിന്റെ ഈ ഫോണ്‍ ഒരു കാരണമാണ്. അതിനാല്‍ മറ്റു ടെലികോം ഓപ്പറേറ്ററുകളും ലോക്കല്‍ ബ്രാന്‍ഡുകളും പ്രതിരോധിക്കുന്നു.

Advertisement

അന്ധര്‍ക്ക് ഇനി കാണാം ബയോണിക് ഐയിലൂടെ

എയര്‍ടെല്ലും കാര്‍ബണും 4ജി സ്മാര്‍ട്ട്‌ഫോണ്‍ വിപണിയില്‍ എത്തിച്ചു. അതും ഫലപ്രദമായ ഒരു ഫീച്ചര്‍ ഫോണിന്റെ വിലയില്‍. ഈ പുതിയ ബജറ്റ് സ്മാര്‍ട്ട്‌ഫോണിനോടൊപ്പം 4ജി വോള്‍ട്ട് അധിഷ്ഠിത ഫീച്ചര്‍ ഫോണ്‍ ആയ റിലയന്‍സ് ജിയോയുമായി മത്സരിക്കാന്‍ ഇവര്‍ ശ്രമിക്കുന്നു. കാര്‍ബണ്‍ A40 ഫോണ്‍ എത്തുന്നത് ഒരു കൂട്ടം എയര്‍ടെല്‍ ഓഫറുമായാണ്. എന്നാല്‍ കാര്‍ബണ്‍ A40 എങ്ങനെയാണ് ജിയോ ഫോണിനെ എതില്‍ക്കുന്നത്. രണ്ട് ഫോണുകളും ഓഫര്‍ ചെയ്യുന്ന കാര്യങ്ങള്‍ എന്താണെന്ന് അറിയാന്‍ തുടര്‍ന്നു വായിക്കുക.

Advertisement

കാര്‍ബണ്‍ A40 ഇന്ത്യന്‍/ റിലയന്‍സ് ജിയോ: ഉപഭോക്താക്കള്‍ക്കു വാഗ്ദാനം ചെയ്ത വില

കാര്‍ബണ്‍ A40 യുടെ റീട്ടെയില്‍ വില 1,399 രൂപയ്ക്കാണ്. എന്നിരുന്നാലും ഉപഭോക്താക്കള്‍ 2,899 രൂപ ഡൗണ്‍പേയ്‌മെന്റായി ഈ ഫോണിന് നല്‍കണം. കൂടാതെ 36 മാസം കുടര്‍ച്ചയായി 169 രൂപയ്ക്ക് റീച്ചാര്‍ജ്ജും ചെയ്തിരിക്കണം. 18 മാസം കഴിഞ്ഞാല്‍ നിങ്ങള്‍ക്ക് 500 രൂപ തിരിച്ചു ലഭിക്കുന്നു. 36 മാസം കഴിഞ്ഞാല്‍ 1000 രൂപയും. അങ്ങനെ മുഴുവനായി 1500 രൂപ നിങ്ങള്‍ക്കു തിരികെ ലഭിക്കും. മൂന്നു വര്‍ഷത്തിനു ശേഷം ഫോണ്‍ കിരികെ നല്‍കണം എന്നില്ല.

ജിയോ ഫോണിനെ സംബന്ധിച്ചിടത്തോളം ഫോണ്‍ വില '0' ആണ്. ഫോണ്‍ പ്രീബുക്കിങ്ങ് സമയത്ത് 500 രൂപ അടയ്ക്കുക, ഫോണ്‍ നിങ്ങള്‍ക്ക് കൈയ്യില്‍ കിട്ടുന്ന സമയത്ത് ബാക്കി 1000 രൂപയും അടയ്ക്കുക. ഈ 1500 രൂപ തികച്ചും റീഫണ്ട് ചെയ്യുന്നതാണ്. മൂന്നു വര്‍ഷം കഴിഞ്ഞാല്‍ ഫോണിന് ഒരു കേടുപാടും ഇല്ലെങ്കില്‍ നിങ്ങള്‍ അടച്ച 1500 രൂപ തിരിച്ചു ലഭിക്കുന്നതാണ്.

സാംസങ്ങ് 360 ഡിഗ്രീ 3ഡി വിആര്‍ ക്യാമറ അവതരിപ്പിച്ചു!

 

കാര്‍ബണ്‍ A40 ഇന്ത്യന്‍/ റിലയന്‍സ് ജിയോ സവിശേഷതകള്‍

കാര്‍ബണ്‍ A40 എത്തുന്നത് 4 ഇഞ്ച് WVGA ടച്ച് സ്‌കീന്‍ ഡിസ്‌പ്ലേ, 800X480 പിക്‌സല്‍ , 1.3GHz പ്രോസസര്‍, 1ജിബി റാം, 8ജിബി ഇന്റേര്‍ണല്‍ സ്‌റ്റോറേജ്, 32ജിബി മൈക്രോ എസ്ഡി കാര്‍ഡ് ഉപയോഗിച്ച് സ്‌റ്റോറേജ് സ്‌പേസ് കൂട്ടാം. ഡ്യുവല്‍ സിം പിന്തുണയ്ക്കുന്ന ഈ ഫോണിന് 2എംപി റിയര്‍ ക്യാമറയും, 1.3എംപി മുന്‍ ക്യാമറയുമാണ്. കാര്‍ബണ്‍ A40 യ്ക്ക് 1400എംഎഎച്ച് ബാറ്ററി, ആന്‍ഡ്രോയിഡ് 7.0 ന്യുഗട്ട്, വൈഫൈ, ബ്ലൂട്ടൂത്ത്, ഹോട്ട് സ്‌പോട്ട്, മൈക്രോ യുഎസ്ബി പോര്‍ട്ട് എന്നിവയും ഉണ്ട്. ബ്ലൂ, കോഫി ബ്രൗണ്‍, ബ്ലാക്ക്, ഷാംപേന്‍ എന്നി നിറങ്ങളിലാണ് ഈ ഫോണ്‍ ഇറങ്ങുന്നത്.

എന്നാല്‍ ജിയോ ഫോണ്‍ എത്തിയിരിക്കുന്നത് 2.4 ഇഞ്ച് QVGA ഡിസ്‌പ്ലേ, 320X240 പിക്‌സല്‍ റസൊല്യൂഷന്‍, 1 GHz ഡ്യുവല്‍ കോര്‍ പ്രോസസര്‍, 512എംബി റാം, 4ജിബി ഇന്റേര്‍ണല്‍ സ്‌റ്റോറേജ്, 128ജിബി മൈക്രോ എസ്ഡി കാര്‍ഡ് എക്‌സ്പാന്‍ഡബിള്‍ എന്നിവയും നല്‍കുന്നു.

ഒരു സിം പിന്തുണയ്ക്കുന്ന ജിയോ ഫോണിന് 2എംപി റിയര്‍ ക്യാമറയും, 1.3എംപി മുന്‍ ക്യാമറയുമാണ്. 2000എംഎച്ച് ബാറ്ററിയാണ് ഈ ഫോണിന്. വൈഫൈ, ബ്ലൂട്ടൂത്ത്, ജിപിഎസ്, യുഎസ്ബി 2.0, എന്‍എഫ്‌സി എന്നിവ മറ്റു സവിശേഷതകളില്‍ ഉള്‍പ്പെടുന്നു. കറുപ്പു നിറത്തില്‍ മാത്രമാണ് ഈ ഫോണ്‍ എത്തുന്നത്.

 

കാര്‍ബണ്‍ A40 ഇന്ത്യന്‍/ ജിയോ ഫോണ്‍ ആപ്‌സുകള്‍

കാര്‍ബണ്‍ A40 ഇന്ത്യയില്‍ പ്രീ ലോഡഡ് ആപ്പുകളായ മൈഎയര്‍ടെല്‍, എയര്‍ടെല്‍ ടിവി, വിങ്ക് മ്യൂസിക് എന്നിയാണ്. ഇതു കൂടാതെ യൂട്യൂബ്, വാട്ട്‌സാപ്പ്, ഫേസ്ബുക്ക് എന്നിവ ഉള്‍പ്പെടെ ഗൂഗിള്‍ പ്ലേസ്‌റ്റോറിലെ എല്ലാ ആപ്ലിക്കേഷനുകളിലേക്കും ഈ ഫോണ്‍ പൂര്‍ണ്ണമായും ആക്‌സസ് ചെയ്യാം.

ജിയോ ഫോണ്‍ പ്രീലോഡ് ചെയ്തിരിക്കുന്നത് മൈജിയോ, ജിയോ ടിവി, ജിയോ സിനിമ, ജിയോഎക്‌സ്പ്രസ് മ്യൂസിക് എന്നിങ്ങനെ അനേകം ഉണ്ട്. നിലവില്‍ സോഷ്യല്‍ മീഡിയോ ആപ്പുകളായ ഫേസ്ബുക്കും വാട്ട്‌സാപ്പും പിന്തുണയ്ക്കില്ല. എന്നാല്‍ കമ്പനിയുടെ 'Voice assistant Hello Jio' ഫീച്ചര്‍ നല്‍കിയിരിക്കുന്നു. കൂടാതെ ജിയോ മീഡിയ കേബിള്‍ ഉപയോഗിച്ച് ജിയോ ഫോണ്‍ സ്മാര്‍ട്ട് ടിവിയില്‍ കണക്ട് ചെയ്യാം.

 

ഓഫറുകള്‍

കാര്‍ബണ്‍ A40 ഇന്ത്യന്‍ ഫോണില്‍ എയര്‍ടെല്‍ ഓഫറുകള്‍ നല്‍കുന്നുണ്ട്. അതായത് 169 രൂപയ്ക്കു റീച്ചാര്‍ജ്ജ് ചെയ്താല്‍ അണ്‍ലിമിറ്റഡ് ലോക്കല്‍/ എസ്റ്റിഡി കോളുകളും 1.5ജിബി ഡാറ്റയും പ്രതി ദിനം ലഭിക്കുന്നു. ഈ പ്ലാന്‍ വാലിഡിറ്റി 28 ദിവസമാണ്. എന്നാല്‍ ലോക്കല്‍ എസ്എംഎസിന് 1രൂപയും എസ്റ്റിഡി എസ്എംഎസിന് 1.5p എയര്‍ടെല്‍ ഈടാക്കുന്നു.

എന്നാല്‍ ജിയോയില്‍ 153 രൂപയ്ക്ക് റീച്ചാര്‍ജ്ജ് ചെയ്താല്‍ 500എംബി ഡാറ്റ പ്രതി ദിനം ലഭിക്കുന്നു, 28 ദിവസത്തെ വാലിഡിറ്റിയില്‍. കൂടാതെ അണ്‍ലിമിറ്റഡ് കോളുകളും ചെയ്യാം.

 

Best Mobiles in India

English Summary

While Jio has created a huge impact on the telecom space, it has set out to disrupt the mobile market as well. Thus other telecom operators, as well as local brands, are retaliating.