മൊബൈല്‍ ഫോണുകളിലെ റേഡിയേഷന്‍ തടയാന്‍ ഒരു ഹെഡ്‌സെറ്റ്



ഏതൊരു കാര്യത്തിനും രണ്ടു വശങ്ങളുണ്ട്, നല്ല വശവും ചീത്ത വശവും.  ഇന്നു നമ്മുടെ നിത്യ ജീവിതത്തില്‍ അവിഭാജ്യ ഘടകമാണ്  മൊബൈല്‍ ഫോണ്‍.  ഒരു വീട്ടിലെ ഓരോരുത്തരുടെ കൈയിലും ഓരോ മൊബൈല്‍ ഹാന്‍ഡ്‌സെറ്റ് എങ്കിലും ഇല്ലാതിരിക്കില്ല.  ഒരേസമയം രണ്ടു മൂന്നും ഹാന്‍ഡ്‌സെറ്റുകളും കൊണ്ടു നടക്കുന്നവരും കുറവല്ല.

സ്ഥിരമായി മൊബൈല്‍ ഫോണ്‍ ുപയോഗിക്കുന്നതുകൊണ്ടുള്ള ദോഷവശങ്ങളെ കുറിച്ച് അറിയാതെയല്ല ഇവ ഉപോയഗിക്കുന്നത്.  എന്തൊക്കെ ചീത്ത വശങ്ങളുണ്ടെങ്കിലും ഇവ കൊണ്ട് നമ്മുടെ ജീവിതത്തിലുള്ള ഗുണങ്ങള്‍ വളരെ വലുതാണ്.

Advertisement

വണ്ടി ഓടിച്ചു കൊണ്ടിരിക്കുമ്പോഴും, മറ്റെന്തെങ്കിലും ജോലികള്‍ ചെയ്തുകൊണ്ടിരിക്കുമ്പോഴും മൊബൈല്‍ ഫോണ്‍ ഉപയോഗിക്കാമെന്നതിനാല്‍ ഹാന്‍ഡ്‌സ് ഫ്രീ ഹെഡ്‌സെറ്റുകള്‍ക്ക് ഇന്ന് പ്രിയം കൂടുതലാണ്.  ഹാന്‍ഡ്‌സ് ഫ്രീ ഹെഡ്‌സെറ്റുകളില്‍ ബ്ലൂടൂത്ത് കണക്റ്റിവിറ്റിയുള്ളവയ്ക്കാണ് ഏറെ പ്രിയം.  മൊബൈല്‍ ഹാന്‍ഡ്‌സെറ്റുകളില്‍ നിന്നും നേരിട്ടു വരുന്ന അത്രയില്ലെങ്കിലും ഈ ബ്ലൂടൂത്ത് ഉള്ള ഹെഡ്‌സെറ്റുകള്‍ക്ക് റേഡിയേഷന്‍ ഉണ്ടാകും എന്നൊരു പ്രശ്‌നമുണ്ട്.

Advertisement

എന്നാല്‍ ഈ പ്രശ്‌നം സാധാരണ ഹെഡ്‌സെറ്റുകള്‍ ഉപയോഗിക്കുക വഴി പരിഹരിക്കാവുന്നതാണ്.  എന്നാല്‍ ഇവയ്ക്ക് വയറുകള്‍ ഉണ്ടാകും എന്നൊരു പ്രശ്‌നമുണ്ട്.  എങ്കിലും ഈ പഴയ മോഡല്‍ ഹെഡ്‌സെറ്റുകളിലേക്ക് മാറാന്‍ തയ്യാറുള്ളവര്‍ക്ക് ഏറ്റവും അനുയോജ്യമായിരിക്കും ഐമൊബിഫോണ്‍സ് ഹാന്‍ഡ്‌സ് ഫ്രീ ഉപകരണങ്ങള്‍.

സാധാരണ ലാന്റ്‌ലൈന്‍ ഫോണ്‍ റിസീവറിനെ ഓര്‍മ്മിപ്പിക്കുന്ന ഡിസൈന്‍ ആണ് ഐമൊബിഐഫോണിന്റേത്.  ഇതിന് ഒരു ലാന്റ്‌ലൈന്‍ ഹെഡ്‌സെറ്റും ഒരു കണക്റ്റിംഗ് വയറും ഉണ്ടാകും.  തികച്ചും വ്യത്യസ്തമായ ഒരു ഉപകരണമാണിത്.  വെറുമൊരു മൗബൈല്‍ ഹെഡ്‌സെറ്റായി ിതിനെ കാണാന്‍ സാധിക്കില്ല.  98 ശതമാനത്തോളം മൊബൈല്‍ ഫോണില്‍ നിന്നുള്ള റേഡിയേഷന്‍ കുറയ്ക്കാന്‍ സഹായിക്കുന്ന ഒരു ഉപകരണം കൂടിയാണിത്.

Advertisement

എറെ നേരം തുടര്‍ച്ചയായി മൊബൈല്‍ ഫോണുകള്‍ ഉപയോഗിക്കുന്നത് മസ്തിഷ്‌ക അര്‍ബുദത്തിനു വരെ കാരണമാകുമെന്ന് പഠനങ്ങള്‍ വഴി തെളിയിക്കപ്പെട്ടപ്പോള്‍ ഇതിന് ഒരു പരിഹാരമെന്ന നിലയില്‍ ആരംഭിച്ച പഠനത്തില്‍ നിന്നും ആണ് ഇങ്ങനെയൊരു ഉപകരണത്തിന്റെ ജനനം.

മൊബൈല്‍ ഫോണ്‍ ഏതായാലും നമുക്ക് നമ്മുടെ ജീവിതത്തില്‍ നിന്നും അത്ര എളുപ്പത്തില്‍ എടുത്തു മാറ്റാവുന്ന ഒന്നല്ല.  അപ്പോള്‍ പിന്നെ ഏറ്റവും അപകടം കുറഞ്ഞ രീതിയില്‍ അവ ഉപയോഗപ്പെടുത്താന്‍ കഴിഞ്ഞാല്‍ അക് ഒരു വലിയ കാര്യമാവില്ലേ?  അവിടെയാണ് ഐമൊബിഫോണ്‍ ഹെഡ്‌സെറ്റിന്റെ പ്രസക്തി.  1,200 രൂപയാണ് ഈ ഹെഡ്‌സെറ്റിന്റെ വില.

Best Mobiles in India

Advertisement