വോക്ക്‌മേന്‍ എന്‍ഡബ്ല്യുഇസഡ്-ഇസഡ്1050, സോണിയുടെ പുതിയ മ്യൂസിക് പ്ലെയര്‍



മികച്ച കണ്‍സ്യൂമര്‍ ഇലക്ട്രോണിക്‌സ് ഉല്‍പന്നങ്ങള്‍ വിപണിയിലെത്തിക്കുന്നതില്‍ എന്നും മുന്‍നിരയിലാണ് സോണിയുടെ സ്ഥാനം.  മികച്ച വോക്ക്‌മേനുകളുടെ കാര്യത്തില്‍ സോണി ഒരു പടി കൂടി മുന്നിട്ടു നില്‍ക്കും.  വോക്ക്‌മേന്‍ എന്‍ഡബ്ല്യുഇസഡ്-ഇസഡ്1050 എന്ന പേരില്‍ സോണിയുടെ ഏറ്റവും പുതിയ വോക്ക്‌മേന്‍ ഇറങ്ങിക്കഴിഞ്ഞു.

ആന്‍ഡ്രോയിഡ് ഓപറേറ്റിംഗ് സിസ്റ്റത്തില്‍ പ്രവര്‍ത്തിക്കുന്ന ഒരു എക്‌സ്‌ക്ലൂസീവ് മ്യൂസിക് പ്ലെയറാണിത്.  ആ ഹൈ എന്റ് വോക്ക്‌നൃമേന്‍ വഴി ഫോണ്‍ കോള്‍ ചെയ്യാന്‍ സാധിക്കും എന്നു കരുതിയെങ്കില്‍ തെറ്റി.

Advertisement

ഫീച്ചറുകള്‍:

  • 4.3 ഇഞ്ച് ടച്ച് സ്‌ക്രീന്‍

  • 1 ജിഗാഹെര്‍ഡ്‌സ് ഡ്യുവല്‍ കോര്‍ ടെഗ്ര 2 പ്രോസസ്സര്‍

  • ആന്‍ഡ്രോയിഡ് 2.3 ഓപറേറ്റിംഗ് സിസ്റ്റം

  • എസ്-മാസ്റ്റര്‍ ഡിജിറ്റല്‍ ആംപ്ലിഫയര്‍

  • വ്യക്തമായ ബാസ്, സ്റ്റീരിയോ, ഡിജിറ്റല്‍ സൗണ്ട് സംവിധാനം

  • ഇഎക്‌സ് ഹെഡ്‌ഫോണുകള്‍
യൂണിവേഴ്‌സല്‍ മ്യൂസിക് ഗ്രൂപ്പ്, സോണി മ്യൂസിക് തുടങ്ങിയവരുടെ 7 ദശലക്ഷം പാട്ടുകള്‍ ഓരേ സമയം സ്‌റ്റോര്‍ ചെയ്യാന്‍ കഴിയും ഈ ആന്‍ഡ്രോയിഡ് വോക്ക്‌മേനില്‍.

ഇന്‍ബില്‍ട്ട് എക്‌സ്‌ലൗഡ് സ്പീക്കര്‍ സിസ്റ്റം ഉണ്ട് ഈ പുതിയ സോണിക് മ്യൂസിക് പ്ലെയറില്‍.  സാധാരണ സ്പീക്കറുകളും, ഹെഡ്‌ഫോണുകലും, ഹൈ-ഫൈ സിസ്റ്റം, കാര്‍ സ്റ്റീരിയോകള്‍ എന്നിവയാണ് വോക്ക്‌മേന്‍ ഇസഡ് സീരീസിനുള്ളത്.  ബ്ലൂടൂത്ത് കണക്റ്റിവിറ്റി വഴിയാണ് സ്ട്രീമിംഗ് നടക്കുന്നത്.

Advertisement

ഇന്‍ബില്‍ട്ട് വൈഫൈ സപ്പോര്‍ട്ട് ഉള്ളതിനാല്‍ ഡാറ്റ ഷെയറിംഗ്, ട്രാന്‍സ്ഫറിംഗ്, ഡൗണ്‍ലോഡിംഗ് എന്നിവ സോണി വോക്ക്‌മേന്‍ ഇസഡില്‍ ഏറെ എളുപ്പമാണ്.  ഡിഎല്‍എന്‍എ ഉള്ള മറ്റു സംവിധാനങ്ങള്‍ വഴിയും ഡാറ്റ മാനേജ്‌മെന്റ് നടക്കും.

ഇതിലെ വോക്ക്‌മോന്‍ (w) ബട്ടണ്‍ വഴി വേഗത്തില്‍ മ്യൂസിക് പ്ലേബാക്ക് നിയന്ത്രിക്കാന്‍ സഹായിക്കുന്ന ഡബ്ല്യു.കണ്‍ട്രോള്‍ ആപ്ലിക്കേഷനുകളിലേക്ക് എത്താന്‍ സാധിക്കുന്നു.

ഗാലക്‌സി പ്ലെയര്‍, ഗോഗിയര്‍ എന്നിവയായിരിക്കും ഈ പുതിയ സോണി വോക്ക്‌മേനിന്റെ എതിരാളികള്‍.  അതുപോലെ സമാനമായ ഫീച്ചരുകളോടെ ആപ്പിളിന്റെ ഐപാഡും ഉണ്ട്.  ഇത് ഐഒഎസ് ഓപറേറ്റിംഗ് സിസ്റ്റത്തിലാണ് പ്രവര്‍ത്തിക്കുന്നതെന്നു മാത്രം.

ഓസ്‌ത്രേലിയയില്‍ ഇറങ്ങാനിരിക്കുന്ന ഈ പുതിയ സോണി മ്യൂസിക് പ്ലെയറിന് 16 ജിബി മെമ്മറി ഉണ്ടായിരിക്കും.  എന്നാല്‍ ഇതില്‍ മെമ്മറി ഉയര്‍ത്താനുള്ള സംവിധാനം ഇല്ല.

Advertisement

ഏപ്രിലോടെ 269 ഡോളര്‍ വിലയില്‍ സോണി വോക്ക്‌മേന്‍ എന്‍ഡ്ബ്ല്യുഇസഡ്-ഇസഡ്1050 വിപണിയിലെത്തും.  ഇന്ത്യന്‍ വിപണിയിലിതിന്റെ വില ഏകദേശം 15,000 രൂപയോളം ആയിരിക്കും.  മെയ്, ജൂണ്‍ മാസങ്ങളിലെപ്പോഴെങ്കിലും ആയിരിക്കും ഇത് ഇന്ത്യയിലെത്തുക എന്നാണ് പ്രതീക്ഷിക്കപ്പെടുന്നത്.

Best Mobiles in India

Advertisement