കുട്ടികള്‍ക്കായി ഐഗോയുടെ കുട്ടി ഹെഡ്‌ഫോണ്‍



ഇന്നത്തെ കാലത്തെ കുട്ടികള്‍ മുതിര്‍ന്നവരെ ഓരോ കാര്യത്തിലും അല്‍ഭുതപ്പെടുത്തിക്കൊണ്ടിരിക്കുകയാണ്.  ഏതൊരു കാര്യത്തെ കുറിച്ചും അവര്‍ക്ക് നല്ല ബോധമുണ്ട്.  സാങ്കേതികവിദ്യയെ കുറിച്ച് കുട്ടികള്‍ക്കുള്ള അറിവ് മുതിര്‍ന്നവരെ പോലും തോല്‍പിക്കും.

പുതിയഏതു ഗാഡ്ജറ്റുകള്‍ വിപണിയിലെത്തിയാലും, സ്മാര്‍ട്ട്‌ഫോണ്‍, ക്യാമറ, മ്യൂസിക് സിസ്റ്റം, ലാപ്‌ടോപ്പ് അങ്ങനെയെന്തു തന്നെയായാലും കുട്ടികള്‍ അവയെ കുറിച്ചറിയാന്‍ കാണിക്കുന്ന താല്‍പര്യം വിസ്മയാവഹമാണ്.

Advertisement

ഗാഡ്ജറ്റ് നിര്‍മ്മാണ കമ്പനികള്‍ കുട്ടികള്‍ക്കായി പ്രത്യേകം ഉപകരണങ്ങള്‍ പുറത്തിറക്കാനും തുടങ്ങിയിട്ടുണ്ട്.  ഐഗോ കുട്ടികള്‍ക്കായി പ്രത്യേകം ഡിസൈന്‍ ചെയ്ത ഹെഡ്‌ഫോണ്‍ ആണ് ഏരിയല്‍7 ആര്‍ക്കേഡ്.  കുട്ടികളെ ആകര്‍ഷിക്കാന്‍ പ്രത്യേക നിറങ്ങളും ഡിസൈനും എല്ലാമാണ് കുട്ടികള്‍ക്കായുള്ള ഈ ഹെഡ്‌ഫോണിന് നല്‍കിയിരിക്കുന്നത്.

Advertisement

കുട്ടികളുടെ തലയില്‍ പാകമാകുന്ന വിധം ചെറിയ വലിപ്പത്തിലാണ് ഐഗോയുടെ ഏരിയല്‍ ആര്‍ക്കേഡ് വരുന്നത്.  എന്നാല്‍ വലിപ്പം ചെറുതാകുന്നു എന്നു കരുതി ഇവയുടെ പ്രവര്‍ത്തന ക്ഷമതയുടെ കാര്യത്തില്‍ യാതൊരു വിട്ടുവീഴ്ചയ്ക്കും നിര്‍മ്മാതാക്കള്‍ തയ്യാറായിട്ടില്ല.

മികച്ച ശബ്ദസംവിധാനമാണ് ഈ കുട്ടി ഹെഡ്‌ഫോണുകളില്‍ ഒരുക്കിയിരിക്കുന്നത്.  കുട്ടികള്‍ക്ക് ഇവ അവരുടെ മൊബൈല്‍ ഹാന്‍ഡ്‌സെറ്റുകളുടെ കൂടെ ഉപയോഗിക്കാവുന്നതാണ്.  ഇന്നത്തെ കാലത്ത് കുട്ടികളുടെ കൈയിലെല്ലാം ഫോണ്‍ സാധാരണമാണല്ലോ.

അതുപോലെ ഡിജിറ്റല്‍ മ്യൂസിക് പ്ലെയറുകള്‍, എംപി3 മ്യൂസിക് സ്റ്റിക്കുകള്‍, ഐപോഡുകള്‍ എന്നിങ്ങനെയുള്ള ഗാഡ്ജറ്റുകള്‍ക്കൊപ്പവും ഈ പുതിയ ഹെഡ്‌ഫോണുകള്‍ കുട്ടികള്‍ക്ക് ഉപോയഗിക്കാവുന്നതാണ്.  ഓട്ടോമാറ്റിക് വോള്യം റിഡക്ഷന്‍ (എവിആര്‍) ഫീച്ചറാണ് ഈ കുട്ടി ഹെഡ്‌ഫോണിന്റെ ഒരു പ്രത്യേകത.

Advertisement

ഇത് ഏറ്റവും ഉച്ചത്തില്‍ പാട്ടു കേട്ടാലും കുട്ടികളുടെ ചെവികള്‍ക്ക് പ്രശ്‌നമൊന്നും ഉണ്ടാക്കാതെ സംരക്ഷിക്കും.  ഏരിയല്‍ ആര്‍ക്കേഡ് ഹെഡ്‌ഫോണ്‍ നാലു വ്യത്യസ്ത ഡിസൈനുകളില്‍ എത്തുന്നുണ്ട്.  ഈ ഹെഡ്‌ഫോഫോണുകള്‍ ഇന്ത്യല്‍ ലഭ്യമാകുമോ എന്ന് ഇതുവരെ അറിയാന്‍ കഴിഞ്ഞിട്ടില്ല.

Best Mobiles in India

Advertisement