ഐപോഡിനായി ഒരു ഡോക്ക് കൂടി



അനേകം ഐപോഡ് ഡോക്കുകള്‍ വിപണിയില്‍ ലഭ്യമാണ്.  ഇക്കൂട്ടത്തിലേക്ക് പുതിയൊരെണ്ണം കൂടി എത്തുന്നു.  ഒക്റ്റിവ് ഡ്യുയോ എന്നു പേരിട്ടിരിക്കുന്ന ഈ പുതിയ ഡോക്ക്  പുറത്തിറക്കുന്നത് അല്‍ടെക് ലാന്‍സിംഗ് ആണ്.  എം201 എന്നും ഈ ഐപോഡ് ഡോക്കിന് പേരുണ്ട്.

ഫീച്ചറുകള്‍:

Advertisement
  • മനോഹരമായ ഡിസൈന്‍

  • വുഡണ്‍ ഫിനിഷ്

  • നിയോഡൈമിയം ഡ്രൈവര്‍

  • രണ്ട് ഐഫോണ്‍ അല്ലെങ്കില്‍ ഐപോഡ് ഹോള്‍ഡറുകള്‍

  • ഇന്‍ഡിക്കേറ്റര്‍ ലൈറ്റുകള്‍

  • യുഎസ്ബി പോര്‍ട്ട്

  • റിമോട്ടിനായി മാഗ്നറ്റിക് ഹോള്‍ഡര്‍

  • മ്യൂസിക് മിക്‌സ് ആപ്ലിക്കേഷന്‍

  • അലാറം ക്ലോക്ക്

  • എളുപ്പത്തിലുള്ള പ്രവര്‍ത്തന രീതി

  • ശക്തവും, ആകര്‍ഷണീയവുമായ ശബ്ദം

  • താങ്ങാവുന്ന വില
ഇതിന്റെ ആകൃതിയാണ് നമ്മെ ആദ്യം ആകര്‍ഷിക്കുക.  തികച്ചും വ്യത്സ്തമായ ആകൃതിയിലാണ് ഇത് നിര്‍മ്മിച്ചിരിക്കുന്നത്.  ഇതിന്റെ മുകള്‍വശത്തായി രണ്ട് ഡോക്കുകള്‍ ഉണ്ട്.  അതിനാല്‍ രണ്ട് ഐഫോണകളോ, രണ്ട് ഐപോഡുകളോ ഇവിടെ സ്പീക്കറുകള്‍ക്കൊപ്പം ഉപയോഗിക്കാന്‍ കഴിയും.

ഇതിലെ വുഡണ്‍ ഫിനിഷ് ഒരു ക്ലാസ്സിക് ലുക്ക് നല്‍കുന്നു.  കാഴ്ചയില്‍ മികവ് പുലര്‍ത്തുന്നതോടൊപ്പം പ്രവര്‍ത്തനക്ഷമതയിലും ഇത് മുന്നിട്ടു നില്‍ക്കും.  മികച്ച ശബ്ദ സംവിധാനം, കൂടുതല്‍ കാലം നില്‍ക്കും എന്നിവ ഈ പുതിയ ഡോക്കിന്റെ പ്രത്രേകതകളാണ്.

Advertisement

മുന്‍വശത്തായുള്ള രണ്ട് ഡ്രൈവറുകള്‍ സ്റ്റീരിയോഫോണിക് സൗണ്ട് ഔട്ട്പുട്ട് നല്‍കുന്നു.  ഏതില്‍ നിന്നും ഉള്ള മ്യൂസിക് ഫയലുകളാണ് പ്ലേ ചെയ്തുകൊണ്ടിരിക്കുന്നത് എന്ന് മനസ്സിലാക്കാന്‍ സഹായിക്കും ഇതില്‍ സജ്ജീകരിച്ചിരിക്കുന്ന ഇന്‍ഡിക്കേറ്റര്‍ ലൈറ്റ്.

എസി, ഡിസി എന്നിവയില്‍ ഇഷ്ടമുള്ളതില്‍ നിന്നും പവര്‍ സ്വീകരിക്കാവുന്നസംവിധാനം ഈ പുതിയ ഡോക്കില്‍ ഒരുക്കിയിരിക്കുന്നു.  യുഎസ്ബി പോര്‍ട്ടും ഇതിലുണ്ട്.  എന്നാല്‍ ഇത് ചാര്‍ജിംഗിന് മാത്രമേ ഉപയോഗിക്കാന്‍ സാധിക്കൂ.  അതായത് ഈ പോര്‍ട്ട് വഴി മ്യൂസിക് ഫയലുകള്‍ പ്ലേ ചെയ്യിക്കാന്‍ പറ്റില്ല.

ഡോക്കിന്റെ പിന്‍വശത്തായി റിമോട്ട് സൂക്ഷിച്ചു വെക്കാനുള്ള സൗകര്യം ഒരുക്കിയിരിക്കുന്നു.  വൃത്താകൃതിയിലുള്ളതാണ് ഈ റിമോട്ട് കണ്‍ട്രോളര്‍.  വളരെ എളുപ്പത്തില്‍ ഉപയോഗിക്കാന്‍ സഹായിക്കും വിധം വലിയ ബട്ടണുകളാണ് ഇതില്‍ ഡിസൈന്‍ ചെയ്തിരിക്കുന്നത്.

Advertisement

മികച്ച ശബ്ദ സംവിധാനം, മികച്ച ബാസ് എന്നിവ ഇതിന്റെ പ്രത്യേകതകളാണ്.  ഏകദേശം 7,000 രൂപയാണ് എം202 ഒക്റ്റിവ് ഡ്യുയോയുടെ വില.

Best Mobiles in India

Advertisement